ചാവക്കാട് : കടപ്പുറം അടിതിരുത്തി പള്ളിക്ക് പടിഞ്ഞാറു പരേതനായ രായമ്മരക്കാര്‍ വീട്ടില്‍ കാറളകത്ത് മുഹമ്മു മകന്‍ നാലകത്ത് ചാലക്കല്‍ അബ്ദുല്‍ ലത്തീഫ് (45) ഖത്തറില്‍ വെച്ച് മരണപ്പെട്ടു. 12 വര്‍ഷമായി മദീന ഖലിഫ പോലിസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരികയായിരുന്നു. 6 മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു പോയത്.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍



ചാവക്കാട് : കടപ്പുറം അഞ്ചങ്ങാടി മൂസാ റോഡിനു സമീപം പരേതനായ പൊള്ളക്കായി കോയ മോന്‍ ഭാര്യ ബീവാത്തു മോള്‍ നിര്യാതയായി. മക്കള്‍: അലിയാമുണ്ണി (മലയാളം വാര്‍ത്തകള്‍ സൌദ്യ അറേബ്യ ലേഖകന്‍ 0091-9544638144), സിദ്ധീഖ് (ഖത്തര്‍), ശെരീഫ, റുഖിയ, ആമിനു, പരേദയായ സെമീറ, ഷാബിര്‍ . മരുമക്കള്‍: മുഹമ്മദ്, ഹസ്സന്‍,അബ്ദുള്‍ഹമീദ് (റിയാദ്) ബുഷറ, ഹസീന. കഴിഞ ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് പൊള്ളക്കായി കോയമോന്‍ നിര്യാതനായത്.
ചാവക്കാട്: മണത്തല ബേബി റോഡ് കണ്ടരശേരി പരേതനായ കുട്ടാണിയുടെ ഭാര്യ കല്ല്യാണി (97) നിര്യാതയായി. മക്കള്‍: ശേഖരന്‍, പ്രഭാകരന്‍, പത്മനാഭന്‍, ഭാസ്കരന്‍, അജയന്‍, പത്മാവതി, തങ്കമണി, ശാന്ത. മരുമക്കള്‍: നാരായണന്‍, ധര്‍മന്‍, വിശ്വംഭരന്‍, ഗിരിജ, പത്മാവതി, കൌസല്യ, അംബിക, രത്ന.
ചാവക്കാട് വോള്‍ഗ നഗറില്‍ മേലെ പുരക്കല്‍ പരേതനായ ഗോപാലന്‍ വൈദ്യര്‍ ഭാര്യ മേനക (80) നിര്യാതയായി. മകന്‍: ജയരാജ് (രചന സ്റ്റുഡിയോ ചാവക്കാട്). മരുമകള്‍: ജിഷ (എല്‍. എഫ്. കോളേജ് അദ്ധ്യപിക).
ചാവക്കാട്: പുന്ന വൈശ്യം വീട്ടില്‍ കുഞ്ഞി മുഹമ്മദ് ഹാജി (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: ഷംസുദ്ധീന്‍, ഷറഫുദീന്‍, സൈനബ. മരുമക്കള്‍: ഹമീദ്, ഷംസിയ.
