അധിക്യതര്‍ ഈ മാസം ആറിന് മദീന താഇഫ് എന്നീ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും.

November 3rd, 2008

ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍രെ പ്രതിനിധി സംഘങ്ങള്‍ ഈ മാസം ആറിന് മദീന താഇഫ് എന്നീ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും പാസ് പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരേയും വൈകൂന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരേയും സംഘം സ്വീകരിക്കും.

മദീനയില്‍ ദിവാനിയ മാര്യേജ് ഹാളിലും താഇഫില്‍ ഹോട്ടല്‍ ബറാഖിലുമാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മദീനയില്‍ 04 8380025 എന്ന നമ്പറിലും താഇഫില്‍ 02 7360610 എന്ന നമ്പറിലും വിളിക്കണം.

-

അഭിപ്രായം എഴുതുക »

ഡോ. മന്‍മോഹന്‍ സിംഗ് ഈ മാസം 9 ന് ഖത്തറിലെത്തും

November 3rd, 2008

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഈ മാസം 9 ന് ഖത്തറിലെത്തും. ഒന്‍പതിന് വൈകീട്ട് ഖത്തറിലെത്തുന്ന പ്രധാനമന്ത്രി പത്താം തീയതി മടങ്ങും. നേരത്തെ സൗദി സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു ഖത്തര്‍ സന്ദര്‍ശനവും പ്രധാനമന്ത്രിയുടെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഖത്തറിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനത്തിന് എത്തുന്നത്.

പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ളതും ഇന്ത്യന്‍ സമൂഹത്തിന്‍റെ സാനിധ്യം ഏറെയുള്ളതുമായ ഖത്തറുമായിട്ടുള്ള സഹകരണം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

-

അഭിപ്രായം എഴുതുക »

മലബാര്‍ പ്രവാസി ദിവസിന്‍റെ രജിസ്ട്രേഷന്‍ ഈ മാസം ഏഴിന് സമാപിക്കും.

November 3rd, 2008

മലബാര്‍ പ്രവാസി കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഈ മാസം 14 ന് ഷാര്‍ജയില്‍ നടക്കുന്ന മലബാര്‍ പ്രവാസി ദിവസിന്‍റെ രജിസ്ട്രേഷന്‍ ഈ മാസം ഏഴിന് സമാപിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ 050 3056436 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മലബാര്‍ പ്രവാസി ദിവസില്‍ കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവി, സംസ്ഥാന വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം, ടി.കെ ഹംസ, പി.കെ.കെ ബാവ, കെ.കെ.എന്‍ കുറുപ്പ്, ആര്‍.വി.ജി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയും മന്ത്രിയോട് പ്രവാസി പ്രശ്നങ്ങള്‍ പറയാനുള്ള മന്ത്രിയോട് ചോദിക്കാം എന്ന പരിപാടിയും ഉണ്ടാകുമെന്നും എം.പി.സി.സി പ്രസിഡന്‍റ് കെ.എം ബഷീര്‍ പറഞ്ഞു. വ്

-

അഭിപ്രായം എഴുതുക »

ദുബായ് മെട്രോ ട്രെയിന്‍ വരുന്നു

November 3rd, 2008

ലോകോത്തര നിലവാരവും അത്യാധുനിക സജ്ജീകരണ ങ്ങളുമാണ് ദുബായ് മെട്രോയെ വ്യത്യസ്ത മാക്കുന്നത്. ഡ്രൈവറില്ലാതെ ഫുള്ളി ഓട്ടോമേറ്റഡ് ട്രെയിനുകളാണ് ദുബായിലൂടെ കൂവി പ്പായുക. കല്‍ക്കരി തിന്നും തീവണ്ടി, വെള്ളം മോന്തും തീവണ്ടി എന്ന ആ പഴയ പാട്ട് ദുബായ് മെട്രോയ്ക്ക് ഒരിക്കലും ചേരില്ല. പുക ഉയര്‍ത്തി കൂവിപ്പായുന്ന തീവണ്ടിയാവില്ല ഇവിടത്തേത്. അത്യാധുനിക സജ്ജീകരണങ്ങളും ലോകോത്തര നിലവാരവുമാണ് മെട്രോ ട്രെയിനിലും സ്റ്റേഷനുകളിലും കാണാനാവുക.

ഡ്രൈവര്‍ ഇല്ലാതെ പൂര്‍ണമായും യന്ത്ര സംവിധാനത്തില്‍ പ്രവര്‍ത്തി ക്കുന്നതാണ് ട്രെയിന്‍. ഓരോ ട്രെയിനിലും അഞ്ച് കമ്പാര്‍ട്ട് മെന്‍റുകള്‍ വീതമുണ്ടാകും. ഗോള്‍ഡന്‍ ക്ലാസ് അഥവാ വി.ഐ.പി ക്ലാസ്, വിമന്‍ ആന്‍ഡ് ചില്‍ഡ്രണ്‍ ക്ലാസ്, സില്‍വര്‍ ക്ലാസ് അഥവാ എക്കണോമി ക്ലാസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് കമ്പാര്‍ട്ട് മെന്‍റുകള്‍ വേര്‍തിരി ച്ചിരിക്കുന്നത്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയും ട്രെയിന്‍ എത്തുന്ന സ്ഥലത്തെക്കുറിച്ച് വിവരം നല്‍കുന്ന റൂട്ട് മാപ്പും ഇതിലുണ്ട്.

ഓരോ മൂന്ന് മുതല്‍ നാല് മിനിറ്റ് ഇടവിട്ടും സ്റ്റേഷനുകളില്‍ ട്രെയിനെത്തും. തിരക്കേറിയ സമയങ്ങളില്‍ 45 സെക്കന്‍ഡും തിരക്ക് കുറവുള്ള സമയങ്ങളില്‍ ഏഴ് മിനിറ്റുമാകും ഈ ഇടവേള.

ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാവുന്ന റെഡ് ലൈനില്‍ 29 സ്റ്റേഷനുകള്‍ ഉണ്ടാവും. 52.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ട് ജബല്‍ അലിയേയും ദേരയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 4.7 കിലോമീറ്ററോളം ഭൂമിക്കടി യിലൂടെയാണ് ഈ റൂട്ടില്‍ മെട്രോയുടെ സഞ്ചാരം.

ദുബായിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളായ ദേര, ബര്‍ദുബായ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീന്‍ ലൈനില്‍ 20 സ്റ്റേഷനുകളാണ് ഉണ്ടാവുക. 22.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ എട്ട് സ്റ്റേഷനുകള്‍ ഭൂമി ക്കടിയിലാണ് നിര്‍മ്മിക്കുന്നത്.

ജബല്‍ അലി അന്താരാഷ്ട്ര വിമാന ത്താവളത്തേയും ദുബായ് അന്താരാഷ്ട്ര വിമാന ത്താവളത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പര്‍പ്പിള്‍ ലൈനില്‍ എട്ട് സ്റ്റേഷനുകളുണ്ടാവും. വിമാന യാത്രക്കാര്‍ക്ക് റെയില്‍ വേ സ്റ്റേഷനുകളില്‍ നിന്ന് തന്നെ ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിംഗ് പാസ് വാങ്ങാനുള്ള സംവിധാവും ഏര്‍പ്പെടുത്തുന്നുണ്ട്.

എമിറേറ്റ്സ് റോഡിലൂടെയുള്ള ബ്ലൂ ലൈനിന് 47 കിലോമീറ്റര്‍ ദൈര്‍ഘ്യ മാണുണ്ടാവുക.

രാവിലെ 5 മുതല്‍ അര്‍ധരാത്രി 12.30 വരെ യായിരിക്കും ദുബായ് മെട്രോ, സര്‍വീസ് നടത്തുക. യാത്രക്കാരുടെ സൗകര്യത്തിനായി ഓരോ സ്റ്റേഷനില്‍ നിന്നും ടാക്സി, ബസ് സര്‍വീസുകളും ഉണ്ടാകും.

കാത്തിരിക്കുക. ദുബായ് മെട്രോയിലുള്ള ആഡംബര യാത്രയ്ക്കായി.

ഫൈസല്‍

-

അഭിപ്രായം എഴുതുക »

പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഓണം – ഈദ് സംഗമം

November 3rd, 2008

അബുദാബിയിലെ പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഓണം – ഈദ് സംഗമം കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. സൌഹൃദ വേദി പ്രസിഡന്റ് വി. റ്റി. വി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യ കാരന്‍ സുധാകരന്‍ രാമന്തളി മുഖ്യാതിഥി ആയിരുന്നു. യു. എ. ഇ. എക്സ്ചേഞ്ച് സീനിയര്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി ഉല്‍ഘാടനം ചെയ്തു. പി. ബാവ ഹാജി, റ്റി. സി. ജിനരാജ്, എം. അബ്ദുല്‍ സലാം, മനോജ് പുഷ്കര്‍, ഡോ. മൂസ്സ പാലക്കല്‍, സര്‍വ്വോത്തം ഷെട്ടി, ജമിനി ബാബു, കൃഷ്ണന്‍ ഉണിത്തിരി, വി. വി. ബാബു രാജ് എന്നിവര്‍ സംസാരിച്ചു. എന്‍. കുഞ്ഞബ്ദുള്ള സ്വാഗതവും, ഖാലിദ് തയ്യില്‍ നന്ദിയും പറഞ്ഞു. ആകര്‍ഷകങ്ങളായ കലാ പരിപാടികളും ഓണ സദ്യയും ഓണം – ഈദ് സംഗമത്തിനു മാറ്റു കൂട്ടി.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 24 of 157« First...10...2223242526...304050...Last »

« Previous Page« Previous « പുസ്തക പ്രകാശനം
Next »Next Page » ദുബായ് മെട്രോ ട്രെയിന്‍ വരുന്നു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine