Thursday, September 11th, 2008

ഓണം സ്വത്വം വീണ്ടെടുക്കുന്ന ഉത്സവം – സഫറുള്ള പാലപ്പെട്ടി

പ്രജാതത്പരനനും നീതിമാനും ദാന ശീലനും കൊടുത്ത വാക്കു പാലിക്കാന്‍ വേണ്ടി സ്വജീവന്‍ തന്നെ​‍ ത്യജിക്കാന്‍ സദ്ധനുമായ മാവേലി എന്ന ഒരു ഭരണാധി കാരിയുടേയും മഹാ വിഷ്ണുവിന്റെ വാമനാവതാര ത്തിന്റേയും സത്യാസത്യങ്ങ ള്‍ക്കിടയിലുള്ള സാങ്കല്‍പിക കഥ നമ്മുടെ മനസ്സില്‍ വീണ്ടും തെളിയുന്നു. ഓണം പോലെ മലയാളിയെ ഉത്സാഹ ഭരിതമാക്കുന്ന മറ്റൊരു ഉത്സവമില്ല എന്നു തന്നെ പറയാം.

(ഗള്‍ഫിലെ ഓണ സദ്യകളില്‍ നിന്ന‍്‌ ഒരു ദൃശ്യം)

കേരള ത്തനിമയുള്ള പല വിനോദങ്ങളും കലാ രൂപങ്ങളും ഓണവുമായി ബന്ധപ്പെട്ടവയാണ്‌. ആഘോഷങ്ങളെല്ലാം വെറും കെട്ടു വേഷങ്ങളായി അധപതിച്ച ഈ ഉത്തരാധുനിക യുഗത്തില്‍ ഓണത്തിന്റെ മഹിമയും തനിമയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്‌ എന്ന യാഥാര്‍ത്ഥ്യം നമുക്ക്‌ അവഗണിക്കാനാവില്ല. ഓണ ത്തുമ്പി, ഓണ വെയില്‍, ഓണ നിലാവ്‌, ഓണ ക്കാറ്റ്‌, ഓണ പ്പൂക്കള്‍, ഓണ ത്തല്ല്‌, കൈക്കൊട്ടിക്കളി, പുലിക്കളി, തലപ്പന്തു കളി എല്ലാം തന്നെ അലങ്കരിച്ച വാക്കുകളായി മാറിയിരിക്കുന്നു.

ജല തരംഗങ്ങളെ കീറി മുറിച്ച്‌ കുതിച്ചു പായുന്ന വള്ളങ്ങള്‍ക്കു പ്രചോദനമേകുന്ന വഞ്ചി പ്പാട്ടുകള്‍, ഉത്സാഹ ത്തിമര്‍പ്പോടെ ഊഞ്ഞാ ലാടുമ്പോള്‍ പാടുന്ന ഊഞ്ഞാല്‍ പാട്ടുകള്‍, മലയാള മങ്കമാരുടെ മനം മയക്കുന്ന തിരുവാതിര പ്പാട്ടുകള്‍, തൃക്കാക്കരപ്പനെ തിരുമുറ്റത്തു പൂക്കളം തീര്‍ത്ത്‌ വരവേല്‍ക്കാന്‍ പൂ തേടി പ്പോകുന്ന ബാലികാ ബാലന്‍മാരുടെ പൂപ്പൊലി പ്പാട്ടുകള്‍, തിരുവോണ നാളില്‍ തിരുമുറ്റത്ത്‌ മങ്കമാര്‍ ചുവടു വെച്ച്‌ കുമ്മിയടിച്ചു പാടുന്ന കുമ്മിയടി പ്പാട്ടുകള്‍, ഓന്നാനാം തുമ്പിയേയും അവള്‍ പെറ്റ മക്കളേയും തുയിലുണര്‍ത്തുന്ന തുമ്പി തുള്ളല്‍ പാട്ടുകള്‍ ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ഒത്തിരി യൊത്തിരി മധുര സ്വാസ്ഥ്യങ്ങളും സ്വപ്നങ്ങളും നെയ്യാന്‍ സഹായകര മാകുന്ന‍ുണ്ട്‌. അതു കൊണ്ടു തന്നെയാണ് പഴയ തലമുറ ഇല്‍ക്ട്രോണിക്‌ കാഴ്ച പ്പെട്ടികളിലൂടെയും ഇപ്പോഴും ഓണ ക്കാല കലാ രൂപങ്ങള്‍ക്ക്‌ കണ്ണും കാതും കൂര്‍പ്പിച്ചു പോരുന്നത്‌.

മലയാളത്തിന്റെ മനസ്സ്‌ പൂക്കുന്നത്‌ ഓണത്തിനാണ്‌. നഷ്ടപ്പെട്ടു പോയ സൗഭാഗ്യങ്ങളെ, ഓര്‍മ്മകളെ, അപ്പോള്‍ കയ്യെത്തി പ്പിടിക്കുന്ന‍ു. കുട്ടി ക്കാലത്ത്‌ കണ്ട പൂവിന്റെ ഭംഗി, അന്ന‍ു കണ്ട ഓണ നിലാവ്‌, അന്ന‍ു കേട്ട തിരുവാതിര പ്പാട്ട്‌, കൈ ക്കൊട്ടി ക്കളി പ്പാട്ടിന്റെ ഈണം… അങ്ങനെ യെന്തിന്റെ യൊക്കെയോ ഓര്‍മ്മകള്‍ കൊണ്ട്‌ മനസ്സ്‌ പിന്ന‍െയും പിന്ന‍െയും പൂക്കുകയാണ്‌.

പൂവേ പൊലി പൂവേ… എന്ന‍്‌ പാടാനറിയാത്ത ഇളം തലമുറ ഓണത്തെ ‘ഓന’മാക്കുമ്പോള്‍ മലയാളിക്കു നഷ്ടമാകുന്നത്‌ അവന്റെ സ്വത്വമാണെന്ന യാഥാര്‍ത്ഥ്യം ഇനി എന്നാണ്‌ നാം തിരിച്ചറിയുക?

2

ഓണക്കാലത്ത്‌ അവതരിപ്പിച്ചു വരുന്ന കലകള്‍ ഇന്ന‍ു ഗ്രാമങ്ങളില്‍ നിന്ന‍ു പോലും അപ്രത്യക്ഷ മായിരിക്കുന്ന‍ു. ടി. വി. ചാനലുകളിലും സര്‍ക്കാര്‍ പരിപാടികളിലും ഇവ ഒതുങ്ങുന്ന അവസ്ഥയായി. ഓണത്തെ ഘോഷ യാത്രയുടെ ചടങ്ങുകളാക്കി മാറ്റിയ നാം അത്ത പ്പൂക്കളങ്ങളില്‍ പ്ലാസ്റ്റിക്‌ പൂക്കളും ഉപ്പ്‌ പൂക്കളും തേങ്ങാ പീര പ്പൂക്കളും വിരിയിക്കുന്ന‍ു. പൂക്കളമിന്ന‍ു ജാഡ പ്രകടിപ്പിക്കാനുള്ള ഒരു മത്സര വേദിയായി മാറിയിരിക്കുന്ന‍ു. ഓണ ക്കളികളും ഓണ ക്കാഴ്ചകളും ഓര്‍മ്മ മാത്രമായി. ഓണം നാളില്‍ ഓണ പ്പുടവയും ഓണ സദ്യയും കഴിഞ്ഞാല്‍ പിന്നെ​പ്രമുഖ സ്ഥാനം ഓണ ക്കളികള്‍ക്കും ഓണ പ്പാട്ടുകള്‍ക്കുമാണ്‌. ഓണ പ്പാട്ടുകള്‍ കാസറ്റുകളായി നമ്മുടെ സ്വകാര്യ മുറികള്‍ കീഴടക്കിയിരിക്കുന്ന‍ു. എല്ലാ കളികളും ക്രിക്കറ്റ്‌ കളിയിലും എല്ലാ കാഴ്ചകളും ടെലിവിഷനു മുന്ന‍ിലും ഒതുങ്ങിപ്പോകുന്ന‍ു.

ഓണവും പെരുന്ന‍ാളും ക്രിസ്തുമസ്സുമെല്ലാം കളങ്കമേല്‍ക്കാത്ത ഗ്രാമ സൗന്ദര്യത്തിന്റെ ആഘോഷങ്ങള്‍ കൂടിയായിരുന്ന‍ു മാനവരെല്ലാം ഒന്നാണെന്ന ഐക്യ ഭാവനയോടെ അവതരിപ്പിച്ചിരുന്ന ഇത്തരം ആഘോഷങ്ങളെല്ലാം ഇന്ന‍ു കാലത്തിന്റെ കാണാമറയത്തേക്ക്‌ പൊയ്ക്കൊ ണ്ടിരിക്കുന്ന‍ു.

വര്‍ണ്ണങ്ങളും പൂക്കളും ഓരോ വിഭാഗങ്ങളുടെ തിരിച്ചറിയല്‍ ചിഹ്നങ്ങളാക്കി മാറ്റി. ജാതി മത വത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പുതു തലമുറയില്‍ മത സൗഹാര്‍ദ്ദ ത്തിന്റേയും സാഹോദര്യ ത്തിന്റേയും പ്രതീകമായ ഓണത്തെ പോലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവമാക്കി പ്രാന്ത വത്ക്കരിക്കാനുള്ള ശ്രമം തകൃതിയില്‍ നടന്നു കൊണ്ടിരിക്കുന്ന‍ു. അത്തരമൊരു പ്രാന്ത വത്ക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട സംസ്കൃത ഭാഷയുടെ പാതയിലേ യ്ക്കാണോ ഓണത്തേയും ഇവര്‍ തള്ളി വിടുന്നത്‌?

കുട്ടിക്കാലത്ത്‌ അയലത്തെ അന്യ മതസ്ഥരായ കുട്ടികളോടൊപ്പം പൂ പറിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ക്കിടയിലും ഞങ്ങളുടെ വീടുകള്‍ക്കിടയിലും ഒരതിരുകളും ഉണ്ടായിരുന്ന‍ില്ല. എന്റെ വീട്ടിലെ ഓണം സമ്പന്നമാ ക്കിയിരുന്നത്‌ ഓണ ത്തലേന്ന‍്‌ എന്റെ ബാപ്പയുടെ സുഹൃത്തായ കുഞ്ഞന്‍ നായരുടെ വീട്ടില്‍ നിന്ന‍്‌ പുഴ കടത്ത്‌ വാഴ ക്കുലകളും പ്രഭാകരന്‍ മാഷുടെ വീട്ടില്‍ നിന്നെത്തുന്ന പപ്പട ക്കെട്ടുകളുമാണ്‌. ഇത്തരം സൗഹൃദങ്ങളുടെ ദൃഢപ്പെ ടുത്തലായിരുന്ന‍ു ഞങ്ങള്‍ക്ക്‌ ഓണം.

പിന്നെവിടെയോ മുറിവേറ്റ ആ ബന്ധം സര്‍വ്വ ശക്തിയും സംഭരിച്ച്‌ ഇതള്‍ വിരിഞ്ഞത്‌ ഗള്‍ഫ്‌ നാട്ടിലെത്തി യപ്പോഴാണ്‌. മതേതരത്വത്തെ കുറിച്ച്‌ വാ തോരാതെ പ്രഭാഷിക്കുകയും മത വൈരം നാള്‍ക്കു നാള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന ഭാരതത്തില്‍ നിന്നും മതാധിഷ്ഠിത രാജ ഭരണത്തിന്‍ കീഴില്‍ കഴിയുന്ന യു. എ. ഇ. യിലെ ത്തിയപ്പോഴാണ്‌ മത സൗഹാര്‍ദ്ദത്തിന്റെ ഏറ്റവും തീക്ഷ്ണവും തീവ്രവുമായ ഊഷ്മ ളാനുഭവങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞത്‌.

3

വ്യത്യസ്ത മതക്കാരായ മലയാളികള്‍ ഒരു ബള്‍ബിന്റെ കീഴില്‍ ഒരുമിച്ച്‌ ഭക്ഷണം പാകം ചെയ്ത്‌ ഒരൊറ്റ പാത്രത്തില്‍ വട്ടം വളഞ്ഞിരുന്ന‍്‌ ഭക്ഷിച്ച്‌ ഒരു പായയില്‍ കിടന്നുറങ്ങി ഒരുമിച്ച്‌ ജോലിക്ക്‌ പോകുന്ന മനോഹര കാഴ്ച ഈ ഗള്‍ഫ്‌ മണ്ണിലല്ലാതെ മറ്റെവിടെയാണ്‌ ഇന്ന‍്‌ നമുക്ക്‌ കാണാന്‍ കഴിയുക! ഓണവും പെരുന്ന‍ാളും വിഷുവും ക്രിസ്തുമസ്സെല്ലാം ഞങ്ങള്‍ക്ക് ഒരു പോലെയാണ്‌.

(അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഓണ സദ്യ ഒരുക്കുന്ന വനിതാ പ്രവര്‍ത്തകര്‍)

സംഘടിപ്പിക്കാനുള്ള സ്ഥല പരിമിതികള്‍ മൂലം വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ഒരുക്കുന്ന ഓണ സദ്യകള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കും. ഇത്തവണ ഓണമെത്തിയത്‌ റംസാന്‍ മാസത്തിലായതു കൊണ്ട്‌ മുസ്ലിം സഹോദരങ്ങളുടെ വിശ്വാസത്തിനു മുറിവേല്‍ക്കാ തിരിക്കാന്‍ റംസാനു ശേഷമാണ്‌ ഓണ സദ്യകള്‍ ഒരുക്കുന്നത്‌. ഘോഷ യാത്രകളും മഹാബലിയുടെ എഴുന്നെള്ളത്തുമെല്ലാം ഉള്ള പരിധിക്കും പരിമിതിക്കും ഉള്ളില്‍ നിന്ന‍ു കൊണ്ട്‌ അവര്‍ സംഘടിപ്പിക്കുന്ന‍ു. വള്ളം കളികള്‍ സ്റ്റേജില വതരിപ്പിച്ച്‌ സംതൃപ്തി നേടുന്ന‍ു.

പൂക്കളങ്ങ ളൊരുക്കാന്‍ യഥാര്‍ത്ഥ പൂക്കള്‍ ലഭ്യമാകാ ത്തതു കൊണ്ട്‌ ഉപ്പിലും തേങ്ങാപീരയിലും വിവിധ വര്‍ണ്ണങ്ങള്‍ ചാര്‍ത്തി “നാട്ടില്‍ തേങ്ങ പൊളിക്കുമ്പോള്‍ ഞങ്ങളിവിടെ ചിരട്ടയെങ്കിലും പൊളിക്കട്ടെ” എന്ന വാശിയോടെ പൂക്കളങ്ങളൊരുക്കുന്ന‍ു. സംഘടനകള്‍ പരസ്പരം മത്സരിക്കുന്ന‍ു. മികച്ച ഓണാ ഘോഷം തങ്ങളുടേ തായിരിക്കണമെന്ന വാശിയോടെ.

എല്ലാവരേയും ഒരു പോലെ കാണാന്‍ കഴിയുന്ന ഒരു സോഷ്യലിസ്റ്റ്‌ ഭരണ ക്രമമാണ്‌ ഓണമെന്ന സങ്കല്‍പം. പക്ഷെ, അത്തരമൊരു ഭരണ രീതിയിലേയ്ക്ക്‌ നാം ഇനിയും ബഹുദൂരം സഞ്ചരിക്കേ ണ്ടിയിരിക്കുന്ന‍ു. ജാതി മത വര്‍ണ്ണ ചിന്തകള്‍ ആര്‍ത്തട്ട ഹസിക്കുമ്പോള്‍ വര്‍ഗ്ഗീയ സങ്കല്‍പങ്ങള്‍ പത്തി വിടര്‍ത്തി യാടുമ്പോള്‍ ഗുജറാത്തും ഒറീസ്സയും സൃഷ്ടി ക്കപ്പെടുമ്പോള്‍ ഇന്നും ഒരു ജനത ഓണമെന്ന സങ്കല്‍പത്തെ സാഘോഷം കൊണ്ടാടുന്ന‍ു. അതു തന്നെയാണ്‌ ഓണത്തിന്റെ മാഹാത്മ്യവും.

സഫറുള്ള പാലപ്പെട്ടി

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine