മക്കയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു. നിലമ്പൂര്‍ വടപുറം സ്വദേശി ഇല്ലിക്കല്‍ നൗഷാദും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ജിദ്ദയില്‍ നിന്നും ത്വാഇഫിലേക്കുള്ള വഴിയില്‍ മക്കക്കടുത്ത് വച്ച് അപകടത്തില്‍ പെട്ടത്. നൗഷാദിന്‍റെ മക്കളായ മിഷാല്‍ (13), ഫാത്തിമ (10) എന്നിവരാണ് മരിച്ചത്.
നൗഷാദിന്‍റെ ഭാര്യ ഷക്കീല ഗുരുതരാവസ്ഥയില്‍ മക്കയിലെ അല്‍ നൂര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഉള്ളത്. ജിദ്ദയിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നു മരിച്ച രണ്ട് കുട്ടികളും.

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
കൊടുങ്ങല്ലൂര്‍ കാര കാതിയാളം ചെട്ടിപ്പറമ്പില്‍ പരേതനായ കാദര്‍ എന്നവരുടെ ഭാര്യ ഐഷാബി (74) മരണപ്പെട്ടു. അബുദാബിയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റഷീദ്, സൌദി അറേബ്യയിലെ ഷൌക്കത്ത് അലി, ബഹ് റൈനിലെ ഷാജഹാന്‍, കേരളാ പോലീസിലുള്ള മുഹമ്മദ് റാഫി, മുഹമ്മദ് അലി, നൂര്‍ജഹാന്‍, ആശ, എന്നിവര്‍ മക്കളാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക്  കാതിയാളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
 