റിയാദില്‍ മലയാളി യുവാവിനെ എട്ട് മാസമായി കാണാനില്ലെന്ന് പരാതി.

July 12th, 2009

റിയാദില്‍ മലയാളി യുവാവിനെ എട്ട് മാസമായി കാണാനില്ലെന്ന് പരാതി. റിയാദിലെ സുലെയില്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ നാസറിനെയാണ് കഴിഞ്ഞ നവംബര്‍ ഒന്‍പത് മുതല്‍ കാണാതായത്. 24 വയസുണ്ട്. ഇദ്ദേഹത്തിന്‍റെ കുടുംബം റിയാദ് ഇന്ത്യന്‍ എംബസി പരാതി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 055 664 1170 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരു ജീവന്‍ രക്ഷിക്കാന്‍…

July 10th, 2009

stethoscopeകൊടലൂര്‍ കക്കാട് വീട്ടില്‍ രാമചന്ദ്രന്‍ തന്റെ കുടുംബത്തിന്റെ ഏക ആശ്രയമാണ്. വൃക്കകള്‍ തകരാറില്‍ ആയതിനാല്‍ രാമചന്ദ്രന് തന്റെ ജീവന്‍ നില നിര്‍ത്താന്‍ ആഴ്ചയില്‍ രണ്ടു തവണ ഡയാലിസിസ് നടത്തണം. രാമചന്ദ്രനു ചികിത്സയ്ക്ക് ഒരു മാസം 8,000 രൂപയോളം വേണം. രാമചന്ദ്രന് എത്രയും പെട്ടെന്ന് വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനു വേണ്ടി വരുന്ന എട്ടു ലക്ഷവും തുടര്‍ ചെലവുകള്‍ക്കുള്ള പണവും എങ്ങനെ സ്വരൂപിക്കണം എന്ന് അറിയാതെ വിഷമിക്കുകയാണ് കുടുംബം. ഭാര്യ റീജ പട്ടാമ്പിയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഇപ്പോള്‍ രാമചന്ദ്രന്റെ കുടുംബം കഴിയുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികളായ രജതും രജ്നയും അടങ്ങുന്ന കുടുംബമാണ് ഇവരുടേത്.
 
ഒരു വര്‍ഷം മുന്‍പാണ് 43 കാരനായ രാമചന്ദ്രന്റെ വൃക്കകള്‍ പ്രവര്‍ത്തന രഹിതമായത്. റേഷന്‍ കട ജോലിക്കാരനായ രാമചന്ദ്രന്‍ കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാന മാര്‍ഗം അടഞ്ഞു.
 
വാര്‍ഡ് അംഗമായ പി മുഹമ്മദു കുട്ടി ചെയര്‍മാനായി ഒരു സഹായ നിധി നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പട്ടാമ്പി സര്‍വീസ് സഹകരണ ബാങ്കില്‍ 9056 എന്ന നമ്പറില്‍ ഒരു അക്കൌണ്ട് തുറന്നിട്ടുണ്ട്.
 
പത്തു ലക്ഷയോളം രൂപ അടിയന്തിരമായി സമാഹരിച്ചില്ലെങ്കില്‍ രെജ്‌നയുടെ അച്ഛനെ രക്ഷിക്കാന്‍ കഴിഞ്ഞേക്കില്ല. എല്ലാ മനുഷ്യ സ്നേഹികളും കഴിയുന്നത് ചെയ്യുക… നമുക്ക് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലോ…
 
രാമചന്ദ്രന്റെ ഫോണ്‍ നമ്പര്‍ : 00 9846069019
 


രാമചന്ദ്രന്‍ ഇന്ന് മരിച്ചു (11 ജൂലായ് 2009)

 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ജിദ്ദയില്‍ എയ്ഡ്സ് ബാധിച്ച ഇന്ത്യാക്കാരന്‍ ദുരിതത്തില്‍

