വില്ലകള്‍ക്കെതിരെ അബുദാബിയും

October 29th, 2008

ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. ഒരു വില്ലയില്‍ ഒരു കുടുംബം എന്ന പദ്ധതി ദുബായ്, ഷാര്‍ജ, അജ്മന്‍ മുനിസിപ്പാലിറ്റികള്‍ നടപ്പാക്കി വരുന്നതിന് പിന്നാലെയാണ് അബുദാബി മുനിസിപ്പാലിറ്റിയുടെ തീരുമാനം. ഇതിനായുള്ള പരിശോധന ഉടന്‍ തുടങ്ങുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്ന കെട്ടിട ഉടമയ്ക്കും താമസക്കാര്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

പുത്തന്‍ വേലിക്കര ഓണാഘോഷം

October 28th, 2008

പുത്തന്‍ വേലിക്കര പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഈ മാസം 31 വെള്ളിയാഴ്ച്ച ഷാര്‍ജയില്‍ നടക്കും. രാവിലെ 10 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സമീപത്തുള്ള പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററിലാണ് ആഘോഷ പരിപാടികള്‍. റേഡിയോ ആര്‍ട്ടിസ്റ്റ് ശശികുമാര്‍ രത്നഗിരി മുഖ്യാതിഥി യായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 490 14 75 എന്ന നമ്പറില്‍ ബന്ധപ്പെടണം.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം

October 27th, 2008

ദുബായ് : ഇക്കഴിഞ്ഞ ഓണ കാലത്ത് യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ഓണ സൌഭാഗ്യം പ്രൊമോഷന്‍ പദ്ധതിയില്‍ മെഗാ സമ്മാനമായ മാഞ്ഞൂരാന്‍ ഹൌസിങ് ഫ്ലാറ്റിന് അര്‍ഹത നേടിയ എം. സലീമിന് ഫ്ലാറ്റിന്റെ താക്കോല്‍ സമ്മാനിച്ചു. ദുബായ് ഫുഡ് വേള്‍ഡ് റെസ്റ്റോറന്റ് ഹോളില്‍ നടന്ന സമ്മാന ദാന ചടങ്ങില്‍ യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി , മാഞ്ഞൂരാന്‍ ഹൌസിങ് ഡയറക്ടര്‍ ജോണ്‍ മാഞ്ഞൂരാന്‍, റസിഡന്റ് മാനേജര്‍ അനുമോദ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മാനം സലീമിന് നല്‍കിയത്. ഉമ്മുല്‍ ഖുവൈനില്‍ ഒരു ഫ്ലോര്‍ മില്ലില്‍ ജോലി ചെയ്യുന്ന എം. സലീം നാട്ടില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ്യത്തിനു അഭിമാനമായി ഒരു അമ്മയുടെ ധീരത: സബാ ജോസഫ്‌

October 27th, 2008

ദുബായ് : ലോക രാജ്യങ്ങള്‍ ഒരു സമുദായത്തെ തീവ്ര വാദികളും ഭീകര വാദികളുമായി മുദ്ര കുത്തുമ്പോള്‍, ഇന്ത്യാ രാജ്യത്തിനു അഭിമാനമായി മാറുകയാണ് സഫിയ എന്ന ഉമ്മയുടെ ധീരത. ഇത്തരം നവോഥാന ചിന്തകള്‍ക്ക് മനുഷ്യ മനസ്സുകളെ സജ്ജമാക്കാന്‍ സര്‍ഗ്ഗ ധാര പോലെയുള്ള സാംസ്‌കാരിക സംഘടനകള്‍ക്കുള്ള പങ്കു മികച്ചതാണെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സബാ ജോസഫ്‌ അഭിപ്രായപ്പെട്ടു. ദുബായ് തൃശൂര്‍ ജില്ല സര്‍ഗ്ഗ ധാരയുടെയും, ഐക്യ രാഷ്ട്ര ദിനാചരണ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.

ചെയര്‍മാന്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. കെ. എം. സി. സി. സംസ്ഥാന, ജില്ല നേതാക്കളായ
എന്‍. എ. കരീം, എം. എസ്. അലവി, ജമാല്‍, ഫരൂക്പട്ടിക്കര, ഉബൈദ് ചേറ്റുവ, മുഹമ്മദ് പട്ടാമ്പി
എന്നിവര്‍ സംസാരിച്ചു.

സര്‍ഗ്ഗ സന്ധ്യയില്‍ അബ്ദുള്ള കുട്ടി ചേറ്റുവ, മുഹമ്മദ് ബഷീര്‍ മാംബ്ര, അബ്ദുല്‍ കബീര്‍ ഒരുമനയൂര്‍, ഷഫീക് എന്നിവര്‍ കവിതകളും, ഗാനങ്ങളും അവതരിപ്പിച്ചു.

അഡ്വക്കേറ്റ് ശബീന്‍ ഉമ്മര്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് വടക്കേക്കാട് നന്ദിയും പറഞ്ഞു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിളക്ക്‌; പുതിയ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു

October 27th, 2008

വിശുദ്ധ ഖുര്‍ ആന്‍, ഹദീസ്‌ മറ്റ്‌ ഇസ്‌ ലാമിക വിഷയങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാര പ്രദമായ, പഠനാര്‍ഹമായ രീതിയില്‍ സംവിധാനിച്ച്‌ വിളക്ക്‌ എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ ബ്ലോഗില്‍ പോസ്റ്റിംഗ്‌ തുടങ്ങി. മുസ്വഫ എസ്‌. വൈ. എസ്‌. ദ അവ സെല്ലിന്റെ കീഴില്‍ പ്രമുഖ യുവ പണ്ഡിതനും പ്രഭാഷകനുമായ കെ. കെ. എം. സ അ ദിയായിരിക്കും ബ്ലോഗ്‌ നിയന്ത്രിക്കുകയും വായനക്കാരുടെ സംശയങ്ങള്‍ക്ക്‌ മറുപടി പറയുകയും ചെയ്യുക.

വാദി ഹസനില്‍ നടന്ന ഉദ്ഘാടന വേദിയില്‍ വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ഷാജു ജമാലുദ്ധിന്‍, ജന. സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സ അ ദി, കെ. കെ. എം. സ അദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുസ്വഫ എസ്‌. വൈ. എസ്‌. മദ്രസ വിദ്യര്‍ത്ഥി മുഹമ്മദ്‌ മിദ്‌ ലാജ്‌ ആദ്യ പോസ്റ്റ്‌ പബ്ലിഷ്‌ ചെയ്ത്‌ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു.

http://vazhikaatti.blogspot.com/ എന്നതാണു ബ്ലോഗിന്റെ അഡ്രസ്‌ . വായനക്കാര്‍ക്ക്‌ ചോദ്യങ്ങളും സംശയങ്ങളും ബ്ലോഗില്‍ കമന്റായി ചേര്‍ക്കാവുന്നതോ vilakk@gmail.com എന്നെ ഇ – മെയിലില്‍ അയക്കാവുന്നതുമാണ്.‌

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 28 of 157« First...1020...2627282930...405060...Last »

« Previous Page« Previous « ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ
Next »Next Page » രാജ്യത്തിനു അഭിമാനമായി ഒരു അമ്മയുടെ ധീരത: സബാ ജോസഫ്‌ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine