പന്നടുക്കം മൊയ്തു

February 8th, 2011

ബോവിക്കാനം: (കാസര്‍കോട്) പൌര പ്രമുഖനും പൊതു പ്രവര്‍ത്തകനുമായിരുന്ന പന്നടുക്കം മൊയ്തു (65) നിര്യാതനായി. നിരവധി കാലം ബാവിക്കര ജുമാ മസ്ജിദ് കമ്മിറ്റിയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. പരേതരായ പന്നടുക്കം ഫക്രു മുഹമ്മദിന്റെയും കോളോട്ട് ഉമ്മാലിയുടെയും മകനാണ്.

തോണി പള്ളം അറബിയുടെ മകള്‍ ആസ്യയാണ് ഭാര്യ. ശാഫി, ബഷീര്‍, സത്താര്‍ (അബുദാബി), കടക്കാല്‍ അബ്ദുല്ലയുടെ ഭാര്യ ഹാജറ എന്നിവര്‍ മക്കളാണ്. പന്നടുക്കം അന്തുക്ക, പന്നടുക്കം അബ്ദുല്ല, പന്നടുക്കം ആമു, പന്നടുക്കം അബ്ദുല്‍ റഹ്മാന്‍ ഹാജി, പന്നടുക്കം അബൂബക്കര്‍, പന്നടുക്കം ഉമ്മര്‍ (ദുബായ് സത്‌വ), ആലൂര്‍ കടവില്‍ അഹമ്മദിന്‍റെ ഭാര്യ ബീഫാത്തിമ, പൈക്ക അബ്ദുല്ല ഹാജിയുടെ ഭാര്യ മറിയ, ബി. എ. അബ്ദുല്ല ഹാജിയുടെ ഭാര്യ ആസ്യ, പന്നടുക്കം അബ്ദുല്‍ ഖാദറിന്റെ ഭാര്യ നഫീസ, എന്നിവര്‍ സഹോദരങ്ങളാണ്. മയ്യിത്ത് ബോവിക്കാനം ജുമാ മസ്ജിദ് അങ്കണത്തില്‍ മറവു ചെയ്തു.

മരണ വീട്ടിലെ ടെലിഫോണ്‍ നമ്പര്‍ : +4994 251288
മകന്‍ ബഷീര്‍ : 9567330059
ടി. കെ. അസലാം : 9747473343
അനുജന്‍ ഉമ്മര്‍ ദുബായ് : +971 55 9015178

ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ദുബായ് +971 504760198

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പൂഴിക്കുന്നത്ത്‌ ശങ്കരന്‍

February 5th, 2011

എടപ്പാള്‍ തന്താവൂര്‍ പൂഴിക്കുന്നത്ത്‌ ശങ്കരന്‍ (83) അന്തരിച്ചു. ഷാര്‍ജയില്‍ എന്ജിനിയറും, സാഹിത്യകാരനുമായ പി. മണികണ്ഠന്‍, പി. മോഹനന്‍ (ബോംബെയില്‍ ബിസിനസ്)‍, പി. അറുമുഖന്‍ (എടപ്പാള്‍) എന്നിവര്‍ മക്കളാണ്. വീട്ടുവളപ്പില്‍ ഇന്ന് വൈകീട്ട് 5:30ന് സംസ്കാരം നടക്കും.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പുതിയ ചിറക്കല്‍ കുഞ്ഞിമോയി

January 28th, 2011

ഫറോക്ക്‌ പേട്ട പുതിയ ചിറക്കല്‍ കുഞ്ഞിമോയി (തട്ടാറോടി കുഞ്ഞു) ഇന്നലെ അന്തരിച്ചു. മക്കളായ അമീര്‍, സാജിദ്‌ എന്നിവര്‍ അബുദാബി .ഫറോക്ക്‌ പ്രവാസി അസോസിയേഷന്‍ അംഗങ്ങളാണ്.

കുടുംബത്തിന്റെ ദുഃഖത്തില്‍ തങ്ങളും പങ്കു ചേരുന്നതായി ഫറോക്ക്‌ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഡോക്ടര്‍ എം. ബഷീര്‍ അഹമദ്‌

January 25th, 2011

dr-m-basheer-ahmed-epathram

ദുബായ് : ദുബായ് ഗിസൈസിലെ യൂണിറ്റി മെഡിക്കല്‍ സെന്‍ററിലെ എല്ലു രോഗ വിദഗ്ദന്‍ ഡോക്ടര്‍ എം. ബഷീര്‍ അഹമദ്‌ ( 67 ) അന്തരിച്ചു. ഹൃദയാഘാതം മൂലം തിങ്കളാഴ്ച ഉച്ചക്ക് ശേഷം 2.45 ന് ആയിരുന്നു അന്ത്യം.

തിരുവനന്തപുരം  ചിറയിന്‍കീഴ് സ്വദേശിയായ ഡോക്ടര്‍ എം. ബഷീര്‍ അഹമദ്‌ കഴിഞ്ഞ അഞ്ചു വര്‍ഷ ത്തോളമായി ദുബായില്‍ ജോലി ചെയ്യുന്നു. ദീര്‍ഘ കാലം നാട്ടില്‍ ഗവണ്മെന്‍റ് സര്‍വ്വീസില്‍ ഉണ്ടായിരുന്നു. സൗദി അറേബ്യ, ലിബിയ എന്നിവിടങ്ങളിലും സേവനം അനുഷ്ടിച്ചിരുന്നു.  ചിറയിന്‍കീഴ് തിപ്പാടത്ത് മുഹമ്മദ്‌ സാലി എന്നവരുടെ മകനാണ്.
 
ഡോക്ടര്‍ പി. എം. ആമിനാ ബീവി യാണ് ഭാര്യ.
ഷാര്‍ജ യിലുള്ള നഫീസാ നസീര്‍,  തൃശൂര്‍ മദര്‍ ആശുപത്രി യിലെ ഡോക്ടര്‍ സലിംസാദിഖ്‌ എന്നിവര്‍ മക്കളാണ്.  എഞ്ചിനീയര്‍ അബ്ദുല്‍ നസീര്‍, ഡോക്ടര്‍ ഷമീം എന്നിവര്‍ മരുമക്കളാണ്. 
 
നിയമ നടപടി കള്‍ക്കു ശേഷം, മയ്യിത്ത്‌ നാട്ടില്‍ കൊണ്ട് പോകും. ചിറയിന്‍കീഴ്‌ പണ്ടകശാല ജുമാ മസ്ജിദ്‌ ഖബര്‍സ്ഥാനില്‍  ബുധനാഴ്ച ഉച്ചക്ക് ശേഷം ഖബറടക്കം നടത്തും എന്നും ബന്ധുക്കള്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കണ്ണാട്ട് ഉമ്മര്‍ കുഞ്ഞിയുടെ ഭാര്യ കുഞ്ഞാമിനക്കുട്ടി

January 14th, 2011

kannatt-kunjaminakutty-epathram

അബുദാബി : ചാവക്കാട് മണത്തല യിലെ പരേതനായ കണ്ണാട്ട് ഉമ്മര്‍ കുഞ്ഞി യുടെ  ഭാര്യ കുഞ്ഞാമിനക്കുട്ടി ( 75 ) ഇന്നു പുലര്‍ച്ചെ ( 14 – 1 – 2011 വെള്ളിയാഴ്ച ) 3 മണിക്ക് മരണപ്പെട്ടു. അജ്മാനില്‍ ബിസിനസ്സുകാരനായ ആര്‍. പി.  മുസ്തഫ,  ദുബായില്‍ ബിസിനസ്സ് ചെയ്യുന്ന ഷാഹുല്‍ കണ്ണാട്ട് ( പ്രസിഡന്‍റ്: പ്രോഗ്രസ്സീവ്‌ ചാവക്കാട്‌) , ബസരിയ, നെസി, സെബി എന്നിവര്‍ മക്കളാണ്. പരേതനായ കുന്നുമ്മല്‍ കുഞ്ഞു മുഹമ്മദ്‌, ആര്‍. പി. ബക്കര്‍, ആര്‍. പി. മൊയ്തുട്ടി, കുഞ്ഞയിസു  എന്നിവര്‍ സഹോദരങ്ങളാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

17 of 100« First...10...161718...2030...Last »

« Previous Page« Previous « എന്‍ഡോസള്‍ഫാന് ഒരു ഇര കൂടി
Next »Next Page » ഡോക്ടര്‍ എം. ബഷീര്‍ അഹമദ്‌ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine