സ്മാര്‍ട്ട് സിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി

November 8th, 2008

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്ട് സിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി നിരോധിച്ചത് നീക്കണമെന്ന് ആവശ്യം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്ട് സിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിരുന്നില്ലെങ്കില്‍ പദ്ധതി ഇതിനകം യാഥാര്‍ത്ഥ്യമാകുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന പദ്ധതി ഇപ്പോള്‍ 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറയുന്നു. 10 വര്‍ഷം കൊണ്ട് ഒരു പദ്ധതി കൊണ്ടുവരാന്‍ ഗവണ്‍മെന്‍റിന്‍റെ ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി നിരോധിച്ചത് നീക്കണമെന്ന്
പ്രധാനമന്ത്രിയേയും ഭക്ഷ്യമന്ത്രി ശരത് പവാറിനേയും കണ്ട് ആവശ്യപ്പെടും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമായെങ്കിലും നിരോധനം നീക്കണമെന്ന ആവശ്യവുമായി ഈ മാസം 14 ന് പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസികള്‍ക്ക് വോട്ടവകാശം എത്രയും വേഗം നല്‍കണമെന്നാണ് തന്‍റെ അഭിപ്രായം. നിസാരമായ ഒരു അമന്‍റ് മെന്‍റിന്‍റെ കാര്യത്തിലാണ് പ്രവാസികളുടെ വോട്ടവകാശം തടയപ്പെട്ടിരിക്കുന്നതെന്നും ഈ അമന്‍റ് മെന്‍റ് നടപ്പിലാക്കി വോട്ടവകാശത്തിനുള്ള അവസരം ഒരുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

-

അഭിപ്രായം എഴുതുക »

സുന്നി വിജ്ഞാന വിരുന്ന്

November 6th, 2008

അബുദാബി : സുന്നി യുവ ജന സംഘം അബുദാബി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന “വിജ്ഞാന വിരുന്നും ജില്ലാ കണ്‍വെന്‍ഷനും” നവംബര്‍ 7, വെള്ളിയാഴ്ച്ച രാത്രി 7:30നു അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ അറബ് ഉഡുപ്പി ഹോട്ടലില്‍ വെച്ചു ചേരുന്നു. ബഹു. പി. എസ്. കെ. മൊയിദു ബാഖവി മാടവന, കെ. കെ. എം. സഅദി എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ് സഖാഫി – 050 83 74 919.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അങ്കമാലി എന്‍ ആര്‍ ഐ അസോസ്സിയേഷന്റെ സൌജന്യ മെഡിക്കല്‍ ക്യാമ്പ്

November 5th, 2008

യു എ യിലെ അങ്കമാലി എന്‍ ആര്‍ ഐ അസോസ്സിയേഷന്റെ നേത്രത്യത്തില്‍ വെള്ളിയാഴ്ച് ( നവം.7) സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.

ഡോക്ട്രര്‍ മൂപ്പന്‍സ് ഗ്രൂപ്പുമായി ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. ദുബായ് ദേര ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും പരിപാടി.

ഡോക്ട്രര്‍ മൂപ്പന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്യും.ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്‍പ്പെടെ ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നു പ്രസിഡെന്റ് ജസ്റ്റിന്‍ തോമസ് അറിയിച്ചു.

വിവധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ക്യാമ്പിനെത്തുന്നവരെ പരിശോധിക്കും.സൌജന്യ മരുന്നു വിതരണവും ഉണ്ടാകും.

രജിസ്റ്റ്രേഷനും മറ്റു വിവരങ്ങള്‍ക്കും ഇനി പറയുന്ന മോബൈല്‍ നംമ്പറുകളില്‍ ബന്ധപ്പെടണം. 050 6562790., 050 4870668.

-

അഭിപ്രായം എഴുതുക »

“ശാന്തം തലശ്ശേരി” ഫോട്ടോ പ്രദര്‍ശനം

November 5th, 2008

അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ് പ്രഖ്യാപിച്ച ‘ശാന്തം തലശ്ശേരി ജനകീയ സമാധാന പദ്ധതി’ യുടെ ഭാഗമായി ഫോട്ടോ – ചിത്ര രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. കലാപങ്ങളുടെ ഭീകരതയും ദൈന്യതയും ബാക്കി പത്രങ്ങളും ധ്വനിപ്പിക്കുന്ന ഫോട്ടോകളും ചിത്രങ്ങളുമാണ് ക്ഷണിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ ശേഖരിച്ചു വെച്ചിട്ടു ള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാ വുന്നതാണ്.

വിഷയത്തി ലൊഴികെ മറ്റൊരു നിബന്ധനയും ഇല്ലാതെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കും. കൂടാതെ ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോ – ചിത്ര പ്രദര്‍ശനത്തില്‍ മികച്ച എന്‍ട്രികള്‍ ഉള്‍പ്പെടു ത്തുകയും ചെയ്യും.

എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി: 2008 ഡിസംബര്‍ 31.

വിലാസം:
സിക്രട്ടറി,
വടകര എന്‍. ആര്‍. ഐ. ഫോറം,
പോസ്റ്റ് ബോക്സ് 36721 , അബുദാബി, യു. എ. ഇ.

(വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: സമീര്‍ ചെറുവണ്ണൂര്‍ – 050 74 23 412, രതീഷ്‌ വടകര – 050 64 21 903)

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഓക്കുമരച്ചുവട്ടിലിന്റെ പ്രകാശനം നാളെ ഷാര്‍ജയില്‍

November 4th, 2008

കഥാക്യത്ത് എബ്രഹാം മാത്യ്‌വിന്റെ ലേഖനസമാഹാരമായ ഓക്കുമരച്ചുവട്ടിലിന്റെ പ്രകാശനം നാളെ ഷാര്‍ജയില്‍ നടക്കും

വൈകിട്ട് 8 മണിക്ക് ഷാര്‍ജ എസ്.എഫ്.സിയില്‍ വച്ചാണ്‍ ചടങ്ങ്.

വി.സുരേന്ദ്രന്‍ പിള്ള എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയില്‍ പുനലൂര്‍ സൌഹ്യദവേദിയുടെ എക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുക്കും

-

അഭിപ്രായം എഴുതുക »

Page 22 of 157« First...10...2021222324...304050...Last »

« Previous Page« Previous « ചിരാഗ് ദുബായില്‍ ഓണം ആഘോഷിച്ചു
Next »Next Page » “ശാന്തം തലശ്ശേരി” ഫോട്ടോ പ്രദര്‍ശനം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine