അയ്യപ്പ ബൈജുവിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്

July 2nd, 2008

(പ്രശാന്ത് പുന്നപ്ര എന്ന കൊമേഡിയനെ കവി കുഴൂര്‍ വിത്സണ്‍ എഴുതുന്നു)
ഞാന്‍ ഒരു കുടിയനാണ്. മുഴു ക്കുടിയനാകാന്‍ ആഗ്രഹിക്കുന്ന ആളുമാണ്. എന്ത് ചെയ്യാം. അയ്യപ്പനെ പ്പോലെ. (എ. അയ്യപ്പനും അയ്യപ്പ ബൈജുവും തമ്മിലെന്ത് ? ഇവര്‍ 2 പേരുമാണോ ഇപ്പോള്‍ കേരളീയ ജീവിതത്തിന്റെ അടയാളങ്ങള്‍)

പെണ്ണു കെട്ടാതെ യിരുന്നാല്‍ മതിയായിരുന്നു. പ്രേമമായിരുന്നോ? സ്നേഹമായിരുന്നോ? എന്തോ? മോളും വന്നു. പറഞ്ഞിട്ടെന്ത്. ജീവിക്കുക തന്നെ. നന്നായി.

അയ്യപ്പ ബൈജു ഇത്ര പ്രശസ്തനാകും മുന്‍പ് എനിക്കയാളെ നേരില്‍ പരിചയമുണ്ട്. ഞങ്ങളുടെ അടുത്തെ കൊച്ചു കടവിലെ 2 മിടുക്കന്മാര്‍ നടത്തിയിരുന്ന കൊച്ചിന്‍ ഒനിഡയുടെ ഓഫീസ് നോട്ടം കുറച്ച് കാലം അയ്യപ്പ ബൈജു എന്ന പുന്നപ്ര പ്രശാന്തിനായിരുന്നു. അയാളുടെ ഓഫീസ് ഞാന്‍ ജോലി ചെയ്തിരുന്ന കലാ ദര്‍പ്പണത്തിന്റെ മുകളിലും.

ഇടയ്ക്കിടെ കാണും. ചായ കുടിക്കാന്‍ പോകുമ്പോള്‍.

അന്ന് ഇത്രയക്ക് ആരും അറിയില്ല. തീപ്പീട്ടി ഉരക്കുന്ന അയാളുടെ കുടിയന്റെ നമ്പര്‍ ക്ലിക്ക് ആകുന്നതേയുള്ളൂ.

അടുത്തുള്ള ചാത്തപ്പന്‍ ചേട്ടനോട് സംസാരിക്കും പോലെ അത്ര അടുപ്പത്തില്‍ സംസാരിക്കും. ഓരോ കാര്യങ്ങള്‍.

അന്ന് പറഞ്ഞിട്ടുണ്ട്. അങ്കമാലിയില്‍ നിന്നാണ് അയ്യപ്പ ബൈജുവിനെ പ്രശാന്ത് കണ്ടതെന്ന്. പെരുമാറ്റങ്ങള്‍ പഠിച്ചതെന്ന്. അന്നേ ഈയുള്ളവന്‍ തരക്കേടില്ലാതെ കുടിക്കുമായിരുന്നെങ്കിലും, അത്താണിയില്‍ ബാറുകള്‍ 2 ഉണ്ടായിട്ടും ഞങ്ങള്‍ ഒരുമിച്ച് അടിച്ചിട്ടില്ല. പിന്നീടാണ് അറിഞ്ഞത് പ്രശാന്ത് കുടിക്കാറില്ലെന്ന്. കാര്യമായി.

പിന്നീട് അയ്യപ്പ ബൈജുവിനെ നിരവധി കണ്ടു. കണ്ണാടി നോക്കും പോലെ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി. ഇയാളെ നേരില്‍ അറിയാമെന്ന അഹങ്കാരം കൂട്ടുകാരോട് പറഞ്ഞു.

ഒരിക്കല്‍ പരിപാടിക്കായി പ്രശാന്ത് ഷാര്‍ജയില്‍ വന്നു. സ്റ്റേജ് ഷോകള്‍ ഇഷ്ട്ടമല്ലാത്ത ഞാന്‍ ഏതോ ഒരു ഉള്‍പ്രേരയാലെന്ന വണ്ണം അവിടെ പോയി. ഇടവേളയില്‍ അയാളെ കണ്ടു. എന്നെ മനസ്സിലായി.
ഞാനല്ലേ കുടിച്ചിട്ടുള്ളൂ.

പിന്നീ‍ട് ഏറെ തവണ യു ട്യൂബില്‍ കണ്ടു.

പിന്നെയും ചിരിച്ചു. അയാള്‍ ലോകത്തെ മുഴുവന്‍ ചിരിപ്പിക്കുന്നത് കണ്ട് കണ്ണ് ചിരിച്ചു.

ഇന്നിതാ മംഗളം വായിക്കുമ്പോള്‍ അയ്യപ്പ ബൈജുവിന്റെ വെബ്സൈറ്റിനെക്കുറിച്ച് ഒരു കുറിപ്പ്. അയ്മനം സാജന്റെ വക. എന്തോ ഏതോ. കഴിക്കാനാവുന്നില്ല. ഉറക്കം വരുന്നില്ല.

അയ്യപ്പ ബൈജുവിന്, വീടിനടുത്തെ ചാത്തപ്പേട്ടന്, വത്സന്

ഈ വെബ്സൈറ്റ്

http://www.ayyappabaiju.com/

- ജെ.എസ്.

വായിക്കുക:

6 അഭിപ്രായങ്ങള്‍ »


« അക്ഷരം മോഷ്ടിച്ചെങ്കിലെന്ത് അത് പേരിനു വേണ്ടിയായിരുന്നില്ലേ…
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി… (ഒരു സ്വതന്ത്ര വീക്ഷണം) »Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine