പതിനാറുകാരനായ മലയാളിയെ സൗദി അറേബ്യയിലെ റിയാദില്‍ കാണാതായി. റിയാദ് റൗദയില്‍ ബക്കാല നടത്തുന്ന കൊല്ലം തേവലക്കര മുള്ളിക്കാല സ്വദേശി കിഴക്കുമുറിയില്‍ മുഹമ്മദ് ഇഖ്ബാലിന്‍റെ മകന്‍ മുനീര്‍ഷാ യെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നുവത്രെ. വെളുത്ത് മെലിഞ്ഞ ഉയരമുള്ള ഈ യുവാവിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 050 703 2351 എന്ന നമ്പറില്‍ വിളിക്കണം.