ബോവിക്കാനം : (കാസര്‍കോട്) എരിഞ്ഞിപ്പുഴ മസ്ജിദുല്‍ ഹുദാ ജുമാ മസ്ജിദ് പ്രസിഡണ്ടും എരിഞ്ഞിപ്പുഴയിലെ പൌര പ്രമുഖനും മത – സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ പ്രവര്‍ത്തക നുമായിരുന്ന എരിഞ്ഞിപ്പുഴ കെ. അബ്ദുല്ലകുഞ്ഞി ഹാജി (66) ഇന്നു പുലര്‍ച്ചെ (ബുധന്‍) നിര്യാതനായി.
എരിഞ്ഞിപ്പുഴ പള്ളിയില്‍ സുബ്ഹി നമസ്കാരം കഴിഞ്ഞ വീട്ടിലെത്തിയ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. എരിഞ്ഞിപ്പുഴ മസ്ജിദുല്‍ ഹുദാ ജുമാമസ്ജിദ് സ്ഥാപക പ്രസിഡണ്ടും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പരേതനായ എരിഞ്ഞിപ്പുഴ കാലിപ്പള്ളം കുഞ്ഞഹമ്മദ് ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ബേവിന്ച്ചയിലെ കല്ലുവള അബ്ബാസിന്‍റെ മകള്‍ ബീഫാത്തിമയാണ് ഭാര്യ മക്കള്‍ : ഹാഷിം, സാജിദ് (ഷാര്‍ജ)
കെ. മുഹമ്മദ് കുഞ്ഞി ഹാജി, കെ. അബ്ദുല്‍ഖാദര്‍ ഹാജി (അബുദാബി ജാമിഅ – സഅദിയ, എസ്. വൈ. എസ്. മെമ്പര്‍) കെ. ഖാലിദ്, കെ. ശാഫി, ബീഫാത്തിമ കുറ്റിക്കോല്‍, നബീസ ആദൂര്‍, ആചിബി നെല്ലിക്കാവ്, സൈനബി ചെടെക്കാല്‍, ആയിശ ഉപ്പള, മറിയമ്മ പുതുകൊള്ളി, സഫിയ കീഴൂര്‍, ജമീല വിട്ട്ല, എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് ഇന്നു ഉച്ചക്ക് എരിഞ്ഞിപ്പുഴ കാലിപ്പള്ളം നിസ്കാര പള്ളി ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും.
പള്ളി ഇല്ലാതിരുന്ന എരിഞ്ഞിപ്പുഴയില്‍ ആദ്യമായി ഒരു പള്ളി നിര്‍മ്മിക്കാന്‍ മുന്‍പന്തിയില്‍ നിന്നിരുന്ന അബ്ദുല്ല കുഞ്ഞി ഹാജിയുടെ സേവനം നിസ്തുലവും മറക്കാനാവാത്തതും പ്രശസനീയ വുമായിരുന്നെന്നു എരിഞ്ഞിപ്പുഴ ജുമാ മസ്ജിദ് നിര്‍മാണ കമ്മിറ്റി ചെയര്‍മാനായിരുന്ന ആലൂര്‍ ടി. എ. മഹമൂദ് ഹാജി ദുബായില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരേതന്നു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാര്‍ഥിക്കാനും ആലൂര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
– ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ് (050 – 4760198)
മരണ വീട്ടിലെ ഫോണ്‍ നമ്പര്‍ : 04994 -250364
കെ. മുഹമ്മദ് കുഞ്ഞി ഹാജി – 919946149786
കെ. അബ്ദുല്‍ഖാദര്‍ ഹാജി – 050-4392613 (അബുദാബി)
മകന്‍ സാജിദ് – 055-1855465 (ഷാര്‍ജ)