യു. എ. ഇ. യിലെ മലയാളി എഞ്ചിനിയര്‍മാരുടെ പ്രമുഖ സംഘടനയായ NSS Alumni യുടെ വാര്‍ഷിക ആഘോഷ പരിപാടികളും ജെനറല്‍ ബോഡിയും കുടുംബ സംഗമവും നവംബര്‍ 28 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ദുബായ് ദെയ്‌റയിലെ റാഡിസണ്‍ ഹോട്ടലില്‍ സബീല്‍ ബോള്‍ റൂമില്‍ നടക്കും. “സാവിയ 2008” എന്ന് പേരിട്ടിരിക്കുന്ന പരിപാടി യു. എ. ഇ. യിലെ മലയാളി എഞ്ചിനിയര്‍മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായിരിക്കും. രാവിലെ 9 മണിക്ക് റെജിസ്റ്ററേഷന്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ tvj@eim.ae എന്ന ഈമെയില്‍ വിലാസത്തില്‍ നേരത്തേ അറിയിച്ചാല്‍ വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സഹായകരമാവും എന്ന് സംഘാടകര്‍ അറിയിച്ചു.


യു. എ. ഇ. യിലെ ആയിരത്തോളം മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ AKMG – All Kerala Medical Graduates ന്റെ ദുബായ് ഘടകത്തിന്റെ കുടുംബ സംഗമം നവംബര്‍ 28 വെള്ളിയാഴ്ച്ച വൈകുന്നേരം ഉം അല്‍ ഖുവൈനിലെ ബാറക്കുട റിസോര്‍ട്ടില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്റ്ററേഷനും പരിപാടിയുടെ സംഘാടകന്‍ ഡോ. ഫിറോസ് ഗഫൂര്‍ (050 5742142) നേയോ അല്ലെങ്കില്‍ ഇവെന്റ് കണ്‍വീനര്‍ ഡോ. വിനു പോത്തനേയോ (050 5840939) ബന്ധപ്പെടാവുന്നതാണ്.
ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് രൂപീകരണവും കുടുംബ സംഗമവും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്നു. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ മുഖ്യാതിഥി ആയിരുന്നു. അദ്ദേഹത്തിന്‍റെ “നല്ല നാളേക്കു വേണ്ടി” എന്ന ശില്പ ശാലയും അവതരിപ്പിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ ഖദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടരി റ്റി. പി. ജുലാജു സ്വാഗതവും പറഞ്ഞു.
പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ദമ്പതികള്‍ക്ക് എതിരെയുള്ള ശിക്ഷാ നടപടികള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ദുബായ് അപ്പീല്‍ കോടതി ഇന്ന് വിധിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നടപടി യെടുക്കണമെന്ന കീഴ് കോടതി വിധി ക്കെതിരെയാണ് ദമ്പതികള്‍ അപ്പീല്‍ നല്‍കിയിരുന്നത്. കീഴ് കോടതി വിധിയെ തുടര്‍ന്ന് മൂന്ന് മാസം ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതേ സമയം, ഇവരെ നാടു കടത്തുമെന്ന കീഴ് കോടതി വിധി അപ്പീല്‍ കോടതി ശരി വച്ചു. ഒപ്പം പിഴ അടയ്ക്കാനും വിധി ആയിട്ടുണ്ട്.
