-
-
ചാവക്കാട്: മാപ്പിളപ്പാട്ട് ഗാന രചയിതാവ് മണത്തല പള്ളിത്താഴം പണിക്ക വീട്ടില്‍ കുറുപ്പത്ത് അബു (അബു സൈഫുദ്ദീന് – 70)നിര്യാതനായി. കബറടക്കം നടത്തി. 35 വര്‍ഷമായി മാപ്പിളപ്പാട്ട് രചിച്ച് ശ്രദ്ധേയനായ അബു ‘അല്ലാഹു അക്ബര്‍ കീര്ത്തനത്താലെ, ബിസ്മിയും സ്തുതിയാകെ കഴിഞ്ഞു ഞാന്‍’ തുടങ്ങിയ ഗാനങ്ങളുടെ രചിയതാവാണ്. ഭാര്യ: നബീസുമ്മ. മക്കള്‍: സെയ്ഫുദ്ദീന്‍, റഫീഖ്, സാദിഖ് (മൂവരും സൌദി അറേബ്യ), ബദറുദ്ദീന്‍, യൂനസ്, ഹാരിസ്, സാലിഹ്, മുഹ്സിന്, നൌഫല്‍, റഹ്മാബീവി, മുംതാസ്, ബല്‍ക്കീസ്. മരുമക്കള്‍: അഷറഫ്, ഹനീഫ, ഫിറോസ്, ഹസീന, ശാഹിദ, ബുഷറ, രഹ്ന, സജ്ന.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ.എസ്.
അലൈനില്‍ അല്‍ സാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം കോഴിച്ചെന സ്വദേശി പരേതനായ കള്ളിയത്ത് ഹംസയുടെ മകന് നിസാര്‍ ആണ് മരിച്ചത്. 38 വയസായിരുന്നു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. അലൈനിലെ ഒരു സ്വകാര്യ കമ്പനിയില്‍ 20 വര്‍ഷത്തോളമായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. റസിയയാണ് ഭാര്യ. റിംസാന, നസി, ഹംസറിയാസ് എന്നിവരാണ് മക്കള്‍. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ട് പോകും.
-
ദമാമിലെ അല്‍ ഹസയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കഴ സ്വദേശി ബിജു ജോര്‍ജ്ജ് (31), കോഴിക്കോട് കൊടുവള്ളി സ്വദേശി ജോജോ മാത്യു (34) എന്നിവരാണ് മരിച്ചത്. ഇവര്‍സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.
-