July 2nd, 2009

ജിദ്ദയില്‍ എയ്ഡ്സ് പിടിപെട്ട ഇന്ത്യക്കാരന്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്‍റെ കാരുണ്യവും പ്രതീക്ഷിച്ച് കഴിയുന്നു. ഉത്തര്‍പ്രദേശിലെ ദേവാറിയ ജില്ലയിലെ റാംസാഗരാണ് ജിദ്ദയിലെ കിംഗ് സൗദ് ആശുപത്രിയില്‍ കഴിയുന്നത്. ആറ് മാസം മുമ്പ് റിയാദില്‍ എത്തിയ റാംസാഗറിന് ഇതുവരെ ജോലിയെടുക്കാന്‍ സാധിക്കുകയോ വേതനം ലഭിക്കുകയോ ചെയ്തിട്ടില്ല. മെഡിക്കല്‍ പരിശോധനയില്‍ എച്ച്.ഐ.വി പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുറിയിലും ജയിലിലുമായി കഴിയുകയായിരുന്നു ഇദ്ദേഹം.

സ്വദേശത്തേക്ക് കയറ്റി വിടുന്നതിനായി ജിദ്ദയില്‍ കൊണ്ടുവന്ന ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വദേശത്തേക്ക് കയറ്റി വിടാനുള്ള ടിക്കറ്റ് ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് തരാമെന്ന് സാമൂഹ്യക്ഷേമ വിഭാഗം കോണ്‍സുല്‍ കെ.കെ വിജയന്‍ അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

മംഗലാപുരം സ്വദേശി അബ്ദുല്‍ നാസറിനെ കാണാനില്ലെന്ന് പരാതി

June 21st, 2009

അബുദാബിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട മംഗലാപുരം സ്വദേശി അബ്ദുല്‍ നാസറിനെ കാണാനില്ലെന്ന് പരാതി. ദുബായ് സത് വയിലെ അല്‍ ബദാ റസ്റ്റോറന്‍റില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ നാസര്‍ ഇന്നലെ അബുദുബായിലെ ബന്ധുക്കളെ കണ്ട് ഉച്ചയ്ക്ക് മൂന്നിന് ദുബായിലേക്ക് യാത്ര തിരിച്ചതാണ്. പക്ഷേ ഹോട്ടലിലോ, താസമ സ്ഥലത്തോ ഇദ്ദേഹം എത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. 25 വയസുള്ള അബ്ദുല്‍ നാസറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 055 8927 659 എന്ന നമ്പറില്‍ വിളിക്കണം.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ബഹ്റിനിലെ ചെങ്ങന്നൂര്‍ അസോസിയേഷന്‍ ധനസഹായം നല്‍കി.

June 9th, 2009

കഴിഞ്ഞ മാസം ജോലിക്കിടെ അപകടത്തില്‍ വലതുകാല്‍ തകര്‍ന്ന ചെങ്ങന്നൂര്‍ സ്വദേശി വിഷ്ണു പിള്ളയ്ക്ക് ബഹ്റിനിലെ ചെങ്ങന്നൂര്‍ അസോസിയേഷന്‍ ധനസഹായം നല്‍കി. അസോസിയേഷന്‍ പ്രസിഡന്‍റ് അബി ജോസഫ് ധനസഹായം കൈമാറി. ബഹ്റിന്‍ സല്‍മാനിയ ആശുപത്രിയില്‍ കഴിയുന്ന വിഷ്ണുപിള്ളയെ വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് കൊണ്ടുപോകും.

- ജെ.എസ്.

അഭിപ്രായം എഴുതുക »

5 of 18« First...456...10...Last »

« Previous Page« Previous « ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ ഒരു ഗള്‍ഫുകാരന്‍
Next »Next Page » മംഗലാപുരം സ്വദേശി അബ്ദുല്‍ നാസറിനെ കാണാനില്ലെന്ന് പരാതി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine