കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം നജ്റാനില്‍ സന്ദര്‍ശനം നടത്തും.

November 25th, 2008

ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം വ്യാഴാഴ്ച സൗദിയിലെ നജ്റാനില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ രാവിലെ 9 മുതല്‍ 2 മണി വരെയും വൈകുന്നേരം 5 മണിമുതല്‍ രാത്രി 8 മണിവരെയും സംഘം സ്വീകരിക്കും.

ഹോട്ടല്‍ നജ്റാനിലാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 07-5221750 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

-

അഭിപ്രായം എഴുതുക »

പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

November 25th, 2008

അബുദാബി ശക്തി തീയറ്റേഴ്സിന്‍റെ 30-ാം വാര്‍ഷികാഘോഷ പരിപാടികള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 6.30 അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിലാണ് ഉദ്ഘാടനച്ചടങ്ങ്. തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി യു.എ.ഇ പദ്ധതി

November 24th, 2008

ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ ജോലി സുരക്ഷയ്ക്കായി അടുത്ത വര്‍ഷത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് യുഎഇ തൊഴില്‍ വകുപ്പ് അറിയിച്ചു.

നവംബര്‍ ആദ്യം ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ ധാരണയായതായി തൊഴില്‍ വകുപ്പിന്‍റെ നിയമോപദേശകന്‍ യൂസഫ് ജാഫര്‍ അറിയിച്ചു. തൊഴില്‍ തട്ടിപ്പുകളില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം., മാത്രമല്ല, തൊഴിലാളികളുടെ താമസസൗകര്യവും ആരോഗ്യ സുരക്ഷയും മന്ത്രാലയം ഉറപ്പു വരുത്തും. ചില കമ്പനികള്‍ ശമ്പളം കൃത്യമായി നല്‍കാത്തത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് പരിശോധിക്കുമെന്നും യുഎഇ തൊഴില്‍ മന്ത്രി സയ്യിദ് ഗൊബാഷ് അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ദുബായിലെ സാലിക് ടോള്‍ പിരിവില്‍ നിന്നും എല്ലാ ടാക്സികളേയും ഒഴിവാക്കും.

November 24th, 2008

യു.എ.ഇയുടെ 37 –ാം ദേശീയ ദിനം പ്രമാണിച്ച് ഡിസംബര്‍ രണ്ടു മുതല്‍ ദുബായിലെ സാലിക് ടോള്‍ പിരിവില്‍ നിന്നും എല്ലാ ടാക്സികളേയും ഒഴിവാക്കും. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ ഡിസ്ട്രിക്റ്റ് ടാക്സി സര്‍വ്വീസ് തുടങ്ങാനും ആര്‍.ടി.എ തീരുമാനിച്ചു. ടാക്സി ദൗര്‍ലഭ്യം നേരിടുന്ന ദുബായിലെ വിവിധ ജില്ലകളിലായി ഇതിനായി 200 കാറുകള്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സത്വ, ഹുദൈബ, ജാഫിലിയ, മങ്കൂള്‍, കരാമ, റിഫാ, ഹമരിയ, അബു ഹെയ്ല്‍, പോര്‍ട്ട് സയീദ്,
ഹോര്‍ അല്‍ അന്‍സ് തുടങ്ങിയ ജില്ലകളിലാണ് ജില്ലാ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നത്.

ഈ ടാക്സികള്‍ക്ക് തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ജില്ലകളില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുവാദം ഉണ്ടായിരിക്കും.

എന്നാല്‍, മടക്കയാത്രയില്‍ യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്ന നിബന്ധ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

-

അഭിപ്രായം എഴുതുക »

ഖലീല്‍ ബുഖാരി തങ്ങള്‍

November 24th, 2008

ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിന് അടുത്തുള്ള പള്ളിയില്‍ നടന്ന സ്വലാത്ത് മജ്‌ലിസില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ബോധന പ്രസംഗം നടത്തുന്നു.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 16 of 157« First...10...1415161718...304050...Last »

« Previous Page« Previous « പി. ആര്‍. കരീം നാടക മത്സരത്തിന് തിരശ്ശീല വീണു
Next »Next Page » ദുബായിലെ സാലിക് ടോള്‍ പിരിവില്‍ നിന്നും എല്ലാ ടാക്സികളേയും ഒഴിവാക്കും. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine