അബുദാബി: അബുദാബിയില്‍ നടന്ന വാഹനാപ കടത്തില്‍ കളത്തില്‍ കുഞ്ഞി മൊയ്തീന്‍ (41) മരിച്ചു. മലപ്പുറം തിരുനാവായ കുളത്തറ സ്വദേശിയാണ്. ഡിഫന്‍സില്‍ ജീവനക്കാ രനായിരുന്നു. വെള്ളിയാഴ്ച രാവിലെ പാസ്സ്പോര്‍ട്ട് റോഡില്‍ നീന്നും മുസ്സഫ റോഡിലേക്കുള്ള ഭാഗത്ത് ട്രൈലറും കാറും കൂട്ടിയിടിച്ചാണ് അപകടം. കാര്‍ ഓടിച്ചിരുന്ന വേങ്ങര സ്വദേശി പി. കെ. അബ്ദുള്‍ കരീം ഹാജിയെ ഗുരുതര പരിക്കുകളോടെ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയാണ്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
ഇരുവരുടെയും കുടുംബം അടുത്ത ആഴ്ച അബുദാബി യിലേക്ക് വരാനിരിക്കു കയായിരുന്നു.
അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍, ശക്തി തിയേറ്റേഴ്‌സ് എന്നിവയുടെ സജീവ പ്രവര്‍ത്ത കനായിരുന്നു കുഞ്ഞി മൊയ്തീന്‍. കളത്തി പ്പറമ്പില്‍ കുഞ്ഞുപ്പയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: റാബിയ. മകള്‍: ഹര്‍ഷ. സഹോദരങ്ങള്‍: മിന്‍ഹാസ്, സൈറ.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും എന്ന് ബന്ധുക്കള്‍ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



ചുങ്കപ്പാറ പുന്നയ്ക്കല്‍ പി. ജെ. ജേക്കബ്, ചിന്നമ്മ ജേക്കബ് എന്നിവരുടെ മകന്‍ സാം ജേക്കബ് (55) നിര്യാതനായി. റാന്നി നാഗരൂര്‍ കിഴക്കേതില്‍ വല്സമ്മയാണ് ഭാര്യ. ൩൦ വര്‍ഷത്തോളം പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ദുബായ് ജി. പി. എസ്. ല്‍ ഉദ്യോഗസ്ഥനാണ്. ഈ മാസം 27ന് നാട്ടില്‍ നിന്നും തിരിച്ചു വരാനിരിക്കെയാണ് മരണം സംഭവിച്ചത്.
അല്‍ ഖോബാര്‍: സൌദിയിലെ അല്‍ ഖോബാറില്‍ മലയാളി എഞ്ചിനിയര്‍ കുഴഞ്ഞു വീണു മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മുഹമ്മദ് വാളങ്ങോടന്‍ മകന്‍ അബ്ദുള്‍ സലിം വാളങ്ങോടന്‍ (39) ആണ് ഇന്നലെ രാത്രി പത്ത് മണിക്ക് സൌദിയിലെ അല്‍ ഖോബാറില്‍ അന്തരിച്ചത്. പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥിയായ സലിം സൌദിയില്‍ വൈദ്യുതി വകുപ്പില്‍ എഞ്ചിനിയര്‍ ആയിരുന്നു.
