ഖത്തറില്‍ ജോലി സ്ഥലത്ത് വെച്ച് അപകടത്തില്‍ പെട്ട് മരിച്ചു

January 25th, 2014

firos-hamsa-manjali-alway-ePathram
അബുദാബി : എറണാകുളം പറവൂര്‍ മാഞ്ഞാലി സ്വദേശി ചീനങ്കോട് ഫിറോസ് ഹംസ വെള്ളിയാഴ്ച രാത്രി ഖത്തറില്‍ വെച്ച് മരണപ്പെട്ടു. സിവില്‍ എന്‍ജിനീയറായ ഫിറോസ്‌, ജോലി ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി യുടെ മേല്‍നോട്ട ത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിട ത്തിന്റെ മുകളില്‍ നിന്നും വീണ് ഒരാഴ്ചയായി ചികിത്സ യിലായിരുന്നു.

അബുദാബി യിലെ അല്‍ സഹല്‍ ലോജെസ്റ്റിക്ക് ഗ്രൂപ്പ് എം. ഡി.യായ എ. കെ. അബ്ദുല്‍ കാദറിന്റെ (പാലയൂര്‍) മകള്‍ സബീന യാണ് ഭാര്യ. ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാ ര്‍ത്ഥികളായ ജുമാ റാഷിദ്, മിയ പര്‍വിന്‍ എന്നിവര്‍ മക്കളാണ്. നിയമ നടപടി കള്‍ക്ക് ശേഷം മൃതദേഹം ഖത്തറില്‍ തന്നെ സംസ്കരിക്കും.

12 വര്‍ഷ ത്തോളം അബൂദാബിയില്‍ ഉണ്ടായിരുന്ന ഫിറോസ്, രണ്ട് വര്‍ഷമായി ഖത്തറിലെ സ്വകാര്യ കമ്പനി യില്‍ ജോലി ചെയ്യുക യായിരുന്നു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

വടകര സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

September 10th, 2013

vatakara-poyil-vikasan-ePathram

ദുബായ് : വടകര നിവാസികളുടെ പ്രവാസി കൂട്ടായ്മയായ വടകര എന്‍. ആര്‍. ഐ. ഫോറ ത്തിന്റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്ന പൊയില്‍ വികാസന്‍ (42) ദുബായില്‍ വെച്ച് ഹൃദയാഘാതംമൂലം മരിച്ചു. ദുബായിലെ ഒരു ട്രേഡിംഗ് കമ്പനി യില്‍ ഡ്രൈവറായി ജോലി ചെയ്യുക യായിരുന്നു. വടകര ചോറോട് ചേന്ദമംഗലം എല്‍. പി. സ്‌കൂളിന് സമീപം താമസിക്കുന്ന വികാസന്റെ ഭാര്യ : രേഷ്മ. മക്കള്‍ : അനന്തു, അനുനന്ദ എന്നിവരാണ്.

വടകര എൻ. ആർ. ഐ. ഫോറം ദുബായ്, സാന്ത്വനം വെള്ളികുളങ്ങര എന്നീ സംഘടന കളുടെ സഹായ ത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മൂര്‍ഷിങ്ങാനകത്ത് കുഞ്ഞി ബാവ

September 4th, 2013

അബുദാബി : അബുദാബി യില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍ യാഫിദ്‌ തെക്കോത്തിന്റെ പിതാവ് പൊന്നാനി ഉറൂബ് നഗറി ലെ മൂര്‍ഷിങ്ങാനകത്ത് കുഞ്ഞി ബാവ (78) ബുധനാഴ്ച വൈകീട്ട് മരണപ്പെട്ടു. ഹൃദയാഘാതം ആയിരുന്നു. ദീര്‍ഘ കാലം ഉമ്മുല്‍ ഖുവൈനില്‍ ജോലി ചെയ്തിരുന്നു.

ഭാര്യ തെക്കോത്ത്‌ അവ്വാമ ഇക്കഴിഞ്ഞ ഏപ്രില്‍ മാസ ത്തിലാണ് മരണപ്പെട്ടത്. സബീന, മുസ്തരി, ജന്നത്ത്‌ എന്നിവരാണ് മറ്റു മക്കള്‍. മരുമക്കള്‍ : അഷ്‌റഫ്‌, ലിയാഖത്ത്, റഫീഖ്‌, ലൈല. കബറടക്കം പൊന്നാനി വലിയ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ വ്യാഴാഴ്ച ഉച്ചക്കു ശേഷം നടക്കും.

പരേതനു വേണ്ടി മയ്യിത്ത് നിസ്കാരം നിര്‍വ്വഹിക്കാന്‍ ബന്ധുക്കള്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രവാസി മലയാളി നാട്ടില്‍ വെച്ച് മരിച്ചു

August 28th, 2013

അബുദാബി : ദീര്‍ഘകാലം അബുദാബിയില്‍ ഹോട്ടല്‍ ബിസിനസ്സ് നടത്തി വന്നിരുന്ന കപ്പാരത്ത് അബൂബക്കര്‍ ഹാജി (65) ബുധനാഴ്ച രാവിലെ മരണപ്പെട്ടു. (അബുദാബി എയര്‍പോര്‍ട്ട് റോഡില്‍ ശൈഖ് ഖലീഫാ ഹോസ്പിറ്റലിന് അടുത്തുള്ള സഹറത്ത് അറബ് റെസ്റ്റോറെന്റ് എന്ന ഹോട്ടല്‍ നടത്തി വരികയായിരുന്നു.)

pavaratty-kapparath-aboobacker-haji-ePathram
തൃശൂര്‍ ജില്ലയിലെ പാവറട്ടി കൈതമുക്ക് പരേതനായ കപ്പാരത്ത് മുഹമ്മദ്‌ ഹാജിയുടെ യും ആമിനു ഉമ്മയുടെയും മകനാണു കപ്പാരത്ത് അബൂബക്കര്‍ ഹാജി.

ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പാവറട്ടി, പൈങ്കണ്ണിയൂര്‍ ജുമാഅത്ത് പള്ളി ഖബര്‍ സ്ഥാനിയില്‍ നടന്നു. ഭാര്യ ഖുര്‍ഷിത. അബുദാബി യില്‍ തന്നെയുള്ള അന്‍വര്‍, ഷാര്‍ജ യിലുള്ള അഷ്കര്‍, അക്ബര്‍ എന്നിവര്‍ മക്കളാണ്. ​ ​കപ്പാരത്ത് മൊയ്ദുണ്ണി ഏക സഹോദരനും ​ ​മറിയത്തു,സുഹറ,സുലൈഖ,​ മൈമൂ​ന എന്നിവര്‍ സഹോദരിമാരുമാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രമുഖ പണ്ഡിതന്‍ ഇസ്സുദ്ദീന്‍ സഖാഫി നിര്യാതനായി

August 28th, 2013

ദുബായ് : കാസര്‍കോട്‌ പുത്തികയിലെ പ്രമുഖ മത പ്രഭാഷകനും മുഹിമ്മാത്ത് ജനറല്‍ മനേജറും പ്രഗല്‍ഭ പണ്ഡിതനു മായ ഇസ്സുദ്ദീന്‍ സഖാഫി നിര്യാതനായി.

kasaragod-puthika-izzudheen-saqafi-ePathram
ആഗസ്റ്റ് 28 ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് മുഹിമ്മാത്ത് നഗറിലുള്ള വീട്ടിലാണ് അന്ത്യം സംഭവിച്ചത്. അസുഖ ബാധിതനായി ചികില്‍സയിരുന്നു.

– ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

5 of 18« First...456...10...Last »

« Previous Page« Previous « കെ. പി. കുഞ്ഞലവി
Next »Next Page » പ്രവാസി മലയാളി നാട്ടില്‍ വെച്ച് മരിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine