ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ അജ്ഞാതനായ മലയാളി അബോധാവസ്തയില്‍ കഴിയുന്നു. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഇദ്ദേഹം കഴിഞ്ഞ 25 ദിവസങ്ങളായി ഐസിയു വാര്‍ഡില്‍ ചികിത്സയിലാണ്.
രേഖകള്‍ ഒന്നും ഇല്ലാതെ സൗദിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ നിന്ന് ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ കൊല്ലം ജില്ലക്കാരനാണെന്നാണ് നിഗമനം.