ദുബായിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ സന്നദ്ധ സംഘടന രംഗത്ത്. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഖുശി എന്ന സംഘടനയാണ് ചിത്ര പ്രദര്‍ശനവും ലേലവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഖുശി എന്ന സംഘടന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ദുബായില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ചിത്ര പ്രദര്‍ശനവും തെരഞ്ഞെടുത്ത ചിത്രങ്ങളുടെ ലേലവുമാണ് ദുബായില്‍ സംഘടിപ്പിക്കുന്നത്.
ദുബായിലെ അല്‍ നൂര്‍ സെന്‍ററുമായി ചേര്‍ന്നാണ് നവംബര്‍ 28 ന് ആര്‍ട്ട് വിത്ത് എ സ്മൈല്‍ ഇന്ത്യ ഓണ്‍ കാന്‍വാസ് എന്ന പേരിലുള്ള പരിപാടി നടക്കുക. പരിപാടിയുടെ പ്രഖ്യാപനം ദുബായില്‍ നടന്നു. ഓഡി കാറില്‍ ചിത്രം വരച്ചുകൊണ്ട് കപില്‍ ദേവാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്.
ആര്‍ട്ട് വിത്ത് എ സ്മൈല്‍ ഇന്ത്യ ഓണ്‍ കാന്‍വാസ് ചിത്ര രചനയിലും പ്രദര്‍ശനത്തിലും ഇന്ത്യയില്‍ നിന്നും യു. എ. ഇ. യില്‍ നിന്നുമുള്ള പ്രമുഖ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കും.
ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 60 ചിത്രങ്ങള്‍ ഓഡി കാറിനൊപ്പം ലേലം ചെയ്യും. ഇതില്‍ നിന്നുള്ള ലാഭം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ചെലവഴിക്കാനാണ് തീരുമാനം.
– ഉ. കലാധരന്‍