അബുദാബിലെ മദീനാ സായിദിലെ ജോര്‍ജ് ഓട്ടോ പാര്‍ട്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ചാവക്കാട് ബ്ലാങ്ങാട് മേലേപ്പുരക്കല്‍ ഹരിദാസ് (57) നിര്യാതനായി. പരേതനായ മേലേപ്പുരക്കല്‍ വേലായുധന്‍റെ മകനാണ്. ഷീബയാണ് ഭാര്യ, പൊന്നമ്പിളി, ഹരീഷ് എന്നിവരാണ് മക്കള്‍.
പ്രഭ, അനിത, അമ്പിളി, രഘുനാഥ്, അബുദാബിയിലുള്ള എം. വി. അശോകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മരുമകന്‍ പ്രജിത്ത് ദുബായിലുണ്ട്. അവധിക്ക് നാട്ടില്‍ പോയിരുന്ന ഹരിദാസ് കോഴിക്കോട് സഹോദരിയുടെ വീട്ടില്‍ ആയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.
– പി.എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



ചാവക്കാട് മണത്തല സ്വദേശിയും ജുമാഅത് പള്ളി കമ്മിറ്റി അംഗവുമായ കെ. വി. കുഞ്ഞു മൊയ്തുണ്ണി (70) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ദീര്‍ഘ കാലം ഖത്തറില്‍ അബ്ദുല്ലാ ബിന്‍ താനി സ്ട്രീറ്റിലെ സിറ്റി കോള്‍ഡ് സ്റ്റോര്‍ എന്ന സ്ഥാപനം നടത്തിയിരുന്നു.
