ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം പ്രസിദ്ധീകരിച്ച മുരളി മുല്ലക്കരയുടെ “മരച്ചില്ലകളില്‍ മഴയോഴിയുമ്പോള്‍” എന്ന കഥാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ വെച്ച് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ആര്. രാധാകൃഷ്ണന് നായര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സെക്രട്ടറി നിസാര്‍ തളങ്കരയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡണ്ട് കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സബാ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജ്യോതി കുമാര്‍ പരിചയപ്പെടുത്തിയ പുസ്തകത്തിലെ കഥകള്‍ ഷീജാ മുരളി, വെള്ളിയോടന്, നിഷാ മേനോന് എന്നിവര്‍ അവലോകനം നടത്തി. ജോസാന്റണി കുരീപ്പുഴ ഗ്രന്ഥകാരനെ പരിചയപ്പെടുത്തി. സഅദ് പുറക്കാട്, നാസര്‍ ബേപ്പൂര്‍, ബാലചന്ദ്രന് തെക്കന്മാര്, മനാഫ് കേച്ചേരി, സലിം അയ്യനത്ത്, ഗഫൂര്‍ പട്ടാമ്പി, കാദര്‍ എന്നിവര്‍ സംസാരിച്ചു. വിജു സി. പരവൂര്‍ സ്വാഗതവും സോമന് കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പുസ്തകം