എരിഞ്ഞിപ്പുഴ അബ്ദുല്ല കുഞ്ഞി ഹാജി

April 13th, 2011

Abdulla-Haji-epathramബോവിക്കാനം : (കാസര്‍കോട്) എരിഞ്ഞിപ്പുഴ മസ്ജിദുല്‍ ഹുദാ ജുമാ മസ്ജിദ്‌ പ്രസിഡണ്ടും എരിഞ്ഞിപ്പുഴയിലെ പൌര പ്രമുഖനും മത – സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ പ്രവര്‍ത്തക നുമായിരുന്ന എരിഞ്ഞിപ്പുഴ കെ. അബ്ദുല്ലകുഞ്ഞി ഹാജി (66) ഇന്നു പുലര്‍ച്ചെ (ബുധന്‍) നിര്യാതനായി.

എരിഞ്ഞിപ്പുഴ പള്ളിയില്‍ സുബ്ഹി നമസ്കാരം കഴിഞ്ഞ വീട്ടിലെത്തിയ ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. എരിഞ്ഞിപ്പുഴ മസ്ജിദുല്‍ ഹുദാ ജുമാമസ്ജിദ്‌ സ്ഥാപക പ്രസിഡണ്ടും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പരേതനായ എരിഞ്ഞിപ്പുഴ കാലിപ്പള്ളം കുഞ്ഞഹമ്മദ്‌ ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ബേവിന്ച്ചയിലെ കല്ലുവള അബ്ബാസിന്‍റെ മകള്‍ ബീഫാത്തിമയാണ് ഭാര്യ മക്കള്‍ : ഹാഷിം, സാജിദ്‌ (ഷാര്‍ജ)

കെ. മുഹമ്മദ്‌ കുഞ്ഞി ഹാജി, കെ. അബ്ദുല്‍ഖാദര്‍ ഹാജി (അബുദാബി ജാമിഅ – സഅദിയ, എസ്. വൈ. എസ്. മെമ്പര്‍) കെ. ഖാലിദ്‌, കെ. ശാഫി, ബീഫാത്തിമ കുറ്റിക്കോല്‍, നബീസ ആദൂര്‍, ആചിബി നെല്ലിക്കാവ്, സൈനബി ചെടെക്കാല്‍, ആയിശ ഉപ്പള, മറിയമ്മ പുതുകൊള്ളി, സഫിയ കീഴൂര്‍, ജമീല വിട്ട്ല, എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത്‌ ഇന്നു ഉച്ചക്ക് എരിഞ്ഞിപ്പുഴ കാലിപ്പള്ളം നിസ്കാര പള്ളി ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും.

പള്ളി ഇല്ലാതിരുന്ന എരിഞ്ഞിപ്പുഴയില്‍ ആദ്യമായി ഒരു പള്ളി നിര്‍മ്മിക്കാന്‍ മുന്‍പന്തിയില്‍ നിന്നിരുന്ന അബ്ദുല്ല കുഞ്ഞി ഹാജിയുടെ  സേവനം നിസ്തുലവും മറക്കാനാവാത്തതും പ്രശസനീയ വുമായിരുന്നെന്നു എരിഞ്ഞിപ്പുഴ ജുമാ മസ്ജിദ്‌ നിര്‍മാണ കമ്മിറ്റി ചെയര്‍മാനായിരുന്ന ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി ദുബായില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരേതന്നു വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാനും പ്രാര്‍ഥിക്കാനും ആലൂര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി, ദുബായ്‌ (050 – 4760198)

മരണ വീട്ടിലെ ഫോണ്‍ നമ്പര്‍ : 04994 -250364
കെ. മുഹമ്മദ്‌ കുഞ്ഞി ഹാജി – 919946149786
കെ. അബ്ദുല്‍ഖാദര്‍ ഹാജി – 050-4392613 (അബുദാബി)
മകന്‍ സാജിദ്‌ – 055-1855465 (ഷാര്‍ജ)

-

വായിക്കുക:

അഭിപ്രായം എഴുതുക »

ചിത്താരി സി. കെ. അബ്ദുല്ല

March 31st, 2011

ck-abdulla-epathramകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പൌര പ്രമുഖനും മത – സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ പ്രവര്‍ത്തകനുമായിരുന്ന ചിത്താരി സി. കെ. അബ്ദുല്ല (62) ഹൃദയാഘാതം മൂലം ഇന്നലെ രാത്രി (ബുധന്‍) നിര്യാതനായി. ഈ മാസം കുടുംബ സമേതം പരിശുദ്ധ ഉംറ നിര്‍വഹിക്കാനുള്ള ഒരുക്കത്തിലായിരുന്നു. പരേതരായ തുരുത്തി പോക്കറിന്റെയും ചിത്താരി കൂളിക്കാട് ചാപ്പയില്‍ ഖദീജയുടെയും മകനാണ്. പരേതനായ പുതിയ കോട്ട ദര്‍ബാര്‍ മുഹമ്മദിന്റെ മകള്‍ ശരീഫയാണ് ഭാര്യ.

സി. കെ. അബ്ദുല്‍റഹ്മാന്‍ ഹാജി അതിഞ്ഞാല്‍, സി. കെ. അഹമ്മദ്‌ ഹാജി മുട്ടുന്തല, കൊളവയല്‍ എം. മുഹമ്മദിന്റെ ഭാര്യ മറിയ ഹജ്ജുമ്മ, മുട്ടുന്തല ഹമീദിന്റെ ഭാര്യ ആച്ചിബി, പുതിയകോട്ട ടി. എച്ച്. അബ്ദുല്‍റഹ്മാന്റെ ഭാര്യ റാബിയ എന്നിവര്‍ സഹോദരങ്ങളാണ്.

ആരിഫ്‌ (ഷാര്‍ജ), ആസിഫ്‌ (കുവൈറ്റ്‌), ആസിബ്‌, റസീന, അസീന, സമീറ, സഫീന, നസ്റീന, എന്നിവര്‍ മക്കളാണ്. മരുമക്കള്‍: നസിയ ചേരൂര്‍, ഡോ. ഷംസാദ (വടകര). ജാമാതാക്കള്‍: മൊയ്തു ബേക്കല്‍ ഇബ്രാഹീം ഉദുമ, ഉമൈര്‍ ബല്ലാകടപ്പുറം, ശമീം പയ്യന്നൂര്‍ എന്നിവര്‍. ദുബായിലെ ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജിയുടെ ഭാര്യയുടെ അമ്മാവനാണ് പരേതന്‍. മയ്യിത്ത്‌ ഇന്നു (വ്യാഴം) ഉച്ചക്ക് കാഞ്ഞങ്ങാട് പുതിയകോട്ട ജുമാമസ്ജിദ്‌ ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും.

മരണ വീട്ടിലെ നമ്പര്‍ : 0467 2202461, 0467 2203348, 0467 2202794,

മകന്‍ ആരിഫ്‌ 9400802461,

ആലൂര്‍ മഹമൂദ്‌ ഹാജി, ദുബായ്‌ (+97150 4760198)

-

അഭിപ്രായം എഴുതുക »

വന്മേനാട് ഏറത്ത് മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍ ഹാജി

March 17th, 2011

muhamed-abdul-kader-epathram

ഖത്തര്‍ : പാവറട്ടി വന്മേനാട് നാലകത്ത്‌ പടുവിങ്ങല്‍ ഹാജി സെയ്ത് മുഹമ്മദ്‌ മുസ്ലിയാരുടെ മകന്‍ ഏറത്ത് മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍ ഹാജി (68) മരണപ്പെട്ടു. കഴിഞ്ഞ 45 വര്‍ഷക്കാലം ഖത്തറില്‍ അല്‍ മുഫ്ത സെന്‍റര്‍ ഷോറൂം ഇന്‍ചാര്‍ജ് ആയി ജോലി ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി രോഗ ബാധിതനായി ചികില്‍സയില്‍ ആയിരുന്നു. ഖത്തര്‍ പെട്രോളിയ ത്തില്‍ ജോലി ചെയ്യുന്ന നൌഷാദ്, നാട്ടില്‍ ബിസിനസ് ചെയ്യുന്ന ഷബീര്‍ എന്നിവര്‍ മക്കളും, സിനിന്‍, ശബ്ന എന്നിവര്‍ മരുമക്കളു മാണ്. ഖബറടക്കം വന്മേനാട് ജുമാഅത്ത്‌ പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

– അയച്ചു തന്നത് കെ. വി. അബ്ദുല്‍ അസീസ്‌, ദോഹ

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇഞ്ചികാലയില്‍ അബ്ദു റഹിമാന്‍

March 15th, 2011

കേചേരി തണ്ടിലം ഇഞ്ചികാലയില്‍ അബ്ദു റഹിമാന്‍ മരണപ്പെട്ടു. ഖബറടക്കം നാളെ 12 മണിക്ക് നടത്തുന്നതാണ്. പരേതനു വേണ്ടീ മയ്യിത്ത് നമസ്കരിക്കുവാനും മഗ്ഫിറത്തിനു വേണ്ടി ദുആചെയ്യുവാനും അപേക്ഷിക്കുന്നു.

ദാവൂദ്ഷാ ചിന്നക്കല്‍ പുന്നക്കച്ചാല്‍ കടപ്പുറം
ഉമ്മുല്‍ ഹമാം റിയാദ് 00966502495305

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഷിഹാല്‍ ചേറ്റുവ

February 9th, 2011

chettuwa-shihal-epathram

ചേറ്റുവ : കടവിന് സമീപം പരേതനായ വലിയകത്ത്  മൊയ്തീന്‍ മകന്‍ ഷിഹാല്‍ (25) മരണപ്പെട്ടു.  ഖബറടക്കം ചേറ്റുവ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.  മാതാവ്‌ : സുലൈഖ. 

ഷെഫി, ഷൈബു, ഷാലി, സൈഫു എന്നിവര്‍ സഹോദര ങ്ങളാണ്. 

-അബ്ദുള്ളകുട്ടി ചേറ്റുവ.

- pma

അഭിപ്രായം എഴുതുക »

16 of 100« First...10...151617...2030...Last »

« Previous Page« Previous « പന്നടുക്കം മൊയ്തു
Next »Next Page » ഇഞ്ചികാലയില്‍ അബ്ദു റഹിമാന്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine