ചേറ്റുവ: ചുള്ളിപ്പടിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന രായം മരക്കാര്‍ വീട്ടില്‍ ഉമ്മര്‍ ഹാജി (78) നിര്യാതനായി. മക്കള്‍: സുബൈര്‍ (ഷാര്‍ജ), യുസുഫ് (മസ്കറ്റ്), അയ്യൂബ് (മദ്രാസ്), സുലൈമാന്‍ (അബുദാബി), മൈമൂന. മരുമക്കള്‍: ഫൌസിയ, ജാസ്മി, ജസീറ, ഷാജഹാന്‍ (ലണ്ടന്‍)
– അബ്ദുള്ളകുട്ടി ചേറ്റുവ



അബുദാബിയില്‍ ജോലി ചെയ്തു വരികയായിരുന്ന കണ്ണൂര്‍ ആദികടലായി സ്വദേശി സി. എച്ച്. അബ്ദുള്‍ മാലിക് (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നതായിരുന്നു. ഞായറാഴ്ച രാവിലെ ഉണരാന്‍ വൈകിയതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് മരിച്ച വിവരമറിയുന്നത്.
റിയാദ്: മലയാളിയായ മധ്യ വയസ്കന്‍ ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊച്ചി സ്വദേശി പുളിക്കന്‍ ഹൗസില്‍ പി. ബി. ലാസര്‍ (58) ആണ് ഇന്നലെ ഉച്ചക്ക് 1.30ന് ജോലി ചെയ്യുന്ന പ്രസില്‍ കുഴഞ്ഞു വീണത്. സഹ പ്രവര്‍ത്തകര്‍ ശുമേസി ആശുപത്രി യിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. റിയാദ് - അല്‍ ഹൈര്‍ റോഡില്‍ മൂസ സനയ്യയിലെ അല്‍ ഉവൈദി പ്രിന്‍റിംഗ് പ്രസില്‍ കട്ടിംഗ് മേഷീന്‍ ഓപ്പറേറ്റ റായിരുന്നു. ജോലി ചെയ്യുന്ന തിനിടെ ശ്വാസ തടസം നേരിട്ടു. തുടര്‍ന്ന് അവശനായി വീണു. മൃതദേഹം ശുമേസി ആശുപത്രി മോര്‍ച്ചറി യിലാണ്. എട്ടു വര്‍ഷമായി ഇവിടെ ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുക യായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ അവധിക്ക് പോയി വന്നത്. ജസി ലാസറാണ് ഭാര്യ. യേശുദാസ് ഗോഡ്സന്‍ ലാസര്‍, മേരി ദാസ് ജെര്‍സന്‍, നിര്‍മല്‍ ദാസ് ലാസര്‍ എന്നിവരാണ് മക്കള്‍. റിയാദിലെ ഫ്രണ്ട്സ് ഓഫ് കേരള എന്ന സംഘടനയുടെ സജീവ പ്രവര്‍ത്ത കനായിരുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള ശ്രമവുമായി ഫ്രണ്ട്സ് ഓഫ് കേരള പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
