റാസല്‍ ഖൈമ, മേരീസില്‍ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ ചിറമൂലയില്‍ പൊള്ളഴികത്ത് വീട്ടില്‍ രാമഭദ്രനാണ് മരിച്ചത്. 56 വയസായിരുന്നു. റാസല്‍ഖൈമ ഫെഡറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റിയിലെ ജീവനക്കാരനായിരുന്നു. സുനിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ഇന്ന് വൈകുന്നേരം ഏഴിനായിരുന്നു അത്യാഹിതം. ഇദ്ദേഹം താമസിച്ചിരുന്ന വീടിന് തീപിടിക്കുകയായിരുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഗുരുവായൂര്‍: എടപ്പുള്ളീ മൂപ്പില്‍ രായമരക്കാര്‍ വീട്ടില്‍ പരേതനായ ഹസ്സന്‍ കുട്ടി മകന്‍ മുനീര്‍ (36) നിര്യാതനായി. മാതാവ്: സകീന, ഭാര്യ: ഫെബിത. മക്കള്‍: അദ്നന്‍, സാറ. സഹോദരങ്ങള്‍: മന്‍സൂര്‍ (ദുബായ്), മര്‍സൂഖ് (തിരുവനന്തപുരം), മജിദ മുഖറം (ഖത്തര്‍ ). ഗുരുവായൂര്‍ സൌഹൃദ വേദി മെംബറായ മുനീര്‍ ഹസ്സന്‍ കുട്ടി ഖത്തറില്‍ നിന്നും ലീവിനു വന്നതായിരുന്നു. 
 