ഡ്രൈവിംഗ് ലൈസന്‍സ് നിയന്ത്രണം ഷാര്‍ജയില്‍ മാത്രം

December 2nd, 2008

യു. എ. ഇ. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാവുന്ന തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം കുറച്ച നടപടി ഷാര്‍ജ എമിറേറ്റിനു മാത്രമേ ബാധക മാവുകയുള്ളൂ. 100 വിഭാഗങ്ങളെ ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യരാക്കി എന്നും ഇത് യു. എ. ഇ യിലെ എല്ലാ എമിറേറ്റു കള്‍ക്കും ബാധകമാണ് എന്നുമാണ് മുന്‍പ് അറിയിച്ചിരുന്നത്. അയോഗ്യമായ തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം 86 ആക്കി കുറച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരി ക്കുന്നവര്‍ക്ക് എല്ലാം ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം.

ബിനീഷ് തവനൂര്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി.ഡി.പി, ആര്‍.എസ്.എസ്, എന്‍.ഡി.എഫ് സംശയത്തിന്റെ നിഴലില്‍; പി.പി.തങ്കച്ചന്‍

December 1st, 2008

പി.ഡി.പി, ആര്‍.എസ്.എസ്, എന്‍.ഡി.എഫ് എന്നീ സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് യു.ഡ‍ി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയ ഫോറം ദുബായില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.പി.തങ്കച്ചന്‍.

അതുകൊണ്ടാണ് ഇത്തരം കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് യു.ഡി.എഫ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇവരെയൊക്കെ വളര്‍ത്തിയത് സി.പി.എമ്മാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയും സി.പി.എമ്മും സഖ്യത്തിലായിരുന്നെന്നും തങ്കച്ചന്‍ ആരോപിച്ചു.

-

അഭിപ്രായം എഴുതുക »

20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം

December 1st, 2008

20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം നടപ്പിലാക്കുന്നത് യു.എ.ഇ മാറ്റിവച്ചു.

യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍റെ ഉത്തരവു പ്രകാരമാണ് ഇത്. ഇന്ന് മുതലാണ് യു.എ.ഇയില്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നത് തടയുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നത്. പഴയ വാഹങ്ങള്‍ ഉപയോഗിക്കുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തിനും 2010 മുതല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനത്തിനും മാറ്റം വരുത്തിയിട്ടില്ല.

-

അഭിപ്രായം എഴുതുക »

ത്രീവവാദത്തിനെതിരെ യു.എ.ഇ

December 1st, 2008

മുംബയിലുണ്ടായ തീവ്രവാദി ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മന്ത്രിമാര്‍ പറഞ്ഞു. കൂടാതെ തീവ്രവാതത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.

മുംബയ് തീവ്രവാദി ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസി അനുശോചന യോഗം ചേരും. ഇന്ന് വൈകിട്ട് 7.30 ന് അബുദാബിയിലെ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിലാണ് യോഗം. എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്.

-

അഭിപ്രായം എഴുതുക »

ഡി.സി.ബുക്സ് ദുബായില്‍

December 1st, 2008

പ്രമുഖ പ്രസാധകരായ ഡി.സി.ബുക്സിന്‍റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ശാഖ ഈ മാസം അഞ്ചിന് ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കും.

കരാമയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഹുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി ബില്‍ഡിംഗില്‍ ഷോപ്പ് നമ്പര്‍ 14ല്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.ബുക്സ് ശാഖയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ എം.മുകുന്ദനാണ് നിര്‍വ്വഹിക്കുക.

ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് ചടങ്ങ്. വൈകാതെ യുഎഇയിലെ മറ്റ് എമിറേറ്റുകളിലും ‍ഡിസി ശാഖകള്‍ ആരംഭിക്കുമെന്ന് സിഇഒ രവി ഡിസി അറിയിച്ചു.

-

അഭിപ്രായം എഴുതുക »

Page 11 of 157« First...910111213...203040...Last »

« Previous Page« Previous « സമൂഹ വിവാഹം @ വടകര
Next »Next Page » ത്രീവവാദത്തിനെതിരെ യു.എ.ഇ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine