ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ചുമതലയേറ്റു

November 11th, 2008

പ്രശസ്ത സാഹിത്യകാരനും, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഉടന്‍ പ്രസിദ്ധീകരിക്കുന്ന ആനുകാലിക പ്രസിദ്ധീകരനങ്ങളുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു.

-

അഭിപ്രായം എഴുതുക »

അബുദാബി പാര്‍ക്കുകളില്‍ സൌജന്യ ഇന്റെര്‍നെറ്റ്

November 11th, 2008

അബുദാബിയിലെ പാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യമായി വയല്‍ലസ് ഇന്‍റര്‍ നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും. അബുദാബി മുനിസിപ്പാലിറ്റിയുടെ പാര്‍ക്കുകളുടേയും വിനോദ വകുപ്പുകളുടേയും ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ജറൈഷി അറിയിച്ചതാണിത്. എത്തിസലാത്തുമായി സഹകരിച്ച് ഇതിന്‍റെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഒരു മാസത്തിനകം കോര്‍ണീഷിലെ മ്യൂസിക്കല്‍ പാര്‍ക്കിലും ഒഫീഷ്യല്‍ പാര്‍ക്കിലുമാണ് ആദ്യഘട്ടത്തില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുക. 24 മണിക്കൂറും സൗജന്യമായി ഇന്‍റര്‍നെറ്റ് കിട്ടുന്ന ഈ പാര്‍ക്കുകളില്‍ പ്രവേശനം സൗജന്യമായിരിക്കും.

-

അഭിപ്രായം എഴുതുക »

സൌദിയില്‍ ഒരു ദിവസം പിടിക്കപ്പെടുന്നത് 30 വ്യാജ വിസകള്‍

November 11th, 2008

സൗദിയില്‍ ഓരോ ദിവസവും ശരാശരി 30 വ്യാജ വിസകള്‍ പിടിക്കപ്പെടു ന്നുണ്ടെന്ന് സൗദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 1,65,000 ബിസിനസ് വിസകളാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഇഷ്യൂ ചെയ്തത്. ഈ വര്‍ഷം വിസകളുടെ എണ്ണം ഇതിലും വര്‍ധിക്കും. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ വ്യാപാരാ വശ്യങ്ങള്‍ക്കായി സൗദിയി ലെത്തുന്നത്. 6000 ടൂറിസ്റ്റ് വിസകളും കഴിഞ്ഞ വര്‍ഷം ഇഷ്യൂ ചെയ്തു. യൂറോപ്പ്, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത്.

-

അഭിപ്രായം എഴുതുക »

ഗ്ലോബല്‍ വില്ലേജ് നാളെ തുറക്കും

November 11th, 2008

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജ് ഈ മാസം 12 ന് തുറക്കും. ഈ സീസണില്‍ 102 ദിവസം ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കും. പ്രവേശന ഫീസ് 10 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്. 31 രാജ്യങ്ങളുടെ പവലിയനുകള്‍ ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടാകും. ലോകം മുഴുവനുമുള്ള സാമ്പത്തിക പ്രതിസന്ധി ആഘോഷങ്ങളുടെ പൊലിമ കുറയ്ക്കില്ലെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വ്

-

അഭിപ്രായം എഴുതുക »

ചേറ്റുവ പ്രവാസി കുടുംബ സംഗമം അബുദാബിയില്‍

November 9th, 2008

ദുബായ്: തൃശൂര്‍ ജില്ലയിലെ ചേറ്റുവ നിവാസികളുടെ യു. എ. ഇ. യിലുള്ള സംഘടനയായ ചേറ്റുവ പ്രവാസിയുടെ കുടുംബ സംഗമം നവംബര്‍ ഏഴിനു വെള്ളിയാഴ്ച അബുദാബി എയര്‍പോര്‍ട്ട് പാര്‍ക്കില്‍ വിവിധ കായിക വിനോദ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു വരെ ആയിരുന്നു പരിപാടി.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 20 of 157« First...10...1819202122...304050...Last »

« Previous Page« Previous « I.M.C.C റിലീഫ് പ്രോഗ്രാം
Next »Next Page » ഗ്ലോബല്‍ വില്ലേജ് നാളെ തുറക്കും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine