പണിക്ക വീട്ടില്‍ പടിഞ്ഞാറയില്‍ ആസിയ

September 29th, 2009

aasiyaചാവക്കാട്: ഒരുമനയൂര്‍ കരുവാരകുണ്ട് രായമ്മരക്കാര്‍ വീട്ടില്‍ മൂപ്പന്‍ മൊയ്തുവിന്റെ ഭാര്യ പണിക്ക വീട്ടില്‍ പടിഞ്ഞാറയില്‍ ആസിയ (78) നിര്യാതയായി. മക്കള്‍: ഷിഹാബുദ്ധീന്‍, മുഹമ്മദാലി (ദുബായ് ), ഖിയാസ് (ദുബായ് ), സുലൈഖ, ഫൌസിയ, സാജിദ. മരുമക്കള്‍: ഹംസകുട്ടി, സുലൈമാന്‍, സലീം, താഹിറ ഷിഹാബുദ്ധീന്‍, താഹിറ മുഹമ്മദാലി, സാജിദ
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍ (0091 9847210987)
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ആദൂര്‍ ഉമ്പു തങ്ങളുടെ ഭാര്യ ശരീഫ നബീസ ബീവി

September 22nd, 2009

ആദൂര്‍ : എളമരം കൊന്നാര സയ്യിദ്‌ കുഞ്ഞി ക്കോയ തങ്ങളുടെ മകളും പണ്ഡിതനും സൂഫീ വര്യനുമായ ആദൂര്‍ സയ്യിദ്‌ ടി. വി. ഉമ്പു തങ്ങളുടെ ഭാര്യയുമായ മഞ്ഞം പാറയിലെ സയ്യിദത്ത്‌ ശരീഫ നബീസ ബീവി (70) നിര്യാതയായി.
 
സമസ്ത കേരള ജം ഇയ്യത്തുല് ഉലമ പ്രസിഡണ്ട് താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ്‌ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞി ക്കോയ തങ്ങളുടെ സഹോദരി പുത്രിയാണ്.
 
മക്കള്‍ : ഉമൈബ ബീവി, സയ്യിദ്‌ കുഞ്ഞി ക്കോയ തങ്ങള്‍, ഹക്കീം തങ്ങള്‍, സുഹ്റ ബീവി, സുമയ്യ ബീവി. മരുമക്കള്‍ സയ്യിദ്‌ മുഹമ്മദ്‌ തങ്ങള്‍ മൊഗ്രാല്‍ (ഖാസി പൈക്ക), സിറാജ് തങ്ങള്‍ പൈവളിക, ടി. വി. യാഹ്യ തങ്ങള്‍ ആദൂര്‍.
 
ആലൂര്‍ സയ്യിദ്‌ കെ. സി. മുഹമ്മദ്‌ കുഞ്ഞി തങ്ങള്‍, സയ്യിദ്‌ ചെറു കുഞ്ഞി തങ്ങള്‍ (മുദര്‍രിസ്‌ ഉള്ളാള്‍), ശരീഫ കുഞ്ഞി ബീവി (കൊന്നാര), ശരീഫ ആറ്റ ബീവി (നെല്ലാര ), എന്നിവര്‍ സഹോദരങ്ങളാണ്.
 
പരേതക്ക് വേണ്ടി മയ്യിത്ത്‌ നിസ്കരിക്കാന്‍ ബോവിക്കാനം ബുഖാരിയ്യ ഇസ്ലാമിക്‌ കോംപ്ലക്സ്‌ ചെയര്‍മാന്‍ സയ്യിദ്‌ കെ. സി. ആറ്റക്കോയ തങ്ങള്‍, ആലൂര്‍ സയ്യിദ്‌ കെ. സി. കുഞ്ഞി തങ്ങള്‍, ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
 
ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ബ്ളാങ്ങാട് ചക്കാണ്ടന്‍ സാമി ആശാന്‍

September 18th, 2009

sami-ashanചാവക്കട്: ബ്ളാങ്ങാട് ചക്കാണ്ടന്‍ സാമി ആശാന്‍ (76) നിര്യാതനായി. ആറു പതിറ്റാണ്ട് കാലം ക്ഷേത്രങ്ങളിലും പൂരപ്പറമ്പുകളിലും ചെണ്ട മേളക്കാര നായിരുന്നു അശാന്‍. മക്കള്‍: ബാലന്‍, ഉണ്ണികൃഷ്ണന്‍, കമലഹാസന്‍, രാധ, രത്നവല്ലി, ഇന്ദിര, ബേബി, സുജ.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

പനി ബാധിച്ച് എല്‍.കെ.ജി. വിദ്യാര്‍ത്ഥിനി മരിച്ചു

September 17th, 2009

naseehaചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പടിക്ക് പടിഞ്ഞാറ് കറുപ്പം വീട്ടില്‍ മുഹമ്മദ് ഷെരീഫിന്റെ മകള്‍ നസീഹ (4) നിര്യാതയായി. മാതാവ്: ജുമൈല, സഹോദരി: നൂറി. നസീഹ ഒരുമനയൂര്‍ നാഷണല്‍ ഹുദാ സെന്ട്രല്‍ സ്കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയാണ്. പിതാവ് മുഹമ്മദ് ഷെരീഫ് അബുദാബിയിലാണ്. ഖബറടക്കം ഇന്നു രാത്രി പിതാവ് എത്തിയതിനു ശേഷം ഒരുമനയൂര്‍ നോര്‍ത്ത് പള്ളി ഖബറുസ്ഥാനില്‍.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

തൃക്കണാപുരം സി. എം. കുഞ്ഞു (65)

September 16th, 2009

കുറ്റിപ്പുറം തൃക്കണാപുരം സി. എം. കുഞ്ഞു മരണപ്പെട്ടു. രണ്ടു മാസത്തോളമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെയായിരുന്നു അന്ത്യം.
 
കുറ്റിപ്പുറം മല്ലൂര്‍ ക്കടവ് മിനി പമ്പാ സുരക്ഷാ പദ്ധതി യുടെ മുഖ്യ പ്രവര്‍ത്തകനായിരുന്നു. എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് / ബ്ലോക്ക്‌ മെമ്പര്‍, തൃക്കണാ പുരം ജുമാ അത്ത് മഹല്ല് കമ്മിറ്റി ഖജാഞ്ചി, തവനൂര്‍ മണ്ഡലം പ്രവാസി ലീഗ് സെക്രട്ടറി , നിളാ സംരക്ഷണ സമിതി ചെയര്‍മാന്‍, മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പൊതു രംഗത്ത് ഈ അടുത്തകാലം വരെ സജീവ മായിരുന്നു അദ്ദേഹം. സാമൂഹിക – പൊതു രംഗത്തെ സംഭാവനകള്‍ക്കുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ സി. എം. കുഞ്ഞു വിനെ തേടി എത്തിയിട്ടുണ്ട്.
 
മലയാളത്തിലെ ആദ്യകാല സിനിമാ സ്റ്റുഡിയോ, ഉദയാ യില്‍ കുഞ്ചാക്കോ യുടെ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്നു. പരേതയായ ഫാത്തിമ്മ യായിരുന്നു ഭാര്യ.
 
യു. എ. ഇ. യിലെ അറിയപ്പെടുന്ന കലാകാരനും മിമിക്രി ആര്‍ട്ടിസ്റ്റു മായ ഇടവേള റാഫി, സൌദ, റുബീന, സലിം, അക്ബര്‍, നൌഷാദ്‌ (ഖത്തര്‍) , റിയാസ്‌, സിദ്ധീക്ക്, സത്താര്‍ (ദുബായ്) എന്നിവര്‍ മക്കളും റഷീദ് (അബുദാബി), സുബൈദ, റഷീദ, ഹസീന, സാബിറ, സീനത്ത്‌ എന്നിവര്‍ മരുമക്കളുമാണ്.
 
ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് തൃക്കണാപുരം ജുമാ അത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

39 of 100« First...1020...383940...5060...Last »

« Previous Page« Previous « മണത്തല കണ്ടത്തയില്‍ മണിമോള്‍
Next »Next Page » പനി ബാധിച്ച് എല്‍.കെ.ജി. വിദ്യാര്‍ത്ഥിനി മരിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine