ഏക ദിന ചിത്രകലാ ക്യാമ്പ്‌

November 24th, 2008

യുവ കലാ സാഹിതി ഷാര്‍ജയുടെ വാര്‍ഷിക ആഘോഷങ്ങളോ ടനുബന്ധിച്ച്‌ സ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏക ദിന ചിത്രകലാ ക്യാമ്പ്‌ ഡിസംമ്പര്‍ 2നു് ഷാര്‍ജ എമിരേറ്റ്‌സ്‌ നാഷണല്‍ സ്ക്കൂളില്‍ വെച്ച്‌ നടത്തുന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 5 മണി വരെ. യു. എ. ഇ. യിലെ പ്രമുഖ ചിത്രകാരനായ ശ്രീ. പ്രമോദ്‌ കുമാര്‍ നയിക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അഭിരുചിയുള്ള കുട്ടികളെ ക്ഷണിച്ചു കൊള്ളുന്നു. സ്കൂള്‍ അധികൃതരുടെ സമ്മതി പത്രത്തോടൊപ്പം നവംമ്പര്‍ 30 നു് മുമ്പ്‌ 050-4978520 / 050-3065217 എന്നീ ഫോണ്‍ നംമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്‌.

വരക്കുന്ന തിനുള്ള പേപ്പര്‍ ക്യാമ്പില്‍ വിതരണം ചെയ്യുന്നതാണ്‌. വരക്കുന്നതിനുള്ള വര്‍ണ്ണങ്ങളും ഉപകരണങ്ങളും സ്വയം കൊണ്ടു വരേണ്ടതാണ്‌.

പ്രവേശന ഫോറം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

സുനില്‍രാജ്‌ കെ. (സെക്രട്ടറി, യുവ കലാ സാഹിതി, ഷാര്‍ജ)

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി. ആര്‍. കരീം നാടക മത്സരത്തിന് തിരശ്ശീല വീണു

November 21st, 2008

യു. ഏ. ഇ. യിലെ നാടക പ്രേമികളുടെ ആവേശമായി മാറിയ പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മത്സരത്തിനു തിരശ്ശീല വീണു. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 12 മുതല്‍ 19 വരെ നീണ്ടു നിന്ന നാടക മത്സരത്തിന്‍റെ വിധി കര്‍ത്താവായി എത്തിയത് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ റ്റി. എസ്. സജി യായിരുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, ശക്തി തിയ്യറ്റേഴ്സ് എന്നിവയുടെ സജീവ സാന്നിദ്ധ്യവും, സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന, അകാലത്തില്‍ അന്തരിച്ചു പോയ പി. ആര്‍. കരീമിന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച നാടക മത്സരത്തില്‍ അബൂദാബി യുവ കലാ സാഹിതിയുടെ ‘കുഞ്ഞിരാമന്‍’, അല്‍ ഐന്‍ ഐ. എസ്. സി. യുടെ ‘ഗുഡ് നൈറ്റ്’, മാക് അബുദാബിയുടെ ‘മകുടി’, അജ്മാന്‍ ഇടപ്പാള്‍ ഐക്യ വേദിയുടെ ‘ചെണ്ട’, കല അബുദാബിയുടെ ‘ഭൂമീന്‍റെ ചോര’, ദുബായ് സര്‍ സയ്യിദ് കോളെജ് അലൂംനിയുടെ ‘സൂസ്റ്റോറി’, എപ്കോ ദുബായ് അവതരിപ്പിച്ച ‘സമയം’, ദുബായ് ത്രിശൂര്‍ കേരള വര്‍മ്മ കോളെജ് അലൂംനിയുടെ ‘ഇത്ര മാത്രം’ എന്നീ നാടകങ്ങളായിരുന്നു മാറ്റുരച്ചത്.

മികച്ച നാടകം : ഭൂമീന്‍റെ ചോര
നല്ല നടന്‍ : സത്യന്‍ കാവില്‍ ( സമയം )
നല്ല നടി : ശാലിനി ഗോപാല്‍ (ഭൂമീന്‍റെ ചോര)
മികച്ച സംവിധായകന്‍ : ലതീഷ് (സമയം)
രണ്ടാമത്തെ നാടകം : സമയം
രണ്ടാമത്തെ നടന്‍ : ഗണേഷ് ബാബു (സൂസ്റ്റോറി)
രണ്ടാമത്തെ നടി : ദേവി അനില്‍ (കുഞ്ഞിരാമന്‍)
സ്പെഷ്യല്‍ അവാര്‍ഡ് : സലിം ചേറ്റുവ (ചെണ്ട)

എല്ലാ നാടകങ്ങളുടെയും സവിശേഷതകളും, അപാകതകളും വിശദമായി പ്രതിപാദിച്ചതിനു ശേഷമായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്.

ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് ഷംനാദ്, ജന. സിക്രട്ടരി സിയാദ്, കലാ വിഭാഗം സിക്രട്ടരി റ്റി. എം. സലീം, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി, കെ. കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), തമ്പി (അഹല്യ), സുധീര്‍ കുമാര്‍ (വിന്‍വേ) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാടക ഗാനങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് റഷീദ് കൊടുങ്ങല്ലൂര്‍ നേത്യത്വം കൊടുത്ത ഗാന മേളയും ഉണ്ടായിരുന്നു.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജീവ കാരുണ്യം ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും : ഖലീല്‍ തങ്ങള്‍

November 21st, 2008

സഹ ജീവികളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അവര്‍ക്ക്‌ ആശ്വാസ മേകുന്ന വിധത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ ആയുസ്സ്‌ വര്‍ദ്ധിക്കന്‍ ഉതകുന്ന താണെന്ന് മ അദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌ റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച റിലീഫ്‌ സെല്‍ ഫണ്ട്‌ ബനിയാസ്‌ സ്പൈക്‌ മാനേജിംഗ്‌ ഡയരക്റ്റര്‍ അബ്‌ ദു റഹ്‌ മാന്‍ ഹാജിയില്‍ നിന്ന് സംഭാവന സ്വീകരിച്ച്‌ ഉത്ഘാടനം ചെയ്ത്‌ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.

ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി അയാള്‍ക്ക്‌ കണക്കാക്കപ്പെട്ട നിശ്ചിത ആയുസ്സിനുള്ളില്‍ മറ്റ്‌ ആളുകളേക്കാള്‍ കൂടുതലായി നന്മകള്‍ ചെയ്യുന്നതിലൂടെ അവരുടെ ആയുസ്സിനേക്കാള്‍ കൂടുതല്‍ ആത്മിയമായ ഉന്നതിയും കൈവരി ക്കാനാവുന്നു.

മാരകമായ രോഗ ബാധിതര്‍ക്കും വളരെ പാവപ്പെട്ട വര്‍ക്ക്‌ വിവാഹ, വീടു നിര്‍മ്മാണ ആവശ്യങ്ങള്‍ ക്കും ഉതകുന്ന വിധത്തില്‍ സംവിധാനി ച്ചിരിക്കുന്ന മുസ്വഫ എസ്‌. വൈ. എസ്‌. റിലീഫ്‌ സെല്ലിന്റെ പ്രവര്‍ത്തന ങ്ങളുമായി സഹകരിക്കുവാന്‍ ഖലീല്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

മുസ്തഫ ദാരിമി, ഒ. ഹൈദര്‍ മുസ്ലിയാര്‍, അബ്‌ ദുല്‍ ഹമീദ്‌ സ അദി, ബനിയാസ്‌ സ്പൈക്‌ അബ്‌ ദുറഹ്‌ മാന്‍ ഹാജി, പ്രൊഫ. ഷാജു ജമാലുദ്ധീന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാച്ച് ചാവക്കാട് കുടുംബ സംഗമവും ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരണവും

November 20th, 2008

ബാച്ച് ചാവക്കാട് കുടുംബ സംഗമവും ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരണവും നവംബര്‍ 20നു വ്യാഴാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ധീന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ആഷര്‍ ചാവക്കാട്, നൌഷാദ് ചാവക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ഗസല്‍ സംഗീത വിരുന്നും ഉണ്ടായിരിക്കും.

വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും പ്രസിഡന്റ് എ. കെ. അബ്ദുല്‍ ഖാദര്‍ പാലയൂര്‍ പറഞ്ഞു.

ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസികളായ പ്രവാസി സുഹൃത്തുക്കള്‍ ബാച്ച് ചാവക്കാടിന്റെ അംഗത്വം എടുക്കണമെന്നും അതിലൂടെ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്കീമില്‍ പങ്കാളികള്‍ ആവണമെന്നും ബാച്ച് ചാവക്കാട് മാനേജിംഗ് കമ്മിറ്റി അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക്: ജൂലാജൂ 050 58 18 334, ഷറഫ് 050 570 52 91

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് : e പത്രവും പങ്കാളിയായി

November 20th, 2008

ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് റെജിസ്റ്റര്‍ ചെയ്യുവാനുള്ള സമയം അവസാനിക്കാ റാവുമ്പോള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഇപ്പോഴും ആശങ്കയില്‍ ആണ്. റെജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന ദിവസമായ ഡിസംബര്‍ 31 ന് മുന്‍പ് ഇതെങ്ങനെ സാധിക്കും എന്ന അങ്കലാപ്പ് എല്ലാവര്‍ക്കും ഉണ്ട്. പ്രത്യേകിച്ചും റെജിസ്റ്റ്‌റേഷന്‍ കൌണ്ടറുകളില്‍ അനുഭവപ്പെടുന്ന അഭൂത പൂര്‍വ്വമായ തിരക്കിന്റെ പശ്ചാത്തലത്തില്‍. എമിറേറ്റ്സ് ഐഡി യുടെ വെബ് സൈറ്റില്‍ റെജിസ്റ്റ്‌റേഷനായി എത്തുന്നവരുടെ വന്‍ തിരക്ക് മൂലം വെബ് സൈറ്റിന്റെ സെര്‍വര്‍ അപ്രാപ്യമായതോടെ ഏവരുടേയും ആശങ്കകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പരിഹാരമായി അധികൃതര്‍ പുറത്തിറക്കിയ പുതിയ സോഫ്റ്റ്വെയര്‍ ഇപ്പോള്‍ എമ്മിറേറ്റ്സ് ഐഡി അധികൃതരുമായി ഈ കാര്യത്തില്‍ സഹകരിക്കുവാന്‍ സന്നദ്ധരായ സംഘടനകളുടെ വെബ് സൈറ്റുകളില്‍ കൂടി ലഭ്യമാക്കാന്‍ തയ്യാറായതോടെ ഈ പ്രശ്നത്തിനൊരു പരിഹാരം ആയി. ഈ ഉദ്യമത്തില്‍ യു. എ. ഇ. അധികൃതര്‍ e പത്രത്തെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് യു. എ. ഇ. യിലെ മലയാളി പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. മലയാളത്തില്‍ തന്നെ ഇത് കൈകാര്യം ചെയ്യണം എന്ന അധികൃതരുടെ പ്രത്യേക നിര്‍ദ്ദേശവും മലയാളികള്‍ക്ക് അഭിമാനകരമാണ്. ഇത്തരമൊരു സദുദ്യമത്തില്‍ പങ്കാളിയാവുന്ന മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ പത്രമാണ് e പത്രം.

ഈ പുതിയ സോഫ്റ്റ്വെയര്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 17 of 157« First...10...1516171819...304050...Last »

« Previous Page« Previous « വടം വലി മത്സരം
Next »Next Page » ബാച്ച് ചാവക്കാട് കുടുംബ സംഗമവും ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരണവും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine