ദുബായ്: മാലതി മംഗലത്ത് (80) ദുബായില്‍ അന്തരിച്ചു. എറണാകുളം ചേന്ദമംഗലം പരേതനായ കൃഷ്ണന്‍ കുട്ടി മേനോന്‍റെ ഭാര്യയാണ്. മായ ശശികുമാര്‍ ഏക മകളാണ്. പയ്യന്നൂര്‍ സൗഹൃദ വേദി ദുബായ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയും പയ്യന്നൂര്‍ ഡോട്ട് കോം കോഡിനേറ്ററുമായ വി. പി. ശശികുമാര്‍ മരുമകനാണ്. അഭിജിത്ത്, ഐശ്വര്യ എന്നിവര്‍ പേരക്കുട്ടികളാണ്. ഏറെക്കാലമായി ദുബായില്‍ മകളോടൊപ്പം താമസിക്കുകയായിരുന്നു.
-വി. ടി. വി. ദാമോദരന്‍




ബാസല്‍ : സ്വിറ്റ്സര്‍ലന്‍ഡിലെ ബാസലില്‍ വര്‍ഷങ്ങളായി താമസിക്കുന്ന കോട്ടയം സ്വദേശി റോയി കുന്നപ്പിള്ളില്‍ നിര്യാതനായി. എരനാകുലാതെ സ്വകാര്യ ആശുപത്രിയില്‍ കുറച്ചു നാളുകളായി ചികില്‍സയില്‍ ആയിരുന്ന റോയിയുടെ ആരോഗ്യനില ഇന്നലെ (13 മെയ്, 2011) വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ് സെന്റ് മേരീസ് ഓര്‍ത്തൊഡോക്സ് പള്ളി വികാരി റവ. ഫാദര്‍ പ്രിന്‍സ് മണ്ണത്തൂരിന്റെ നേതൃത്വത്തില്‍ പരേതന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തി.
