നമുക്ക് ഈ നാലു വയസ്സുകാരിയെ സഹായിക്കാം

October 22nd, 2008


ആര്യ എന്ന നാലു വയസ്സു കാരിയുടെ ജീവന്‍ രക്ഷിയ്ക്കാനുള്ള പരിശ്രമ ത്തിലാണ് തലശ്ശേരിയ്ക്ക ടുത്തുള്ള മേപ്പയൂര്‍ ഗ്രാമത്തിലെ ഒരു കൂട്ടം നല്ലവരായ ആള്‍ക്കാര്‍. ക്രോണിക് മൈലോയിഡ് ലുക്കീമിയ രോഗം കൊണ്ട് കഷ്ടപ്പെടുന്ന ഈ കുഞ്ഞ് ഇപ്പോള്‍ തിരുവനതപുരം റീജിയനല്‍ ക്യാന്‍സര്‍ സെന്ററിലെ ചികിത്സയിലാണ്. ചികിത്സയ്ക്കായി ഒരു ലക്ഷ ത്തിലധികം രൂപാ ഇതിനകം ചെലവായി ക്കഴിഞ്ഞു.

മജ്ജ മാറ്റി വെക്കലിലൂടെ ഈ കുഞ്ഞിന്റെ ജീവന്‍ രക്ഷിയ്ക്കാ നാവുമെന്ന് വിദഗ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കേളേജില്‍ മജ്ജ മാറ്റി വെക്കലിനായി 12 ലക്ഷ ത്തിലധികം രൂപ ചെലവാകും. 2 ലക്ഷം രൂപയോളം ആശുപത്രി അധികൃതര്‍ ഇളവു നല്‍കും. ബാക്കി തുക കണ്ടെത്തു ന്നതിനായി നാട്ടുകാര്‍ പഞ്ചായ ത്തംഗം ശ്രീ എന്‍. എം. കുഞ്ഞി ക്കണ്ണന്‍ പ്രസിഡന്റായും ശ്രീ വി.സത്യന്‍ സെക്രട്ടറി ആയും ഒരു സഹായ നിധിയ്ക്ക് രൂപം കൊടുക്കുകയും മേപ്പയൂര്‍ എസ്. ബി. റ്റി. ശാഖയില്‍ ‘ആര്യ മെഡിക്കല്‍ ട്രീറ്റ്മെന്റ് എയ് ഡ് ഫണ്ട്” എന്നൊരു അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്.

ശ്രീ സി. പി. അബൂബേക്കര്‍ മുന്‍കൈ എടുത്ത് ഓര്‍കുട്ട് എന്ന സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റില്‍ ഒരു ഓണ്‍ലൈന്‍ കമ്യൂണിറ്റിയിലൂടെയും സഹായം തേടുന്നു.

കേരള ക്ലിക്സ് എന്ന ഫ്ലിക്കര്‍ ഫോട്ടോ ഗ്രൂപ്പ് കൊച്ചിയില്‍ സംഘടിപ്പിയ്ക്കുന്ന ‘ദൃശ്യം 2008’ എന്ന ഫോട്ടോ പ്രദര്‍ശനത്തിലൂടെയും ഈ കുഞ്ഞിനെ സഹായിയ്ക്കാനുള്ള ശ്രമത്തിലാണ്.

ഈ കുഞ്ഞിനെ സഹായിയ്ക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് താഴെ കൊടുത്തിരിയ്ക്കുന്ന അക്കൌണ്ടിലേക്ക് അത് എത്തിയ്ക്കാം:
എസ്.ബി.റ്റി മേപ്പയൂര്‍, അക്കൌണ്ട് നമ്പര്‍ 67063828706.

(ബാങ്ക് മാനെജറുടെ ഫോണ്‍ നമ്പര്‍: 0496-2676241)

ഡിഡി ആയി അയയ്ക്കുന്നവര്‍ക്ക് അത് മുകളില്‍ കാണിച്ച അക്കൌണ്ട് നമ്പറില്‍, ‘ആര്യ മെഡിക്കല്‍ ട്രീറ്റ്മെന്റ് എയ് ഡ് ഫണ്ട്’ല്‍ മാറത്തക്ക വിധം തപാലില്‍ താഴെ ക്കാണുന്ന വിലാസത്തില്‍ തപാലില്‍ അയയ്ക്കാവുന്നതാണ്:

Sri.C.P Aboobaker,
Thanal,
Meppayoor P.O.
Kozhikkode
PIN 673524
(Ph 09447287569)

ഈ വിഷയം ഓര്‍ക്കൂട്ടില്‍

- ജെ.എസ്.

അഭിപ്രായം എഴുതുക »

ആറ് മാസത്തോളമായി റിയാദിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍

October 18th, 2008

റോഡപകടത്തില്‍പ്പെട്ട് മലയാളി യുവാവ് ആറ് മാസത്തോളമായി റിയാദിലെ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്നു. എറണാകുളം പറവൂര്‍ സ്വദേശി ഷാജിക്കാണ് കഴിഞ്ഞ ഏപ്രീല്‍ 15 ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു സൗദി പൗരന്‍റെ വാഹനമിടിച്ച് പരിക്കേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കും മാരകമായ ക്ഷതമേറ്റ ഇദ്ദേഹം ഇപ്പോള്‍ റിയാദിലെ അല്‍ ഇമാന്‍ ആശുപത്രിയിലാണുള്ളത്. ആറു മാസമായിട്ടും ആരോഗ്യ സ്ഥിതിയില്‍ ഒരു മാറ്റവുമില്ലാത്ത ഇദ്ദേഹത്തെ തുടര്‍ ചികിത്സയ്ക്കായി നാട്ടിലെത്തിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

- ജെ.എസ്.

അഭിപ്രായം എഴുതുക »

നവജാത ശിശുവിന് AB-, A- രക്തം ആവശ്യമുണ്ട്

October 11th, 2008
ഈ കുഞ്ഞിന് ആവശ്യമായ രക്തം ലഭിച്ചു. ഇന്നലെ വൈകീട്ട് blood transfusion നടന്നു. കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു. ഒരു പാട് പേര്‍ രക്ത ദാനത്തിന് സന്നദ്ധത കാണിച്ചിരുന്നു. വാര്‍ത്തയില്‍ കൊടുത്ത ഫോണ്‍ നമ്പര്‍ കിട്ടാതെ വന്ന ഒരു പാട് പേര്‍ e പത്രത്തിലേയ്ക്ക് ഇക്കാര്യം അറിയിക്കുകയും കുഞ്ഞിന്റെ സുഖ വിവരം തിരക്കുകയും ചെയ്തു. സന്മനസ്സ് കാണിച്ച എല്ലാവര്‍ക്കും നന്ദി.

e പത്രം ടീം (12 October 2008)


ദുബായ് അല്‍ വാസല്‍ ആശുപത്രിയില്‍ കഴിയുന്ന നവ ജാത ശിശുവിന് AB -ve അല്ലെങ്കില്‍ A-ve രക്തം ആവശ്യം ഉണ്ട്. ദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ കുഞ്ഞിന്റെ അച്ഛനുമായി ഈ നമ്പരില്‍ ബന്ധപ്പെടുക:

ഇഫ്തിക്കര്‍ അഹമദ് ഖാന്‍ – 050 7682968

- ജെ.എസ്.

അഭിപ്രായം എഴുതുക »

സിദ്ദീഖയും ബത്തൂലും

September 26th, 2008

തങ്ങളുടെ സമ പ്രായക്കാര്‍ ആടിയും പാടിയും ആര്‍ത്തു ല്ലസിച്ച് നടക്കുമ്പോള്‍ അവരോടൊപ്പം കൂടി ച്ചേരാന്‍ ആവാതെ, വിധിയുടെ നിയോഗം പോലെ നിസ്സാഹയരായി പകച്ചു നില്‍ക്കുകയാണ് ഈ രണ്ടു കുരുന്നുകള്‍. മനുഷ്യ സഹജമായ ആശയ സംവേദനത്തിന്റെ ആ മഹാഭാഗ്യം ആസ്വദിക്കാനും അനുഭവിക്കാ നുമാവാതെ ശൈശവ ത്തിന്റെയും ബാല്യത്തിന്റേയും പാത യോരങ്ങളില്‍ കനിവിനു വേണ്ടി കേഴുകയാണിവര്‍…

ഒന്നര വയസ്സുകാരി ബത്തൂല്‍, എട്ടു വയസ്സുകാരി ആയിശത്ത് സിദ്ദീഖ എന്നിവര്‍. ജന്മനാ ബധിരരും മൂകരുമാണ് ഈ സഹോദരിമാര്‍. കാസര്‍കോഡ് ഉപ്പള സ്വദേശി കംബള അബ്ദുള്‍ റഹിമാന്റെ നാലു മക്കളില്‍ ഇളയവരാണ് ഈ ഹതഭാഗ്യര്‍. മംഗലാപുരം ഇ.എന്‍.റ്റി. ആശുപത്രിയിലെ ഡോക്റ്റര്‍ ഹെബ്ബാരിന്റെ ചികിത്സയി ലാണിവര്‍. COCHLEAR IMPLANTATION വഴി ഇവര്‍ക്ക് കേള്‍വിയും സംസാര ശേഷിയും ലഭിക്കുമെങ്കിലും, ഓരോരുത്ത ര്‍ക്കുമായി സര്‍ജറിക്ക് പത്തു ലക്ഷം രൂപയോളം വീതം ചെലവു വരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അബുദാബിയില്‍ ജോലി ചെയ്യുന്ന ചെറിയ ശമ്പളക്കാരനായ പിതാവ് അബ്ദുള്‍ റഹിമാന്‍, ഭീമമായ ഈ തുക എങ്ങിനെ സംഘടിപ്പിക്കു മെന്നറിയാതെ നെടുവീര്‍ പ്പിടുകയാണ്.

ഇത്തരം അനേകം ഹതഭാഗ്യര്‍ക്ക് സാന്ത്വനമേകിയ,കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സുമനസ്സുകളുടെ സഹായം ഈ കുരുന്നുകള്‍ക്ക് ആവശ്യമാണ്. കരുണയുടെ കര സ്പര്‍ശന ത്തിലൂടെ ഇവര്‍ക്ക് കേള്‍ക്കാനും പറയാനു മാവുമെങ്കില്‍ ആ പുണ്യത്തില്‍ നമുക്കും പങ്കാളികളാവാം.

കംബള അബ്ദുള്‍ റഹിമാനുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 00 971 50 512 41 60

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി



- ജെ.എസ്.

അഭിപ്രായം എഴുതുക »

സനോജ് കൊളത്തേരിയുടെ പാസ്പോര്‍ട്ട്

September 22nd, 2008

സനോജ് കൊളത്തേരി എന്നയാളുടെ പാസ്‌പോര്‍ട്ട് നഷ്ടപെട്ടു. കളഞ്ഞുകിട്ടുകയോ ഇതെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്താല്‍ ഈ നമ്പറില്‍ ദയവായി ബന്ധപ്പെടുവാന്‍ താല്പര്യ്‌പെടുന്നു. 050 3092408

ബിനീഷ് തവനൂര്‍

- ജെ.എസ്.

അഭിപ്രായം എഴുതുക »

8 of 18« First...789...Last »

« Previous Page« Previous « ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ അജ്ഞാതനായ മലയാളി അബോധാവസ്തയില്‍
Next »Next Page » സിദ്ദീഖയും ബത്തൂലും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine