ഷാര്ജയില്‍ ഡി.സി ബുക്സ് 2 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

October 25th, 2008

ഈ മാസം 29 ന്‍ ആരംഭിക്കുന്ന ഷാരജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഡി.സി ബുക്സ് 2 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

ഈ മാസം 30ന്‍ വൈകിട്ട് 7 ന്‍ എം.മുകുന്ദന്റെ
പുതിയ പുസ്തകമായ പ്രവാസത്തിന്റെ പ്രകാശനം നടക്കും. എക്സ്പോ സെന്ററിലെ ഹാള്‍ നമ്പര്‍ 3 ലാണ്‍ ചടങ്ങ്.

അടുത്ത മാസം 2 ന്‍ സത്യന്‍ മാടാക്കരയുടെ കവിതാ സമാഹാരമായ മഴ പെയ്തില്ല മയിലും വന്നില്ല എന്ന് പുസ്തകത്തിന്റെ പ്രകാശനവും നടക്കും

-

അഭിപ്രായം എഴുതുക »

ഗള്‍ഫ് മാപ്പിള പാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

October 25th, 2008

ദുബായ് : ഗള്‍ഫ് മാപ്പിള പ്പാട്ട് അവാര്‍ഡുകള്‍ ദുബായില്‍ പ്രഖ്യാപിച്ചു. മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, റംലാ ബീഗം, വിളയില്‍ ഫസീല എന്നിവര്‍ക്കാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡ്. മികച്ച മാപ്പിള പ്പാട്ട് രചയിതാവായി ബാപ്പു വെള്ളി പ്പറമ്പിനേയും സംഗീത സംവിധായകനായി കോഴിക്കോട് അബൂബക്കറിനേയും തെരഞ്ഞെടുത്തു. കണ്ണൂര്‍ ഷെരീഫാണ് മികച്ച ഗായകന്‍. രഹ്നയെ മികച്ച ഗായികയായി തെരഞ്ഞെടുത്തു.

നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം ഏറ്റവും ജനപ്രീതി നേടിയ ഗാനമായി തെരഞ്ഞെടുത്തു. ഷാഫി കൊല്ലത്തിനാണ് പുതുമുഖ ഗായകനുള്ള അവാര്‍ഡ്. ഈ മാസം 31 ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ഇശല്‍ നൈറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൌദി കൂടുതല്‍ അരിയിറക്കും

October 25th, 2008

കരുതല്‍ ശേഖരണത്തിന്‍റെ ഭാഗമായി സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ബസ്മതി അരി ഇറക്കുമതി ചെയ്യും. രണ്ട് ലക്ഷം ടണ്‍ അരിയാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുക. മധ്യപൗരസ്ത്യ ദേശത്ത് ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഓരോ വര്‍ഷവും ഏതാണ്ട് എട്ട് ലക്ഷം ടണ്‍ ബസ്മതി അരിയാണ് സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്നത്.

ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി സൗദി പ്രതിനിധികള്‍ ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രണ്ട് മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്.

-

അഭിപ്രായം എഴുതുക »

ദുബായ് വില്ലകളിലെ താമസം; സമയ പരിധി അവസാനിച്ചു

October 25th, 2008

ദുബായ് : ദുബായില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകള്‍ ഒഴിയാന്‍ നല്‍കിയിരുന്ന സമയ പരിധി അവസാനിച്ചു. ഇത്തരം വില്ലകള്‍ ഒഴിയാനായി ഒരു മാസത്തെ കാലാവധിയാണ് ദുബായ് മുനസിപ്പാലിറ്റി അധികൃതര്‍ അനുവദിച്ചിരുന്നത്. ഒരു വില്ലയില്‍ ഒരു കുടുംബം എന്ന നയം കര്‍ശനമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വില്ലയുടെ ഉടമസ്ഥന് 50,000 ദിര്‍ഹം വരെ പിഴ ശിക്ഷ വിധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വില്ലകളുടെ വെള്ളവും വൈദ്യുതിയും വിഛേദിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വര്‍ണ്ണ വില ഇടിഞ്ഞു; മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ വാങ്ങിക്കൂട്ടുന്ന തിരക്കില്‍

October 25th, 2008

ഗള്‍ഫ് വിപണിയില്‍ സ്വര്‍ണത്തിന് വന്‍ വിലയിടിവ്. സ്വര്‍ണ വില താഴ്ന്നതോടെ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മലയാളികള്‍ അടക്കമുള്ളവര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു.

ആഗോള തലത്തില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവാണ് ഗള്‍ഫ് വിപണിയിലും പ്രതിഫലിച്ചത്. യു.എ.ഇ വിപണിയെ സംബന്ധിച്ചിടത്തോടെ 22 കാരറ്റ് സ്വര്‍ണത്തിന് 80.25 ദിര്‍ഹം വരെയായി വില താഴ്ന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ സ്വര്‍ണത്തിന്‍റെ ഏറ്റവും താഴ്ന്ന വിലയാണിത്. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ സ്വര്‍ണ വില സാവധാനം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. യു.എ.ഇയില്‍ ഇപ്പോഴത്തെ വില ഗ്രാമിന് 81 ദിര്‍ഹമാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് സൂചന.
ഡോളറിന്‍റെ വില കൂടിയതും സ്റ്റെര്‍ലിംഗ് പൗണ്ട് വീക്കായതുമാണ് സ്വര്‍ണ വില കുറയാനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഗ്രാമിന് 107 ദിര്‍ഹം വരെ എത്തിയ സ്വര്‍ണ വിലയാണ് കുത്തനെ താഴ്ന്ന് ഇപ്പോള്‍ 81 ദിര്‍ഹത്തില്‍ എത്തി നില്‍കുന്നത്.
അതേസമയം സ്വര്‍ണ വില ഇടിഞ്ഞതോടെ ഗള്‍ഫിലെ ജ്വല്ലറികളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. മലയാളികള്‍ അടക്കമുള്ളവര്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാരിക്കൂട്ടാനുള്ള തിരക്കിലായിരുന്നു. ഭംഗിയോ പണിക്കൂലിയോ ഒന്നും നോക്കോതെയാണ് പലരും ആഭരണങ്ങള്‍ വാങ്ങിക്കൂട്ടിയത്. ദീപാവലിയോടനുബന്ധിക്ക് സ്വര്‍ണം വാങ്ങാനെത്തിയവരുടെ തിരക്ക് കൂടിയായപ്പോള്‍ മിക്ക ജ്വല്ലറികളിലും 100 ശതമാനം മുതല്‍ 300 ശതമാനം വരെ അധിക വ്യാപാരമാണ് ഇന്നലെ നടന്നത്.

-

അഭിപ്രായം എഴുതുക »

Page 31 of 157« First...1020...2930313233...405060...Last »

« Previous Page« Previous « നിളാ പ്രവാസി സംഘം
Next »Next Page » ദുബായ് വില്ലകളിലെ താമസം; സമയ പരിധി അവസാനിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine