കണ്ണൂര്‍ ആദികടലായി സ്വദേശി കൂവപ്പറമ്പില്‍ അബ്ദുല്‍ സത്താര്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 55 വയസായിരുന്നു. അവധിക്ക് നാട്ടില്‍ പോയതായിരുന്നു. ഷാഹിദയാണ് ഭാര്യ. നാല് മക്കളുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ഷാര്‍ജയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയാണ്.
കണ്ണൂര്‍ ആദികടലായി സ്വദേശി കൂവപ്പറമ്പില്‍ അബ്ദുല്‍ സത്താര്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 55 വയസായിരുന്നു. അവധിക്ക് നാട്ടില്‍ പോയതായിരുന്നു. ഷാഹിദയാണ് ഭാര്യ. നാല് മക്കളുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ഷാര്‍ജയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയാണ്.
-
ചാവക്കാട് മന്നലംകുന്ന് പരേതനായ കടവില്‍ മോയ്തുട്ടി യുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (85), ഇന്ന് (ശനിയാഴ്ച ) രാവിലെ മരണപ്പെട്ടു. ഖബറടക്കം മന്നലാംകുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ഷാര്‍ജയിലുള്ള അലി ഹാജി, മലേഷ്യ യിലുള്ള മുഹമ്മദ് കുട്ടി, അബ്ദു ഹാജി, കുഞ്ഞി മുഹമ്മദ് എന്നിവര്‍ മക്കളും, അബുദാബിയില്‍ ജോലി ചെയ്യുന്ന റഫീഖ് കടവില്‍ , റഷീദ് കടവില്‍ എന്നിവര്‍ പേരക്കുട്ടികളുമാണ് .
– പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
- ജെ.എസ്.
ബഹ്റിനിലെ തമ്പീസ് കമ്യൂണിക്കേഷന്‍സ് സി.ഇ.ഒയായ വി.എസ് തമ്പിയുടെ സഹോദരി പി. കാന്തിമതി മണി നിര്യാതയായി. 64 വയസായിരുന്നു. എ.സി ഭാസ്ക്കരനാണ് ഭര്‍ത്താവ്. ദീപ, ശോഭ എന്നിവരാണ് മക്കള്‍.
-
കൊല്ലം ചാത്തന്നൂര്‍ കമ്പിവിള വീട്ടില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ ആമിനാ ബീവി (80) ഇന്ന് (ബുധന്‍) രാവിലെ മരണപ്പെട്ടു. എട്ടു മക്കളും പേരമക്കളു മടങ്ങുന്ന നൂറോളം അംഗങ്ങള്‍ ഉള്ള കമ്പിവിള വീട്ടിലെ ഏറ്റവും തല മുതിര്‍ന്ന അംഗവും പഴയ തലമുറയിലെ അവസാനത്തെ കണ്ണി യുമാണ് ആമിനാ ബീവി. ഇന്ന് (ബുധന്‍) അസര്‍ നിസ്കാരാനന്തരം, കൊട്ടിയം കൊട്ടുംപുറം പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കം നടക്കും. അജ്മാനിലെ എം. ജെ. എസ്. മീഡിയാ യിലെ പ്രോഡക്ഷന്‍ കണ്ട്രോളര്‍ ഷെയ്നാസ് ചാത്തന്നൂര്‍, ഷിബു എന്നിവര്‍ പേര മക്കള്‍ ആണ്.
വെള്ളിയാഴ്ച്ച ജുമാക്ക് ശേഷം അജ്മാനില്‍ മയ്യിത്ത് നിസ്കാരം ഉണ്ടായിരിക്കുമെന്നും ബന്ധുക്കള്‍ അറിയിക്കുന്നു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ.എസ്.
കടപ്പുറം പുന്നക്കച്ചാലില്‍ താമസിക്കുന്ന അലവി ഹാജി ഇന്ന് പുലര്‍ച്ചെ 6.30ന് മരണപ്പെട്ടു. കോയ, ശറഫലി, ബീവി എന്നിവര്‍ മക്കളാണ്. ഖബറടക്കം അഞ്ചങ്ങാടി പള്ളി ഖബര്‍ സ്ഥാനില്‍ നടത്ത പ്പെടുന്നതാണ്.
– ദാവൂദ് ഷാ
- ജെ.എസ്.