ബൂലോഗത്തില്‍ നിന്നും മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. പ്രശസ്ത കവി വിഷ്ണു പ്രസാദിന്റെ കവിതകളുടെ ബ്ലോഗായ പ്രതിഭാഷയില്‍ വന്ന നാല്‍പ്പത്തി ഏഴോളം കവിതകള്‍ ഡി. സി. ബുക്സ് ആണ് “ചിറകുകളുള്ള ബസ്” എന്ന പേരില്‍ പുസ്തകമായി ഇറക്കുന്നത്. നാളെ (2009 ആഗസ്റ്റ് 22 ശനി) വൈകിട്ട് 5.30 നാണ് പ്രകാശനം. പത്തോളം കവിതാ സമാഹാരങ്ങള്‍ ഇതോടൊപ്പം പ്രകാശനം ചെയ്യുന്നുണ്ട്. മോഹന കൃഷ്ണന്‍ കാലടിയുടെ “ഭൂതക്കട്ട”, എസ്. ജോസഫിന്റെ “ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു”, സെബാസ്റ്റ്യന്റെ “ഇരുട്ടു പിഴിഞ്ഞ്”, എന്‍. പ്രഭാകരന്റെ “ഞാന്‍ തെരുവിലേക്ക് നോക്കി”, പി രവി കുമാറിന്റെ “നചികേതസ്സ്”, എം. എസ്. സുനില്‍ കുമാറിന്റെ “പേടിപ്പനി”, കുരീപ്പുഴയുടെ “കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍” എന്നീ മലയാള കവിതാ സമാഹാരങ്ങളാണ് നാളെ പ്രകാശനം ചെയ്യപ്പെടുന്നത്. ഡി. വിനയ ചന്ദ്രന്‍, മധുസൂദനന്‍ നായര്‍, അമൃത ചൌധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. വൈകിട്ട് 6.00 മണിക്ക് കാവ്യോത്സവവും ഉണ്ടാവും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: vishnuprasad