കരിപ്പൂരിലെ ഗുണ്ടാ പിരിവ്

November 1st, 2008

കരിപ്പൂര്‍ വിമാന ത്താവളത്തിലെ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന ഗുണ്ടാ പ്പിരിവ് അവസാനി പ്പിക്കണമെന്നും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് പരാതി നല്‍കാന്‍ വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി യൂണിറ്റ് തീരുമാനിച്ചു. കരിപ്പൂര്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ ഫോറം ആശങ്ക രേഖപ്പെടുത്തി. പ്രസിഡന്റ് ബാബു വടകര അദ്ധ്യക്ഷത വഹിച്ചു.

ഇന്ദ്ര തയ്യില്‍, എന്‍ജിനീയര്‍ അബ്ദുല്‍ റഹിമാന്‍, എന്‍. കുഞ്ഞമ്മദ്, കെ. സത്യ നാഥന്‍, കെ. കുഞ്ഞി ക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി സമീര്‍ ചെറുവണ്ണൂര്‍ സ്വാഗതവും, ട്രഷറര്‍ എം. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള പിറവി ദിനാഘോഷം ഇന്ന് അബുദാബിയില്‍

November 1st, 2008

അബുദാബി: കേരള പിറവിയുടെ അന്‍പത്തി രണ്ടാം വാര്‍ഷികം ഇന്ന് (ശനിയാഴ്ച) വൈകീട്ട്‌ 8 മണിക്ക്‌ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ നടത്തപ്പെടുന്ന‍ു.പ്രശസ്ത സാഹിത്യ കാരന്‍ സുധാകരന്‍ രാമന്തളി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. “കേരളം പിന്ന‍ിട്ട പാതയിലൂടെ” എന്ന വിഷയത്തെ അധികരിച്ച്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം. സി. എ. നാസര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

തുടര്‍ന്ന‍്‌ നടക്കുന്ന കലാ പരിപാടി കളില്‍ സെന്റര്‍ കലാ വിഭാഗം അവതരി പ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ചിത്രീകരണം, യുവ കലാ സാഹിതി അവതരി പ്പിക്കുന്ന സംഗീത ശില്‍പം എന്ന‍ിവ അരങ്ങേറുമെന്ന‍്‌ ഭാരവാഹികള്‍ അറിയിച്ചു.

സഫറുള്ള പാലപ്പെട്ടി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസത്തിന്റെ ഗള്‍ഫ് പ്രകാശനം ഇന്ന് ഷാരജയില്‍

October 30th, 2008

എം.മുകുന്ദന്റെ നോവലായ പ്രവാസത്തിന്റെ ഗള്‍ഫ് പ്രകാശനം ഇന്ന് ഷാരജയില്‍ നടക്കും.

ഷാരജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഹാള്‍ നമ്പര്‍ 3 ല്‍ വൈകിട്ട് 7 മണിക്കാണ്‍ പ്രകാശനം

മാധ്യമപ്രവര്‍ത്തകന്‍ ഡി.വിജയ മോഹന്‍, ഷാജഹാന്‍ മാടമ്പാട്ടിന്‍ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിക്കുക.

ഡി.സി ബുക്സാണ്‍ പ്രവാസത്തിന്റെ പ്രസാധകര്‍

-

അഭിപ്രായം എഴുതുക »

ശോഭന പരമേശ്വരന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് സൗദിയില്‍

October 30th, 2008

മലയാള സിനിമാ ചരിത്രത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച ശോഭന പരമേശ്വരന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കും. സിനിമയുടെ കാല്‍പ്പാടുകളിലൂടെ എന്ന ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് എം. ആര്‍. രാജനാണ്.

ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രദര്‍ശനം നടക്കുക. 1950 മുതല്‍ 70 വരെയുളള മലയാള സിനിമയുടെ വേറിട്ട ചരിത്രം അന്വേഷിക്കുന്ന ചിത്രമാണിതെന്ന് നിര്‍മ്മാതാവ് സി. വേണു ഗോപാല്‍ റിയാദില്‍ മാധ്യമങ്ങളോട് പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ഫീസ് വര്‍ദ്ധനവിന് കത്ത് നല്‍കിയിട്ടില്ല : കുവൈറ്റ് എംബസി

October 30th, 2008

കുവൈറ്റ് : ഇന്ത്യന്‍ സ്ക്കൂളുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചു എന്ന വാര്‍ത്ത എംബസി വൃത്തങ്ങള്‍ നിഷേധിച്ചു. വിദ്യാര്‍ത്ഥികളുടെ ഫീസ് നിരക്കിലും അധ്യാപകരുടെ ശമ്പള നിരക്കിലും വിവിധ സ്ക്കൂളുകളില്‍ നില നില്‍ക്കുന്ന അന്തരം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്ന് എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്ട്യ അറിയിച്ചു. 2008 ജൂണ്‍ ആദ്യ വാരത്തിലാണ് ഈ കത്ത് ഏഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 26 of 157« First...1020...2425262728...405060...Last »

« Previous Page« Previous « യു.എ.ഇ സ്കൂളുകള്‍ക്ക് നവംബര്‍ 1 പ്രവര്‍ത്തിദിനം
Next »Next Page » ശോഭന പരമേശ്വരന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് സൗദിയില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine