വീക്ഷണം ഫോറം ദുബായ് കമ്മിറ്റി ഓണം-ഈദ് ആഘോഷം

October 14th, 2008

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ദുബായ് കമ്മിറ്റി ഓണം-ഈദ് ആഘോഷം സംഘടിപ്പിച്ചു. കോണ്‍സുല്‍ ജനറല്‍ വേണു രാജാമണിയും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും ചേര്‍ന്ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍റ് ഡേവിസ് പാലിയേക്കര അധ്യക്ഷത വഹിച്ചു. ഗഫൂര്‍ തളിക്കുളം, എന്‍.ആര്‍ മായന്‍, എന്‍.എ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍

October 14th, 2008

റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഈദ്-ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂവിടല്‍ മത്സരം, ഓണസദ്യ, ഈദ് ഡിന്നര്‍ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. മൂവായിരത്തിലേറെ പേര്‍ പരിപാടികളില്‍ സംബന്ധിച്ചു. അസോസിയേഷന്‍ നടത്തിയ ഇന്‍റര്‍സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം

October 13th, 2008

റിയാദ് കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു. ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നുമ്മല്‍ കോയ, മൊയ്തീന്‍ കോയ, അര്‍ഷുല്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ.യി.ലെ അര്‍ബുദം : അഞ്ചില്‍ ഒന്ന് സ്തനാര്‍ബുദം

October 13th, 2008

യു.എ.ഇ. യിലെ അര്‍ബുദ രോഗികളില്‍ 20 ശതമാനവും സ്തനാര്‍ബുദം മൂലം കഷ്ടപ്പെടുന്ന വരാണെന്ന് അബുദാബി ന്യൂ മെഡിക്കല്‍ സെന്‍റര്‍ മേധാവി ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു. സ്തനാര്‍ബുദ രോഗിക ള്‍ക്കായി തയ്യാറാക്കിയ അബ്രാക് സൈന്‍ എന്ന ബയോ മെഡിക്കല്‍ ഉത്പന്നം വിപണിയില്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.

ബി. ആര്‍. ഷെട്ടിയുടെ നേതൃത്വത്തിലുള്ള മരുന്ന് നിര്‍മ്മാണ കമ്പനിയായ നിയോ ഫാര്‍മയും ഇന്ത്യയിലെ ബൈക്കോണ്‍ ലിമിറ്റഡും സംയുക്തമായാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ബൈക്കോണ്‍ ചെയര്‍മാന്‍ കിരണ്‍ മജൂംദാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സുവാര്‍ത്താ ഗോസ്പല്‍

October 13th, 2008

സുവാര്‍ത്താ ഗോസ്പല്‍ ചര്‍ച്ചിന്‍റെ ആഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്‍ ആരംഭിച്ചു. അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ നടന്ന പരിപാടിയില്‍ സുരേഷ് ബാബു പ്രസംഗിച്ചു. നാളെയും മറ്റന്നാളും ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചിലും 15 ന് ഷാര്‍ജ വര്‍ഷിപ്പ് സെന്‍ററിലും 16 ന് ഉമ്മുല്‍ ഖുവൈനിലും കണ്‍വന്‍ഷന്‍ നടക്കും. എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ 10 വരെയാണ് പരിപാടി.

-

അഭിപ്രായം എഴുതുക »

Page 42 of 157« First...102030...4041424344...506070...Last »

« Previous Page« Previous « ഷാരജ പള്ളിയില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ്
Next »Next Page » യു.എ.ഇ.യി.ലെ അര്‍ബുദം : അഞ്ചില്‍ ഒന്ന് സ്തനാര്‍ബുദം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine