സി. കെ. അബ്ദുല്‍ സലാം ചേറ്റുവ

October 7th, 2011

ck-abdul-salaam-chettuwa-ePathramദുബായ് : ചേറ്റുവ കെ. പി. ആര്‍. നഗറിലെ ചിന്നക്കല്‍ കുറുപ്പത്ത് ആര്‍. വി. മുഹമ്മദി ന്‍റെ മകന്‍ സി. കെ. അബ്ദുല്‍ സലാം (39 ) നിര്യാതനായി. ഖബറടക്കം ചേറ്റുവ ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍ നടന്നു.

മാതാവ് : ആയിഷു മോള്‍. ഭാര്യ: നൌഷിദ. മകന്‍ : റോഷന്‍സലാം. ജലീല്‍ (അബുദാബി), റഷീദ്, സുഹറാബി നൂറുദ്ദീന്‍, നുസൈബ കുഞ്ഞു മുഹമ്മദ്, സൈനബ മൊയ്തീന്‍ എന്നിവര്‍ സഹോദരങ്ങളാണ് .

അബുദാബി യിലെ അല്‍ ബാദി ട്രാവല്‍സ് ജീവനക്കാരനും, റോഷന്‍ സ്റ്റേഷനറി ഉടമ യുമായിരുന്നു. രോഗ ബാധിതനായി ചികില്‍സക്കായി നാട്ടിലേക്ക് പോയതായിരുന്നു.

abdul-salam-chettuwa-ePathramനാട്ടിലെയും പ്രവാസ ഭൂമിയിലെയും കലാ സാംസ്കാരിക കൂട്ടായ്മ കളിലെ സജീവ സാന്നിദ്ധ്യ മായിരുന്നു. ചേറ്റുവ ഫ്രണ്ട്സ്‌ ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ലബ്ബ്‌ ( FAC ) മുന്‍ പ്രസിഡന്‍റ് ആയിരുന്നു. FAC UAE കമ്മിറ്റി, അബുദാബി യിലെ ചേറ്റുവ മഹല്ല് കമ്മിറ്റി, ബാച്ച് ചാവക്കാട്. എന്നിവയില്‍ പ്രവര്‍ത്തി ച്ചിരുന്നു.

-അബ്ദുള്ളക്കുട്ടി ചേറ്റുവ

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഹാജി കെ. എം. മൊയ്തുണ്ണി മുസ്ലിയാര്‍

August 3rd, 2011

അബുദാബി : കുന്നംകുളം കോട്ടോല്‍ വില്ലനൂര്‍ സ്വദേശിയും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ഹാജി കെ. എം. മൊയ്തുണ്ണി മുസ്ലിയാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിക്ക് മരണപ്പെട്ടു. ഇപ്പോള്‍ കുന്നംകുളം ബഥനി സ്കൂളിന് അടുത്ത് താമസി ക്കുന്ന അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖ ങ്ങളാല്‍ ചികില്‍സ യിലായിരുന്നു. ഖബറടക്കം കോട്ടോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

വന്മേനാട് ഏറത്ത് കുടുംബാംഗം ആയിഷ യാണ് ഭാര്യ. ഖത്തറില്‍ ബിസ്സിനസ്സ് ചെയ്യുന്ന അബ്ദുല്‍ റസാക്ക് മകനാണ്. ഫാത്തിമ, റുഖിയ, സൌദ, ബല്‍ഖീസ് എന്നീ പെണ്മക്കളും ഉണ്ട്.

അബുദാബി എന്‍. ഡി. സി. യില്‍ ജോലി ചെയ്തിരുന്ന എം. വി. മൂസ ഹാജി (ബ്ലാങ്ങാട്) മൂത്ത മരുമകനാണ്. കുഞ്ഞിമോന്‍, മജീദ്‌ ആദൂര്‍(സൌദി അറേബ്യ), എം. വി. യാസീന്‍ എന്നിവരാണ് മറ്റു മരുമക്കള്‍.

വെല്ലൂര്‍ അറബിക് കോളേജില്‍ നിന്ന് ബിരുദമെടുത്ത് കേരള ത്തിന് അകത്തും പുറത്തും വിവിധ മതസ്ഥാപന ങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പ്രഗല്‍ഭരായ നിരവധി പേര്‍ അദ്ദേഹത്തിന്‍റെ ശിഷ്യന്മാരില്‍ ഉള്‍പ്പെടുന്നു. പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കണം എന്നും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും ബന്ധുക്കള്‍ അറിയിച്ചു.

-അയച്ചു തന്നത് : കെ. വി. അബ്ദുല്‍ അസീസ്‌. ദോഹ

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ആലൂര്‍ കെ. സി. മുഹമ്മദ്‌ കുഞ്ഞി തങ്ങള്‍ നിര്യാതനായി

July 11th, 2011

aloor-kunhi-thangal-ePathram
കോഴിക്കോട്‌ : പ്രഗല്‍ഭ മതപണ്ഡിതനും സൂഫീ വര്യനും താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍ റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മരുമകനും ആയ അസ്സയ്യിദ്‌ കെ. സി. മുഹമ്മദ്‌ കുഞ്ഞി തങ്ങള്‍ ( ആലൂര്‍ വലിയ തങ്ങള്‍ – 78) നിര്യാതനായി. സ്വദേശമായ കോഴിക്കോട്‌ എളമരത്തെ ചോലക്കര വീട്ടില്‍ വെച്ച് ജൂലായ്‌ 10 (ഞായര്‍) പുലര്‍ച്ചെ ആയിരുന്നു അന്ത്യം.

നെല്ലാര്‍ നെച്ചിക്കാട്ടില്‍ സയ്യിദ് അബ്ദുല്‍ റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെയും താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ് അബ്ദുര്‍റഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മൂത്ത സഹോദരി കരുവന്‍ തുരുത്തി സയ്യിദ ശരീഫ ആറ്റബീവിയുടേയും മകനാണ്. വെള്ളാംപറമ്പത്ത് സയ്യിദ് ഹാമിദ് വലൂണ്ണി തങ്ങളുടെ മകള്‍ സയ്യിദ ഫാത്തിമ മുത്ത്ബീവിയാണ് ഭാര്യ.

കാസറഗോഡ് ബോവിക്കാനം മുതലപ്പാറ ബുഖാരിയ ഇസ്ലാമിക് കോംപ്ലക്‌സ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ കെ. സി. ആറ്റകോയ തങ്ങള്‍, സയ്യിദ് കെ. സി. അലവി കോയ തങ്ങള്‍, കൊടുവള്ളി പൂക്കോയ തങ്ങളുടെ ഭാര്യ ശരീഫ ആറ്റ ബീവി, കൊടിയത്തൂര്‍ ഇസ്മായീല്‍ കോയ തങ്ങളുടെ ഭാര്യ സുഹ്‌റ ബീവി, മണ്ണാര്‍ക്കാട് സൈനുദ്ദീന്‍ തങ്ങളുടെ ഭാര്യ സൗദ ബീവി, എന്നിവര്‍ മക്കളാണ്. മയ്യിത്ത്‌ വന്‍ ജനാവലി യുടെ സാന്നിദ്ധ്യത്തില്‍ കൊന്നാര ജുമാമസ്ജിദ്‌ ഖബര്‍ സ്ഥാനില്‍ മറവു ചെയ്തു.

-ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ആലൂര്‍ ഖദീജ ഹജ്ജുമ്മ

July 10th, 2011

aloor-khadeeja-hajjumma-ePathram
ദുബായ് : ദുബായിലെ മത സാമൂഹ്യ സാംസ്കാരിക പത്ര പ്രവര്‍ത്തക രംഗത്തെ സജീവ പ്രവര്‍ത്തകന്‍ ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി യുടെ മാതാവ് ആലൂര്‍ ഖദീജ ഹജ്ജുമ്മ (80) നിര്യാതയായി.

കാസര്‍ഗോഡ് ബോവിക്കാന ത്തെ മതപണ്ഡിതയും സൂഫീ വര്യയും പഴയകാല ഓത്തു പുര ഉസ്താദും മതാദ്ധ്യാപികയും മാതാവും തൊട്ടിയില്‍ മൊയിദീന്‍ കുഞ്ഞി മുസ്‌ലിയാരുടെ ഭാര്യയുമാണ് ആലൂര്‍ ഖദീജ ഹജ്ജുമ്മ. ഇന്നു രാവിലെ (ഞായര്‍ 10/ 07/ 2011) 7.30 ന് ചെങ്കള ഇ. കെ. നായനാര്‍ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് ആലൂര്‍ ജുമാമസ്ജിദ്‌ ഖബര്‍ സ്ഥാനില്‍.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പണിക്ക വീട്ടില്‍ മുക്കണ്ടത്തില്‍ ഷാഹു

June 23rd, 2011

ചാവക്കാട് : തെക്കന്‍ പാലയൂര്‍ സ്വദേശി പരേതനായ പണിക്ക വീട്ടില്‍ മുക്കണ്ടത്തില്‍ മൂസ്സ ക്കുട്ടി യുടെ മകന്‍ ഷാഹു ( 50 ) ബുധനാഴ്ച രാത്രി മരണപ്പെട്ടു. പാലയൂര്‍ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ ഒരുമനയൂരില്‍ മാങ്ങോട്ട് സ്കൂളിന് പടിഞ്ഞാറു വശത്ത് താമസിക്കുന്നു.

1990 – 95 കാലഘട്ടത്തില്‍ റാസല്‍ഖൈമ യില്‍ ഗ്രോസറി നടത്തിയിരുന്നു. പിന്നീട് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് എജന്‍റ് ആയിരുന്നു. ചാവക്കാട് മുനിസിപ്പല്‍ കൌണ്‍സിലിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ പി. യം. അക്ബര്‍, പരേതനായ അബൂബക്കര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

സമീറ യാണ് ഭാര്യ. സബീന, ഷംന, സജ്ന, സഫ്ന എന്നിവര്‍ മക്കള്‍. ഖബറടക്കം ഇന്ന് ( വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് തൈക്കടവ്‌ ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍ നടന്നു.

- pma

വായിക്കുക:

1 അഭിപ്രായം »

14 of 100« First...10...131415...2030...Last »

« Previous Page« Previous « മാലതി മംഗലത്ത്
Next »Next Page » ആലൂര്‍ ഖദീജ ഹജ്ജുമ്മ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine