I.M.C.C റിലീഫ് പ്രോഗ്രാം

November 9th, 2008

I.M.C.C. അബുദാബി ഘടകം കേരളത്തില്‍ ഉടനീളം സംഘടിപ്പിച്ചു വരുന്ന ‘മെഹബൂബെ മില്ലത്ത് റിലീഫ് പ്രോഗ്രാം’ അതിന്‍റെ ഭാഗമായി നല്കി വരുന്ന തയ്യല്‍ മിഷീന്‍ വിതരണം നവംബര്‍ നാലിന് കൊല്ലത്ത് വെച്ചു നടന്നു. ബഹുമാനപ്പെട്ട മന്ത്രി പ്രേമചന്ദ്രന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ ലീഗ് ആക്ടിംഗ് സിക്രട്ടറി ഡോക്ടര്‍. എ. എ. അമീന്‍, പി. എം. എ. സലാം (എം. എല്‍. എ.), കൊല്ലംമേയര്‍ പത്മലോചനന്‍, എം. അബ്ദുല്‍ അസീസ്‌ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി.

November 9th, 2008

ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് രണ്ടായിരത്തോളം വരുന്ന തീര്‍ത്ഥാടകര്‍ മദീനയില്‍ നിന്ന് മക്കയിലേക്ക് തിരിച്ചത്. അതേ സമയം രാത്രി വൈകി മദീനയില്‍ നിന്ന് പുറപ്പെട്ട മലയാളി തീര്‍ത്ഥാടകരെ വഴിയില്‍ വച്ച് പോലീസ് മദീനയിലേക്ക് തന്നെ തിരിച്ചയച്ചു. മദീനാ-മക്കാ റോഡിലൂടെ രാത്രിയില്‍ തീര്‍ത്ഥാടകരേയും വഹിച്ചകൊണ്ടുള്ള ബസുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഹജ്ജ് മന്ത്രാലയത്തിന്‍റെ നിര്‍ദേശം അവഗണിച്ചതാണ് കാരണം. ഹാജിമാരുടെ സുരക്ഷ പരിഗണിച്ചാണ് രാത്രിയില്‍ ഹൈവൈയിലൂടെ യാത്ര നിരോധിച്ചത്. മടങ്ങിപ്പോയ തീര്‍ത്ഥാടകര്‍ ഇന്ന് ഉച്ചതിരിച്ചാണ് മക്കയിലെത്തിയത്. മക്കയിലെ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും കെ.എം.സി.സി ഹജ്ജ് സെല്ലും ചേര്‍ന്ന് ഹാജിമാരെ സ്വീകരിച്ചു.

-

അഭിപ്രായം എഴുതുക »

ഖത്തറിന്‍റെ പരിസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടകുമെന്ന് മുന്നറിയിപ്പ്.

November 9th, 2008

കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വര്‍ധനവ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ കാരണം ഖത്തറിന്‍റെ പരിസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടകുമെന്ന് മുന്നറിയിപ്പ്. അറബ് ഫോറത്തിന്‍റെ പരിസ്ഥിതി പ്രത്യാഘാതത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. ലോകമെമ്പാടുമായി കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം കടല്‍ ജല നിരപ്പ് ഉയരുമെന്നും ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ രണ്ട് ശതമാനത്തോളം കര ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നൂറ്റാണ്ടിന്‍രെ അവസാനത്തോടു കൂടി ഗള്‍ഫ് മേഖലയില്‍ താപനിലയില്‍ രണ്ട് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വ്യതിയാനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

-

അഭിപ്രായം എഴുതുക »

ഖത്തര്‍ വ്യവസായത്തിന് ഏറ്റവും അനുകൂലം

November 9th, 2008

ജി.സി.സി രാജ്യങ്ങളില്‍ വ്യവസായത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമുള്ള രാജ്യമായി ഖത്തറിനെ തെരഞ്ഞെടുത്തു. ജി.സി.സി രാജ്യങ്ങളിലെ വ്യാപാര സമൂഹമാണ് ഖത്തറിന് ഈ പുരസ്ക്കാരം നല്‍കിയത്. കുവൈറ്റ്, ഒമാന്‍, ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിന് തൊട്ടുപിന്നില്‍.

ഖത്തറില്‍ നിലനില്‍ക്കുന്ന നികുതികള്‍, വ്യാപാരം സുഗമമായി നടത്തുന്നതിനുള്ള നിയമങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഒമാനിലെ ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് മികച്ച രാജ്യങ്ങളെ തെരഞ്ഞെടുത്തത്.

-

അഭിപ്രായം എഴുതുക »

പ്രധാനമന്ത്രി ഇന്ന് മസ്ക്കറ്റില്‍

November 8th, 2008

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‍‍മോഹന്‍ സിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഒമാനിലെത്തും. ഇന്ന് വൈകീട്ട് മസ്ക്കറ്റില്‍ എത്തുന്ന പ്രധാനമന്ത്രി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസുമായി കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നവംബര്‍ 8,9 തിയ്യതികളില്‍ എംബസിയില്‍ പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല.

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 21 of 157« First...10...1920212223...304050...Last »

« Previous Page« Previous « സ്മാര്‍ട്ട് സിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി
Next »Next Page » ഖത്തര്‍ വ്യവസായത്തിന് ഏറ്റവും അനുകൂലം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine