
അബുദാബി : സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും മാതൃഭൂമി ദിനപ്പത്രം അബുദാബി ലേഖകനുമായ ടി. പി. ഗംഗാധരന്റെ മാതാവ് പഴയ പുരയില്‍ ചെറിയക്കുട്ടി (86) നിര്യാതയായി.
വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങള്‍ മൂലം തളിപ്പറമ്പിലെ വസതി യില്‍ വെച്ച് ശനിയാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണി ക്കായി രുന്നു അന്ത്യം. തളിപ്പറമ്പ് മാധവ നഗർ പൊതു ശ്മശാന ത്തിൽ സംസ്കാരം നടത്തി.
ഭര്‍ത്താവ് : പരേതനായ ടി. പി. കുഞ്ഞപ്പ രവിവര്‍മ്മന്‍ ആചാരി. വിദ്യാഭ്യാസ വകുപ്പിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ടി. പി. പത്മനാഭന്‍, ഗ്രാമീണ്‍ ബാങ്ക് മാനേജർ ടി. പി. ഭരതന്‍, കാര്‍ത്യായനി, ഗീത, ജയശ്രീ, പുഷ്പ എന്നിവരാണ് മറ്റ് മക്കള്‍.




ഷാര്‍ജ : അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി നിര്യാതനായി. ചാവക്കാട് മണത്തല ചീനപ്പുള്ളി ഹൌസില്‍ എം. സി. അലിക്കുട്ടി യുടെ മകന്‍ എം. സി. നിയാസ് (37) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ആഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ച ഭക്ഷണം കഴിഞ്ഞു വിശ്രമി ക്കുമ്പോൾ നെഞ്ചു വേദന അനുഭവപ്പെട്ടു ആശുപത്രി യിലേക്ക് പോകും വഴി യാണ് മരണം സംഭവിച്ചത് എന്ന് ബന്ധു ക്കൾ അറിയിച്ചു.

