അബുദാബി : സൗദി അറേബ്യ യിലെ ദമാമില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ച ജോജി ആന്‍റണി യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.
അബുദാബി യില്‍ ജോലി ചെയ്യുന്ന കമ്പനി യില്‍ നിന്ന് ഔദ്യോഗിക ആവശ്യത്തി നായി ദമാമിലേക്കു പോയ ജോജി രാത്രി ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീഴുക യായിരുന്നു. തുടര്‍ന്ന് മരണം സംഭവിച്ചു.
ചങ്ങനാശ്ശേരി ഇത്തിത്താനം സെന്‍റ്‌മേരീസ് പള്ളി യില്‍ ചൊവ്വാഴ്ച സംസ്‌കാരം നടന്നു. പുല്ലു കാട്ട് ആന്‍റണി യുടെയും ത്രേസ്യാമ്മ യുടെയും മകനാണ് ജോജി. ഭാര്യ സുമ.
അബുദാബി യില്‍ പഠിക്കുന്ന കെവിന്‍, കെറോളിന്‍, മരിയ എന്നിവര്‍ മക്കളും ജോസ്, ജോമിച്ചന്‍, ജോയി ക്കുട്ടി, ജോളിമ്മ, ജോബി എന്നിവര്‍ സഹോദര ങ്ങളുമാണ്.