ദുബായ് : സിറാജ് പത്രത്തിന്റെ ഫോട്ടോ ഗ്രാഫറും മര്‍ക്കസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗ വുമായ ഹംസ സഖാഫി യുടെ (ദുബായിലെ സജീവ സുന്നി പ്രവര്‍ത്തകനായ ഹംസ സീഫോര്‍ത്ത്) പിതാവ് വണ്ടൂര്‍ എടക്കര മണക്കാട് കാര്‍ത്തിയാനി പ്പറമ്പില്‍ കുഞ്ഞലവി (85) (കെ. പി. കുഞ്ഞലവി) നിര്യാതനായി.

ബുധനാഴ്ച രാവിടെ വണ്ടൂര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. അസര്‍ നിസ്കാരത്തിനു ശേഷം എടക്കര, മണക്കാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മയ്യിത്ത് മറവു ചെയ്തു.
പരേതനു വേണ്ടി മയ്യിത്ത് നിസ്‌കരിക്കാന്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യാര്‍ത്ഥിച്ചു.
– ആലൂര്‍ ടി. എ. മഹമൂദ് ഹാജി





അബുദാബി : സൗദി അറേബ്യ യിലെ ദമാമില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ച ജോജി ആന്‍റണി യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.
അബുദാബി : ചാവക്കാട് വട്ടേക്കാട് സ്വദേശി മുഹമ്മദ് ശഹ്ബാസ് സലിം (ചിഞ്ചു 21) ബാംഗളൂരില്‍ വെച്ച് മരിച്ചു. ബാംഗളൂരില്‍ ബി. ബി. എ. വിദ്യാര്‍ത്ഥി യായിരുന്നു.
