ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ ഒരു ഗള്‍ഫുകാരന്‍

May 20th, 2009

uae-visaയു.എ.ഇ. യില്‍ എത്തിയ തമിഴ്നാട് സ്വദേശി വിസാ തട്ടിപ്പില്‍ പെട്ട് ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാതെ വിഷമിക്കുന്നു. തഞ്ചാവൂര്‍ പടുകോട്ട സ്വദേശി സുന്ദരേശനാണ് തൊഴിലിന് വേണ്ടി അലയുന്നത്. നാല് മാസം മുമ്പാണ് തമിഴ്നാട് തഞ്ചാവൂര്‍ പടുകോട്ട സ്വദേശി സുന്ദരേശന്‍ യു. എ. ഇ. യില്‍ എത്തിയത്. നാട്ടില്‍ കൃഷിയുമായി ജീവിക്കുക യായിരുന്ന ഇദ്ദേഹം ബന്ധുക്കളുടെ നിര്‍ബന്ധം മൂലമാണ് കടം വാങ്ങിയും മറ്റും സ്വരൂപിച്ച 85000 രൂപ നല്‍കി വിസ സമ്പാദിച്ചത്. അകന്ന ഒരു ബന്ധു തന്നെയാണ് യു. എ. ഇ. വിസ നല്‍കിയത്. എന്നാല്‍ ഇവിടെ എത്തിയ ശേഷമാണ് തൊഴില്‍ വിസ എന്ന് പറഞ്ഞ് നല്‍കിയത് സന്ദര്‍ശക വിസയായിരുന്നു എന്ന് ഇദ്ദേഹത്തിന് മനസിലായത്.
 
ആകെ തകര്‍ന്നു പോയെങ്കിലും ജീവിക്കാന്‍ വേണ്ടി ഈ 46 കാരന്‍ ഷാര്‍ജയിലെ വിവിധ സ്ഥലങ്ങളില്‍ ചെറിയ ജോലി ചെയ്തു. പിന്നീട് സാമ്പത്തിക മാന്ദ്യം ആയതോടെ ജോലി ലഭിക്കാത്ത അവസ്ഥ വന്നു.
 
ഭക്ഷണം കഴിക്കാന്‍ പോലും വഴിയില്ലാതെ പട്ടിണിയിലായിരുന്നു പലപ്പോഴും ഇദ്ദേഹം. ഷാര്‍ജ റോള സ്ക്വയറില്‍ വിശന്ന് വലഞ്ഞു കിടക്കുന്നത് കണ്ട് ഒരു മലയാളിയാണ് ഭക്ഷണം വാങ്ങി തന്ന് അദ്ദേഹത്തിന്‍റെ മുറിയില്‍ കിടക്കാന്‍ ഇടം അനുവദിച്ചതെന്ന് സുന്ദരേശന്‍ പറഞ്ഞു.
 
ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞിരിക്കുന്നു. നാട്ടിലെ കടം വീട്ടാതെ അവിടേക്ക് തിരിച്ച് പോകാനാവില്ല. തന്‍റെ കടം വീട്ടാനുള്ള കാലത്തേക്കെങ്കിലും യു. എ. ഇ. യില്‍ വിസയോട് കൂടിയ ഒരു ജോലി. അതാണ് സുന്ദരേശന്‍ പ്രതീക്ഷിക്കുന്നത്.
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

മുണ്ടകുളം സ്വദേശി വാളശേരി അഹമ്മദ് മുഹമ്മദിനെ കാണാനില്ല

May 13th, 2009


കൊണ്ടോട്ടി മുണ്ടകുളം സ്വദേശി വാളശേരി അഹമ്മദ് മുഹമ്മദിനെ റിയാദില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് പരാതി. 43 വയസുണ്ട്. അഹമ്മദ് മുഹമ്മദ് റിയാദില്‍ സ്വന്തമായി കട നടത്തുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 050 764 6339 എന്ന നമ്പറില്‍ വിളിക്കണം.

- ജെ.എസ്.

അഭിപ്രായം എഴുതുക »

വഴിക്കടവ് ആനമറി സ്വദേശി സുമനസുകളുടെ സഹായം തേടുന്നു

May 7th, 2009

വഴിക്കടവ് ആനമറി സ്വദേശി തച്ചന്‍കുന്ന് അബ്ദുല്‍ കരീം റിയാദിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് സുമനസുകളുടെ സഹായം തേടുന്നു. 25 ദിവസം മുമ്പ് നടന്ന വാഹനാപകടത്തില്‍ ഇദ്ദേഹത്തിന്‍റെ വലത് കാല്‍ മുറിച്ച് മാറ്റിയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് അബ്ദുല്‍ കരീം റിയാദില്‍ എത്തിയത്. ഇദ്ദേഹത്തെ സഹായിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ 056 7475 313 എന്ന നമ്പറില്‍ വിളിക്കണം.

- ജെ.എസ്.

അഭിപ്രായം എഴുതുക »

പഴ്സ് നഷ്ടപ്പെട്ടു

April 25th, 2009

അബുദാബി മരീനാ മാളിലേക്ക് പോകുന്ന റോഡിലെ കോര്‍നീഷ് പാര്‍ക്കില്‍ വെച്ച്, സുജീഷ് കുമാര്‍ എന്ന ആളുടെ പഴ്സ് നഷ്ടമായി. ലേബര്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് കാര്‍ഡ്, ബാങ്ക്‌ കാര്‍ഡ്,(ATM) 300 ദിര്‍ഹം എന്നിവ അടങ്ങിയതാണ്. കണ്ടു കിട്ടുന്നവര്‍ സുജീഷ് കുമാറുമായി ബന്ധപ്പെടുക: 050 66 18 221
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

അഭിപ്രായം എഴുതുക »

ദുബായില്‍ മലയാളി ബാലനെ കാണ്മാനില്ല

April 9th, 2009

ദുബായില്‍ മലയാളി ബാലനെ കാണാതായി. സത് വയില്‍ താമസിക്കുന്ന രാമചന്ദ്രന്‍റെ മകന്‍ ആദര്‍ശ് കൃഷ്ണ എന്ന 14 കാരനെയാണ് ഇന്നലെ രാവിലെ 11 മുതല്‍ കാണാതായത്. മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങി പ്പോയതാണെന്ന് കരുതുന്നു. ഈ കുട്ടിയെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 050 450 8510 എന്ന നമ്പറില്‍ വിളിച്ചറിയിക്കണം.

- ജെ.എസ്.

അഭിപ്രായം എഴുതുക »

6 of 18« First...567...10...Last »

« Previous Page« Previous « കരുണ തേടി ശ്രീജില്‍
Next »Next Page » പഴ്സ് നഷ്ടപ്പെട്ടു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine