കെ.എസ്.സി. – ശക്തി അനുശോചിച്ചു

December 5th, 2008

അബുദാബി: ഇരിക്കൂര്‍ പടയംകോട്ടി ലുണ്ടായ വാഹനാ പകടത്തെ തുടര്‍ന്ന‍്‌ അതി ദാരുണമായി കൊല്ലപ്പെട്ട പെരുമണ്ണ ശ്രീനാരായണ എല്‍. പി. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്‌, ശക്തി തിയ്യറ്റേഴ്സ്‌ ആക്ടിങ്ങ്‌ പ്രസിഡന്റ്‌ മാമ്മന്‍ കെ. രാജന്‍ ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ്‌ എന്ന‍ിവര്‍ സം യുക്ത പ്രസ്താവനയിലൂടെ അനുശോചിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കസവു തട്ടം ഒരുങ്ങുന്നു

December 5th, 2008

ബലി പെരുന്നാളിന് കലാ കൈരളിക്ക് സമര്‍പ്പിക്കാന്‍ കസവു തട്ടം എന്ന വീഡിയോ ആല്‍ബം അബുദാബിയില്‍ അണിഞ്ഞ് ഒരുങ്ങുന്നു. ഇശല്‍ എമിറേറ്റ്സ് അബുദാബി തയ്യാറാക്കുന്ന കസവു തട്ടം എന്ന ദ്യശ്യ വിരുന്നിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ്ങ് മാനേജിങ് ഡയരക്ടര്‍ ഷാജഹാന്‍ നിര്‍വ്വഹിച്ചു.

മാപ്പിള പ്പാട്ടു ഗാന ശാഖയിലെ അനുഗ്രഹീത ഗായകരുടെ ശ്രദ്ധേയമായ ഗാനങ്ങള്‍ക്ക്, യു. എ. ഇ. യിലെ കലാകാരന്‍മാര്‍ വേഷ പകര്‍ച്ച യേകുന്നു. സ്ക്രിപ്റ്റ്: അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ക്യാമറ : ജോണി ഫൈന്‍ ആര്‍ട്സ്, അസ്സോസ്സിയേറ്റ് : മജീദ് എടക്കഴിയൂര്‍, ഓര്‍ഗനൈസര്‍ : റഹ്മത്തുള്ള കാഞ്ഞങ്ങാട്, ഇശല്‍ എമിറേറ്റ്സ് അബുദാബി ആര്‍ട്സ് സിക്രട്ടറി കൂടിയായ ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന കസവു തട്ടം പെരുന്നാള്‍ ദിവസം മലയാളത്തിലെ പ്രമുഖ ചാനലില്‍ ടെലികാസ്റ്റ് ചെയ്യും.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തീവ്രവാദത്തിന് എതിരെ മാനവിക കൂട്ടായ്മ അനിവാര്യം : എന്‍. കെ. എം. ഷെരീഫ്

December 4th, 2008

ദുബായ് : ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരെ മാനവിക കൂട്ടായ്മ എത്രയും വേഗം രൂപവല്‍ക്കരിക്കാന്‍ എന്‍. കെ. എം. ഷെരീഫ് ആഹ്വാനം ചെയ്തു. ഗ്രന്ഥ ശാല പ്രവര്‍ത്തകനും വാഗ്മിയും കൊച്ചി മൌലാന ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡണ്ടും എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എം. ഷെരീഫിന് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായന കൂട്ടം) നല്കിയ സ്വീകരണത്തില്‍ സംസാരിക്കു കയായിരുന്നു എന്‍. കെ. എം. ഷെരീഫ്.

ഒരു മതത്തിന്‍റേയും പ്രമാണങ്ങള്‍ രാജ്യ താല്പര്യത്തിനു എതിരല്ല. സ്നേഹത്തിന്‍റേയും ഒരുമയുടെയും ദിവ്യ സന്ദേശങ്ങള്‍ അന്യോന്യം നല്‍കുന്നവയാണ്. പ്രവാചകന്മാരും, വേദ ഗ്രന്ഥങ്ങളും പരസ്പരം ബഹുമാനി ക്കാനാണ് അനുശാസിക്കുന്നത്. മതങ്ങളുടെ പേരില്‍ രക്തം ചിന്തുന്നത് ആ ദിവ്യ തത്വങ്ങളുടെ നിരാസമാണ്. ലോക മനസ്സാക്ഷിയെ തീരാ ദുഖത്തിലാഴ്‌ത്തി സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന തീവ്രവാദ – ഭീകരത ക്കെതിരെ യുവാക്കള്‍ രംഗത്ത്‌ ഇറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

“സലഫി ടൈംസ്‌” എഡിറ്റര്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ എന്‍. കെ. എം. ഷെരീഫിനെ പൊന്നാട ചാര്‍ത്തി. മുംബൈ തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ട ജവാന്മാരുടെയും നിരപരാധി കളുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മുതീനയിലുള്ള ദുബായ് പാം ഹോട്ടലിനു സമീപമുള്ള കൊച്ചി കോട്ടജിലാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ത്തമാന കാല വിഹ്വലതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ബഷീര്‍ തിക്കോടി നയിച്ചു. മുഹമ്മദ് വെട്ടുക്കാട്, അഡ്വക്കേറ്റ് ജയരാജ് തോമസ്, അബ്ദുള്ള കുട്ടി ചേറ്റുവ, അഹമ്മദ് പാവറട്ടി, ഷമീര്‍ മഹാനി, വി. എസ്. ജയ കുമാര്‍, നൌഷാദ്, നജീബ്, മമ്മുട്ടി, ഹരി കുമാര്‍, ശിവരാമന്‍ മഞ്ഞപ്ര തുടങ്ങിയവര്‍ സംവാദത്തില്‍ സജീവമായി പങ്കെടുത്തു.

സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനും, മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്‍റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കേരളാ ബില്‍ഡേഴ്സ് ഫോറം പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു

December 4th, 2008

ദുബായ് : കേരളാ ബില്‍ഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ “കേരളാ പ്രോപ്പര്‍ട്ടി എക്സ്പോ 2008” ദുബായില്‍ ആരംഭിച്ചു. ഡിസംബര്‍ 4 മുതല്‍ 7 വരെ ദുബായ് അല്‍ ബൂം വില്ലേജില്‍ നടക്കുന്ന എക്സ്പോയില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 8 മണി വരെയാണ് പ്രവേശനം ഉണ്ടായിരിക്കുക. ഡിസംബര്‍ 7ന് അബുദാബിയിലെ റോയല്‍ മെറിഡിയനിലും പ്രവേശനം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം 2 മണി മുതല്‍ 8 മണി വരെയാണ് പ്രവേശന സമയം. ഏറ്റവും മികച്ച കെട്ടിട നിര്‍മ്മാതാ‍ക്കളെ ഒരുമിച്ച് കാണുവാനും കേരളത്തിലെ വിവിധ പ്രമുഖ കേന്ദ്രങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തി ആകുന്ന വില്ലകള്‍, അപ്പാര്‍ട്ട് മെന്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വിശദമായി അറിയുവാനും ഉള്ള സുവര്‍ണ്ണ അവസരം ആയിരിക്കും നിക്ഷേപകര്‍ക്ക് ഇത്തവണയും കേരള പ്രോപ്പര്‍ട്ടി എക്സ്പോ വാഗ്ദാനം ചെയ്യുന്നത്.



-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഐക്യവും സമാധാനവും യു. എ. ഇ. യുടെ മുഖ മുദ്ര : കെ. കെ. എം. സ അദി

December 4th, 2008

മുസ്വഫ : ഐക്യവും സമാധാനവുമാണ് വളരെ ചുരുങ്ങിയ കാലയളവില്‍ ലോകത്തിനു മാതൃകയായി വളര്‍ന്ന യു. എ. ഇ. യുടെ മുഖ മുദ്രയെന്ന് കെ. കെ. എം. സ അദി പറഞ്ഞു. യു. എ. ഇ. യുടെ 37 മത്‌ നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. പൂര്‍വ്വ സൂരികള്‍ കാണിച്ചു തന്ന പാതയില്‍ ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടിയും നാടിനു വേണ്ടിയും നില കൊള്ളേണ്ട ആവശ്യകത സ അദി ഓര്‍മ്മിപ്പിച്ചു.

മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ കാലത്ത്‌ 8.30 മുതല്‍ 12 മണി വരെ നടന്ന പരിപാടികളില്‍ മുസ്വഫ എസ്‌. വൈ. എസ്‌. മദ്രസാ വിദ്യാര്‍ത്ഥികള്‍ യു. എ. ഇ. ദേശീയ ഗാനം ആലപിച്ചു. മദ്രസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ്‌ പ്രകടനം ഏറെ ശ്രദ്ധേയമായി. പി. പി. എ. റഹ്‌മാന്‍ മൗലവി നയിച്ച ബുര്‍ ദ ആസ്വാദനവും, ഹബീബ്‌ കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, മിഖ്ദാദ്‌, മിദ്ലാജ്‌ തുടങ്ങിയവര്‍ ഗാന വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ്‌ ശൈഖ്‌ സായിദിനെ പ്രകീര്‍ത്തിച്ച്‌ രചിച്ച ഗാനം രചയിതാവായ അബ്‌ദു ശുക്കൂര്‍ തന്നെ ആലപിച്ചു.

മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി ആക്റ്റിംഗ്‌ പ്രസിഡണ്ട്‌ അബ്‌ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമം മദ്രസ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ്‌ മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളറക്കാട്‌ സ്വാഗതവും അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 9 of 157« First...7891011...203040...Last »

« Previous Page« Previous « യു. എ. ഇ. ദേശിയ ദിന ആഘോഷം
Next »Next Page » കേരളാ ബില്‍ഡേഴ്സ് ഫോറം പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine