തൃശ്ശൂര്‍ : അനശ്വര പ്രതിഭ ഭരത് മുരളിയുടെ സ്മരണയ്ക്കായി മനസ്സ് സര്‍ഗ്ഗ വേദി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് സംവിധായകന്‍ കൃഷ്ണ കുമാര്‍ (പ്രഥമ ചിത്രം – ചിത്ര ശലഭങ്ങളുടെ വീട്), e പത്രം കോളമിസ്റ്റും, പ്രവാസി കഥാ കൃത്തുമായ പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ (ആദ്യ കഥാ സമാഹാരം – ബുള്‍ ഫൈറ്റര്‍) എന്നിവര്‍ അര്‍ഹരായി. 5001 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
എം സി. രാജ നാരായണന്‍ ചെയര്‍മാനും, ഡോ. വി. മോഹന കൃഷ്ണന്‍, കെ. പി. ജയ കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ഡിസംബര്‍ 13-ാം തീയ്യതി തൃശ്ശൂരില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം നല്‍കുമെന്ന് മനസ്സ് സര്‍ഗ്ഗ വേദി ഭാരവാഹികളായ സെബാസ്റ്റ്യന്‍ ചൂണ്ടല്‍ എം. സി. രാജ നാരായണന്‍ എന്നിവര്‍ അറിയിച്ചു.
സൈനുദ്ദീന്‍ പുന്നയൂര്‍കുളം e പത്രത്തില്‍ “പള്‍സ് – ഗള്‍ഫിന്റെ തുടിപ്പുകള്‍” എന്ന കോളം കൈകാര്യം ചെയ്യുന്നു.
- കുട്ടികള്‍ക്കായി ചിത്രശലഭങ്ങളുടെ വീട്
- ബുള്‍ ഫൈറ്റര്‍; രണ്ടാം പതിപ്പിന്റെ പ്രകാശനം
- സ്നേഹ സംഗമവും കഥാ ചര്‍ച്ചയും
- ബുള്‍ ഫൈറ്റര്‍ വിതരണ ഉല്‍ഘാടനം
- ബുള്‍ ഫൈറ്റര്‍ – ദലയില് കഥാ ചര്‍ച്ച
- ഗള്‍ഫില്‍ ലൈംഗിക ചൂഷണം വര്‍ദ്ധിക്കുന്നു? – പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