ദുബായ് : ലോക രാജ്യങ്ങള്‍ ഒരു സമുദായത്തെ തീവ്ര വാദികളും ഭീകര വാദികളുമായി മുദ്ര കുത്തുമ്പോള്‍, ഇന്ത്യാ രാജ്യത്തിനു അഭിമാനമായി മാറുകയാണ് സഫിയ എന്ന ഉമ്മയുടെ ധീരത. ഇത്തരം നവോഥാന ചിന്തകള്‍ക്ക് മനുഷ്യ മനസ്സുകളെ സജ്ജമാക്കാന്‍ സര്‍ഗ്ഗ ധാര പോലെയുള്ള സാംസ്‌കാരിക സംഘടനകള്‍ക്കുള്ള പങ്കു മികച്ചതാണെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സബാ ജോസഫ് അഭിപ്രായപ്പെട്ടു. ദുബായ് തൃശൂര്‍ ജില്ല സര്‍ഗ്ഗ ധാരയുടെയും, ഐക്യ രാഷ്ട്ര ദിനാചരണ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. കെ. എം. സി. സി. സംസ്ഥാന, ജില്ല നേതാക്കളായ
എന്‍. എ. കരീം, എം. എസ്. അലവി, ജമാല്‍, ഫരൂക്പട്ടിക്കര, ഉബൈദ് ചേറ്റുവ, മുഹമ്മദ് പട്ടാമ്പി
എന്നിവര്‍ സംസാരിച്ചു.
സര്‍ഗ്ഗ സന്ധ്യയില്‍ അബ്ദുള്ള കുട്ടി ചേറ്റുവ, മുഹമ്മദ് ബഷീര്‍ മാംബ്ര, അബ്ദുല്‍ കബീര്‍ ഒരുമനയൂര്‍, ഷഫീക് എന്നിവര്‍ കവിതകളും, ഗാനങ്ങളും അവതരിപ്പിച്ചു.
അഡ്വക്കേറ്റ് ശബീന്‍ ഉമ്മര്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് വടക്കേക്കാട് നന്ദിയും പറഞ്ഞു.
– പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി