അക്കാദമി അവാര്‍ഡും ബ്ലോഗ്ഗുകളും

April 21st, 2009

അവാര്‍ഡിനൊപ്പം വിവാദവും എന്നത്‌ ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രതിഭാസമാണല്ലോ? ഇത്തവണയും അതിനു മാറ്റമൊന്നും ഉണ്ടായിട്ടുമില്ല. അവാര്‍ഡു ജേതാക്കളില്‍ ഭൂരിപക്ഷവും ഇടതു പക്ഷത്തോട്‌ ചേര്‍ന്നു നില്‍ക്കുന്നവരോ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായവരോ ആണെന്നത്‌ ഒരു സത്യം തന്നെ. എന്നാല്‍ ഇവിടെ അവാര്‍ഡിനു പരിഗണിക്കാതെ പോകുന്ന മറ്റൊന്നാണ്‌ ബ്ലോഗ്ഗ്‌ രചനകള്‍. സമാന്തരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഒന്നാണ്‌ മലയാളം ബ്ലോഗ്ഗു രചനകള്‍. ശൈശവ ദിശയിലൂടെ ആണ്‌ സഞ്ചരിച്ചു കൊണ്ടിരി ക്കുന്നതെങ്കില്‍ കൂടെ ശ്രദ്ധേയമായ പല സൃഷ്ടികളും ഇതിനോടകം ബ്ലോഗ്ഗുകളില്‍ വന്നു കഴിഞ്ഞിരിക്കുന്നു. കാലഘട്ടത്തിന്റെ മറ്റത്തി നനുസരിച്ച്‌ എഴുത്തിന്റെ മാധ്യമത്തില്‍ വന്ന മാറ്റത്തെ പക്ഷെ ഇനിയും സാമ്പ്രദായിക സാഹിത്യ ലോകം അംഗീകരിക്കുവാന്‍ വിമുഖത കാണിക്കുന്നു എന്നു വേണം കരുതുവാന്‍. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ ഇനിയും ബ്ലോഗ്ഗ്‌ സൃഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പുതിയ പല എഴുത്തുകാര്‍ക്കും തങ്ങളുടെ പ്രതിഭ തെളിയിക്കുവാന്‍ കഴിഞ്ഞെന്നു മാത്രമല്ല മലയാള ഭാഷക്കും സാഹിത്യത്തിനും ബ്ലോഗ്ഗുകള്‍ ചുരുങ്ങിയ കാലം കൊണ്ട്‌ നിരവധി സംഭാവനകള്‍ നല്‍കി ക്കൊണ്ടിരിക്കുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം.
 
ജീവിതത്തിന്റെ രീതികള്‍ മാറി ക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ മലയാളിയുടെ വായനക്ക്‌ മറ്റൊരു ദിശയാണ്‌ ബ്ലോഗ്ഗുകള്‍ നല്‍കിയത്‌. ക്രിയാത്മകമായ സംവാദങ്ങളും ഊര്‍ഷ്മളമായ സൗഹൃദങ്ങളും ഇവിടെ നടക്കുന്നു. ഇതിനോടകം തന്നെ ബ്ലോഗ്ഗുകളില്‍ പ്രസിദ്ധീകൃതമായ ചില രചനകളുടെ പുസ്തകങ്ങള്‍ ഇറങ്ങി ക്കഴിഞ്ഞു. ശ്രീ സജീവ്‌ എടത്താടന്റെ കൊടകര പുരാണം മലയാളിക്ക്‌ ഹാസ്യത്തിന്റെ പുതിയ ഒരു വാതായനം തുറന്നു തന്നു. നാട്ടിന്‍ പുറത്തെ കൊച്ചു കൊച്ചു സംഭവങ്ങളെ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചപ്പോള്‍ വായനക്കാര്‍ അതിനെ ഇരു കയ്യും നീട്ടി സ്വീകരിച്ചു. വി. കെ.എന്നിനു ശേഷം ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ശൈലി ഇപ്പോഴാണു ണ്ടായതെന്ന് വേണം പറയുവാന്‍. ഇതോടൊപ്പം എടുത്തു പറയേണ്ട മറ്റൊരു സംഗതി ഇന്ത്യന്‍ ഭാഷകളിലുള്ള മികച്ച ബ്ലോഗ്ഗുകള്‍ക്കായി മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ ഭാഷാ സംരംഭം – ഭാഷാ ഇന്ത്യ ഡോട്‌ കോം കൊടകര പുരാണം ബ്ലോഗ്ഗിനു ലഭിക്കുകയും ഉണ്ടായി.
 
കുറുമാന്റെ “എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍” വായനക്കാര്‍ക്ക്‌ നല്‍കുന്നത്‌ യാത്രാ വിവരണത്തിന്റെ പതിവു വിരസതകള്‍ ഒട്ടുമില്ലാത്ത ഒരു അനുഭവം ആണ്‌. ഒരു ത്രില്ലര്‍ വായിക്കുന്ന രസാനുഭൂതി യാണീ പുസ്തകം പകര്‍ന്നു തരുന്നത്‌. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ അവിടത്തെ അനുഭവങ്ങളിലൂടെ കുറുമാനോടൊപ്പം സഞ്ചരിക്കുവാന്‍ വായനക്കാരനു കഴിയുന്ന തരത്തിലാ ണതിന്റെ അവതരണം.
 
ടി. പി. വിനോദിന്റെ “നിലവിളിയെ കുറിച്ചുള്ള കടം കഥകള്‍” കവിതയുടെ പതിവു ചിട്ടവട്ടങ്ങളില്‍ നിന്നും മാറി നിന്നു കൊണ്ട്‌ തീഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വായനക്കാരിലേക്ക്‌ പകര്‍ന്നു നല്‍കുന്നുണ്ട്‌. ഇതു പോലെ അനവധി കാമ്പുള്ള സൃഷ്ടികള്‍ ബ്ലോഗ്ഗുകളില്‍ നിന്നും വായിച്ചെടുക്കുവാന്‍ കഴിയും.
 
അവാര്‍ഡുകള്‍ ജുബ്ബാ താടി പരിവേഷ ങ്ങള്‍ക്കപ്പുറം വളര്‍ന്നു വരുന്ന ലോകത്തെ കുറിച്ച്‌ അഞ്ജത നടിക്കുന്നതില്‍ അര്‍ത്ഥമില്ല. പുസ്തക രൂപത്തില്‍ ഉള്ള സാഹിത്യം കാലഘട്ട ത്തിനനുസരിച്ച്‌ ഇലക്ട്രോണിക്ക്‌ സംവിധാനത്തിന്റെ സങ്കേതങ്ങളിലേക്ക്‌ രൂപ പരിണാമം പ്രാപിക്കുമ്പോള്‍, വായനക്കാര്‍ അതിനെ സ്വാഗതം ചെയ്യുമ്പോള്‍ സാഹിത്യ അക്കാദമിയും,സാഹിത്യ വിമര്‍ശകന്മാരും, ബുദ്ധി ജീവികളും അത്തരം ഒരു “അപ്ഡേഷനു” തയ്യാറാകേ ണ്ടിയിരിക്കുന്നു. വരും നാളുകള്‍ ഇന്റര്‍നെറ്റിലും അതു പോലുള്ള ഇടങ്ങളിലും ആയിരിക്കും മലയാള സാഹിത്യത്തിന്റെ പുത്തന്‍ സൃഷ്ടികളെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക എന്നതില്‍ സംശയം വേണ്ട. അതിനോടു പുറം തിരിഞ്ഞു നിന്നു കൊണ്ട്‌ അധിക കാലം ഇത്തരം അവാര്‍ഡ്‌ പങ്കു വെക്കലുകള്‍ക്ക്‌ നിലനില്‍പ്പു ണ്ടാകില്ല എന്നത്‌ നിസ്സംശയം പറയാനാകും. അതിനാല്‍ ബ്ലോഗ്ഗുകളില്‍ പ്രസിദ്ധീകരിക്കുന്ന രചനകളെ കൂടി പ്രത്യേക സംവരണം ഇല്ലാതെ അവാര്‍ഡ്‌ നിര്‍ണ്ണയ ങ്ങളിലേക്ക്‌ പരിഗണിക്കുവാന്‍ തയ്യാറാകണം.
 
എസ്. കുമാര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

"Dowry Dasan" Nairs

March 11th, 2009

At the outset let me affirm that I am a Nair myself and I am eminently qualified to write on the topic. Categorisation of Nairs in the conventional four tier caste system of Hinduism has always been a problem. Being erstwhile warriors, some would categorise them as Kshatriyas. But Nairs have never been rulers themselves and that would make them eligible only for the Sudra title, according to some others. Kshatriyas or Sudras, Nair community has always been at the vanguard of social change in Kerala (and India) from time immemorial. Any analysis of their contribution to progress of the land would sound boringly boastful and it has been attempted by many. Here let us take another interesting trend that is shaping up within the community in recent times and see where it will lead us to. The issue concerns the dowry disease that has afflicted community youngsters. Many of the young married men are ‘dowrydasans’ and many more are waiting to jump into the bandwagon.

One of our many unwanted customs contracted from others is the dowry system. This social evil is so contagious that there is hardly any community in Kerala that is left uninfected. The patrilineal Christian community have a logical reason to have something like dowry system to send off a girl member with her assets from a family. But it should never have been a model for the matrilineal Nairs and for Muslims with well prescribed ‘mohr’ custom. Now that every one is in the same boat, Nairs are perhaps the most affected with both the dowry burden and the traditional matrilineal stronghold of girls over their ancestral properties. Except for the looseness in marriage bonds, the matrilineal family lineage of Nairs had always remained an all time ideal social institution highlighting the importance of females in a human society. Instead of reforming the system, the community has abandoned the principle in theory but not from their minds and practice. The concept of ladies staying at home and husbands joining the wife’s family on marriage was logical for a warrior community. And it would have remained the best model in modern times too if the male brought along with him all his wealth. But not anymore when boys are bought into the girls’ family by paying dowry and all other facilities.

If Kerala Model for social development was a trendsetter in the past, the Gulf Model among NRKs (Non-Resident Keralites) is setting the trend within Kerala society nowadays. There is a good number of Malayalee Nairs in the Gulf and their contribution in all walks of life is second to none. As one of the so-called forward castes in the Kerala landscape, Nairs have been forced to seek their fortune in distant lands for a long time. The exodus has only accelerated after Indian Independence. If Nairs dominated the Indian bandwagon to the Far East in earlier days, they are not far behind other communities in reaching the Gulf. As in the case of others, Nairs who are mostly lazy in their home turf are one of the most productive workers in the Gulf. Many of them have made money and in the process their culture and customs too have undergone changes. Gulf Nairs are setting the trend in the realm of Nair marriage also. Dowry system is rampant and the amount involved is going up by leaps and bounds. The more innovative among them are even offering Gulf jobs, car and accommodation in addition to huge money. The only work left for such ‘dowrydasan’ Nairs is procreation!!

What will be the end result of this undesirable tendency is of concern to all of us. NRKs’ are setting the trend everywhere and what happens among them is attempted within Kerala sooner or later. The rich among natives take the clue first and it is attempted by one and all then onwards. If this system of providing for everything becomes established within the community, the end results can be devastating. We will soon end up with a set of young Nairs who cannot survive in a competitive world. Becoming ‘dowrydasan’ will be the dream of youngsters in the community and once trapped their laziness will only increase. To be born into a so-called forward community is itself a curse in India now. One can imagine the trouble if all these ‘dowrydasans’ multiply and make up a community that is good only for procreation.

anonymous


ഈ ലേഖനം e പത്രത്തില്‍ നേരത്തേ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിനു വന്ന ഒരു അനോണിമസ് കമന്റാണ്. പേര്‍ വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ലേഖകന്റെ അനോണിമസ് ആയി എഴുതുവാന്‍ ഉള്ള സ്വാതന്ത്ര്യത്തെ e പത്രം മാനിക്കുന്നു. എന്നാല്‍ ഈ കമന്റിന്റെ ഗൌരവ സ്വഭാവം കണക്കിലെടുത്ത് ഇതിനെ ഒരു ലേഖനമായി പ്രസിദ്ധീകരിക്കുകയാണ് ഇവിടെ. ഏകപക്ഷീയമായി e പത്രം എടുത്ത ഈ തീരുമാനത്തില്‍ ലേഖകന് എതിര്‍പ്പ് ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു. എതിര്‍പ്പ് ഉള്ള പക്ഷ അത് അറിയിക്കണം എന്ന് താല്‍പ്പര്യപ്പെടുന്നു. ഈ ലേഖകന്റെ പേര് വിവരങ്ങള്‍ അറിയുവാന്‍ e പത്രത്തിന് താല്‍പ്പര്യം ഉണ്ട് എന്നും അറിയിക്കുന്നു. ഈ ഈമെയില്‍ വിലാസത്തില്‍ e പത്രം പത്രാധിപരെ ബന്ധപ്പെടാവുന്നതാണ്.

e പത്രത്തിന്റെ കമന്റ് പേജില്‍ അനോണിമസ് എന്ന ഓപ്ഷന്‍ പലരും തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ അതിനു ശേഷം കമന്റിന്റെ അവസാനം പേര്‍ എഴുതാറുമുണ്ട്. ഓപ്ഷന്‍സില്‍ Name/URL തെരഞ്ഞെടുത്ത് പേര്‍ കൊടുക്കാവുന്നതാണ്. അപ്പോള്‍ കമന്റ് അനോണിമസ് ആവില്ല. URL ഒന്നും എഴുതണം എന്നില്ല. അത് വെറുതെ വിട്ടാലും കുഴപ്പമില്ല.


- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നിഴല്‍ ചിത്രങ്ങള്‍ – ബൂലോഗത്ത് നിന്നും ഒരു പുസ്തകം കൂടി

March 9th, 2009

ബൂലോഗത്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തനായ ബ്ലോഗര്‍ ആണ് കാപ്പിലാന്‍. കൊള്ളികള്‍ എന്ന ബ്ലോഗില്‍ കാപ്പിലാന്‍ എഴുതിയ മുപ്പതോളം കവിതകളുടെ ഒരു സമാഹാരമാണ് “നിഴല്‍ ചിത്രങ്ങള്‍” എന്ന പേരില്‍ പുറത്തിറങ്ങുന്നത്. കോട്ടയത്തുള്ള കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന്‍ ആണ് ഈ സമാഹാരം പുറത്തിറക്കുന്നത്. ഈ മാസം അവസാനത്തോട് കൂടി കാപ്പിലാന്റെ ജന്‍മ സ്ഥലമായ കാപ്പില്‍ എന്ന സ്ഥലത്ത് വെച്ച്‌ ഈ ബുക്ക് പ്രകാശനം ചെയ്യുന്നു.

അവതാരികയില്‍ നിന്ന്

ബ്ലോഗ്‌ എന്ന ഈ മാദ്ധ്യമം നിരവധി എഴുത്തുകാരുടെ വളര്‍ച്ചക്ക്‌ വഴിയൊരു ക്കിയിരിക്കുന്നു. അക്കൂട്ടത്തില്‍ എന്തു കൊണ്ടും എടുത്തു പറയേണ്ടുന്ന ഒരു നാമമാണ്‌ “കാപ്പിലാന്‍” എന്നത്‌. കാപ്പിലാന്‍ എന്നത് കേരളത്തില്‍ ആലപ്പുഴ ഡിസ്ട്രിക്റ്റില്‍ പെടുന്ന കാപ്പില്‍ എന്ന തന്റെ ജന്മ ദേശത്തെ സ്നേഹ പൂര്‍വ്വം സ്മരിച്ചു കൊണ്ട്‌ ശ്രീ. ലാല്‍ പി. തോമസ്‌ സ്വീകരിച്ചിരിക്കുന്ന ബൂലോഗ തൂലികാ നാമം ആണ്‌.

എടുത്തു പറയേണ്ടത്‌ അദ്ദേഹത്തിന്റെ കവിതകളുടെ വൈവിദ്ധ്യവും അതിനു വിഷയീ ഭവിച്ചിരിക്കുന്ന വസ്തുതകളുടേയും വസ്തുക്കളുടേയും പ്രത്യേകതകളാണ്‌. നമ്മുടെ ചുറ്റിനും സര്‍വ്വ സാധാരണയായി കാണപ്പെടുന്ന പാഴ്‌ വസ്തുക്കള്‍ പോലും അദ്ദേഹത്തിന്‌ കവിതയ്ക്ക്‌ വിഷയീ ഭവിച്ചിരിക്കുന്നു. ഒരിക്കലും ഒരു സാധാരണ ക്കാരന്റെ മനസ്സില്‍ ഈ വസ്തുക്കള്‍ കവിത ജനിപ്പിക്കും എന്നു നാം പ്രതീക്ഷിക്കു കയേയില്ല. കാപ്പിലാന്‍ എന്ന കവിയുടെ മനസ്സ്‌ ഇവയിലെല്ലാം ഒരു ദാര്‍ശനിക തലം ദര്‍ശിക്കുന്നു.

അത്യധികം ലളിതവും സുന്ദരവുമായ പ്രതിപാദന ശൈലിയിലുള്ള കാപ്പിലാന്‍ കവിതകള്‍ കൈരളിക്ക്‌ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടു തന്നെയാണ്‌. അനുവാചക മനസ്സുകളില്‍ ഒരേ സമയം അനുഭൂതിയുടെ അനുരണനങ്ങള്‍ ഉണര്‍ത്തുകയും ചിന്താധാരയ്ക്ക്‌ തിരി കൊളുത്തുകയും ചെയ്യുന്നു ഈ കവിതകള്‍. വൃത്ത ഭംഗിയുടേയും പ്രാസ ഭംഗിയുടേയും മറ്റും ചട്ടക്കൂട്ടു കളിലൊതുക്കാതെ കവി മനസ്സ്‌ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ കൊച്ചു കൊച്ചു വരികളിലൂടെ പറഞ്ഞു വയ്ക്കുക എന്ന രീതിയാണ്‌ കവി ഇവിടെ സ്വീകരി ച്ചിരിക്കുന്നത്‌. ഭാവ സമ്പുഷ്ടവും അര്‍ത്ഥ സമ്പുഷ്ടവുമായ ഈ കൃതികള്‍ വായനക്കാര്‍ക്ക്‌ വിശേഷമായൊരു അനുഭവമായിരിക്കും പകര്‍ന്നു തരിക എന്നതില്‍ സംശയമില്ല.

കാപ്പിലാന്റെ ബ്ലോഗുകള്‍:

വര്‍ഷിണി



- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാനതര്‍പ്പണം (ഹൊയ്, ഹൊയ്)

February 26th, 2009

മലയാളത്തിലെ പാട്ടുകള്‍ക്ക് വായ്ക്കരിയിടുന്ന ഈ നൂതന ഗാന നിരൂപണ പരിപാടിയിലേക്കു സ്വാഗതം. വയലാര്‍ രാമവര്‍മ മുതല്‍ അനില്‍ പനച്ചൂരാന്‍ വരെയുള്ള ഗാന രചയിതാക്കളുടെ ഗാനങ്ങള്‍ പരിശോധിച്ചും വിമര്‍ശിച്ചും ഞാന്‍ തളര്‍ന്നിരിക്കുന്നു. ഈ കവികള്‍ക്കൊന്നും ഇവരുടെ പേരില്‍ പോലും ഒരു വൃത്തമോ അലങ്കാരമോ കാത്തു സൂക്ഷിക്കാനോ ആശയത്തിന്റെ കാര്യത്തില്‍ സ്ഥിരത പുലര്‍ത്താനോ കഴിഞ്ഞിട്ടില്ല എന്നതോര്‍ക്കണം. ഉദാഹരണത്തിന് വയലാര്‍ രാമവര്‍മയുടെ പേര് നോക്കുക. വയലാണോ ആറാണോ എന്ന കാര്യത്തി ല്‍പ്പോലും അദ്ദേഹത്തിനു തീര്‍ച്ചയില്ല. രാമവര്‍മ എന്നതില്‍ പ്രാസം വന്നിട്ടുണ്ടെങ്കിലും വ്യുല്‍പത്തി ഇല്ല. അതു പോലെ ഗിരീഷ് പുത്തന്‍ചേരി. ചേരി എന്നു പറഞ്ഞാല്‍ അത് ചേരിയാണ്. അതു പിന്നെ പുത്തനാണോ പഴയതാണോ എന്നൊന്നും ഒരു വിശേഷണത്തിന്റെ ആവശ്യമില്ല. ഇങ്ങനെ യുള്ളവന്‍മാര്‍ എഴുതുന്ന പാട്ടുകളെക്കുറിച്ച് പറയാതിരി ക്കുന്നതായി രിക്കുമല്ലോ ഭേദം.

സിനിമകളെക്കുറിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലെങ്കിലും സിനിമകളുടെ പേരിലും ഒരു കാവ്യഭംഗി ആവശ്യമാ ണെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ സിനിമകളുടെ പേരുകള്‍ക്ക് കാവ്യ ഭംഗി ഇല്ലെന്നു മാത്രമല്ല ചിലതിനൊന്നും പേരു പോലുമില്ല. ഉദാഹരണത്തിന് ഈയിടെ ഇറങ്ങിയ തിരക്കഥ എന്ന സിനിമ. ആ സിനിമയെപ്പറ്റി പറയുമ്പോള്‍ ഒരു സിനിമ എന്ന നിലയില്‍ അതൊരു പരാജയ മാണെന്ന ഏറ്റു പറച്ചില്‍ തന്നെയാണ് അതിന്റെ പേര്. ഏതു സിനിമയുടെയും അടിസ്ഥാനം അതിന്റെ തിരക്കഥയാണ്. ആ തിരക്കഥയ്ക്കു നല്‍കുന്ന പേര് തന്നെയാണ് സിനിമയുടെയും പേരായി മാറുന്നത്. ഈ സിനിമയ്ക്ക് ഒരു പേരു കണ്ടെത്താന്‍ കഴിയാത്ത ഇതിന്റെ അണിയറക്കാര്‍ ഇതിനു സിനിമ എന്നു പേരിട്ടാല്‍ മതിയായിരുന്നു. എന്തിനാണ് ഇവര്‍ തിരക്കഥ എന്നു പേരിട്ടതെന്നു മനസ്സിലാവുന്നില്ല. അങ്ങനെയെങ്കില്‍ ക്യാമറ എന്നോ ക്രെയിന്‍ എന്നോ ട്രോളി എന്നോ ഒക്കെ ഇടാമായിരുന്നു.

പഴയ ഗാന രചയിതാക്കള്‍ ഒക്കെ നല്ലവരും പുതിയ ആളുകളൊക്കെ മോശവും ആണെന്നൊന്നും ഞാന്‍ പറയില്ല. എങ്കിലും വയലാറും ഭാസ്കരന്‍ മാഷും ഒക്കെ എഴുതിയിട്ടുള്ളതു പോലൊക്കെ എഴുതാന്‍ ഇന്നാര്‍ക്കാണ് വിവരമുള്ളത്. ചിലരാകട്ടെ വരികളില്‍ വലിയ അക്രമങ്ങളാണ് എഴുതി വയ്ക്കുന്നത്. ഉദാഹരണത്തിന് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയില്‍ ഒരു ഗാനമുണ്ട്. വളരെ നല്ല ഗാനമാണ് എത്ര മനോഹരമായ വരികളാണ് എന്ന് എന്നോടു ചിലര്‍ പറഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ ഞാനതിനെക്കുറിച്ചു പറയുന്നത്. അതിന്റെ തുടക്കം ഇങ്ങനെയാണ്-

പാലപ്പൂവേ നിന്‍ തിരു മംഗല്യത്താലി തരൂ
മകരനിലാവേ നീ നിന്‍ നീഹാരത്തോണി തരൂ..

ഈ വരികളിലുള്ളത് കവിതയും സൌന്ദര്യവുമൊന്നുമല്ല അക്രമവും അരാജകത്വുമാണ്. പാലപ്പൂവേ നിന്‍തിരു മംഗല്യത്താലി തരൂ എന്നാണ് കവി പറയുന്നത്. നല്ല ഭാഷയില്‍ പറഞ്ഞാല്‍ പാലപ്പൂവിനോട് സ്വന്തം കെട്ടുതാലി പൊട്ടിച്ചു തരാന്‍ ആവശ്യപ്പെടുകയാണ്. ഒരു പെണ്ണിനോട് കെട്ടുതാലി പൊട്ടിച്ചു തരാന്‍ ആവശ്യപ്പെടുന്നതില്‍ എന്തു കവിതയാണുള്ളത്. അതു കൊണ്ട് തീരുന്നില്ല. മകര നിലാവിനോട് നീ നിന്‍ നീഹാരത്തോണി തരൂ എന്നാണ് പറയുന്നത്. നീഹാരം എന്നു പറഞ്ഞാല്‍ നീരില്‍ നിന്നുള്ള ആഹാരമാണ്. അതായത് വെള്ളത്തില്‍ നിന്ന് വയറ്റിപ്പിഴപ്പിനുള്ള വക ഉണ്ടാക്കുന്നയാവാണ് മകരനിലാവ് എന്നു വ്യക്തം. എവിടെയോ കടത്തു സര്‍വീസ് നടത്തി ജീവിക്കുന്ന മകര നിലാവിനോട് അദ്ദേഹത്തിന്റെ ജീവിത മാര്‍ഗമായ ആ കടത്തു തോണി ഇങ്ങോട്ടു തരൂ എന്നാണ് കവി ആവശ്യപ്പെടുന്നത്. അധ്വാനിച്ചു ജീവിക്കുന്ന അടിസ്ഥാന വര്‍ഗത്തിന്റെ വയറ്റത്തടി ക്കുമെന്നുള്ള സൂചനയാണ് കവി ഈ വരിയിലൂടെ നല്‍കുന്നത്. ഇങ്ങനെ പെണ്ണുങ്ങളുടെ കെട്ടുതാലി പൊട്ടിച്ചും പാവങ്ങളുടെ കഞ്ഞി കുടി മുട്ടിച്ചും എഴുതുന്ന വരികളെ എങ്ങനെയാണ് കവിതയെന്നും ഗാനമെന്നും വിളിക്കുന്നത് എന്നെനിക്കു മനസ്സിലാവുന്നില്ല.

ചലച്ചിത്ര ഗാന ശാഖയില്‍ മാത്രമല്ല, ഗാനങ്ങള്‍ക്ക് എല്ലായിടത്തും തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. ഭക്തി ഗാനങ്ങള്‍ക്കു പോലും ഒരര്‍ത്ഥവുമി ല്ലാതായിട്ടുണ്ട്. അടുത്ത കാലത്ത് ഏറ്റവും ഹിറ്റായ ഒരു ക്രിസ്തീയ ഭക്തി ഗാനമുണ്ട്.

ഇസ്രയേലില്‍ നാഥനായി വാഴുമേക ദൈവം
സത്യ ജീവ മാര്‍ഗമാണു ദൈവം…

ഗാനത്തെ ക്കുറിച്ചൊരു നിരൂപണ ത്തിനൊന്നും ഞാന്‍ മുതിരുന്നില്ല. ഇതിന്റെ ആദ്യ രണ്ടു വരികള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഇസ്രയേലില്‍ നാഥനായി വാഴുമേക ദൈവം – ഏക ദൈവം ഇസ്രയേലിന്റെ നാഥനായാണ് വാഴുന്നത്. പലസ്തീന്‍കാരുടെയും ചൈനക്കാരുടെയും പോട്ടെ പത്തു നൂറു കോടി ഇന്ത്യാക്കാരുടെയും കാര്യം നോക്കാന്‍ ദൈവത്തെ കിട്ടില്ല എന്നാണ് അതു നല്‍കുന്ന സൂചന. അതു പോലെ തന്നെ അടുത്ത വരിയില്‍ പറയുന്നു – സത്യ ജീവ മാര്‍ഗമാണു ദൈവം – ഇത് കവി അറിഞ്ഞു കൊണ്ടെഴു തിയതാണോ അതോ അബദ്ധത്തില്‍ സത്യം പറഞ്ഞു പോയതാണോ എന്നറിയില്ല. സത്യത്തില്‍ ദൈവം ഒരു ജീവിത മാര്‍ഗമാണ് എന്നാണ് ഈ വരിയില്‍ പറയുന്നത്. മറ്റേതെങ്കിലും ഗാനത്തി ലായിരുന്നെങ്കില്‍ ഇതിനെ നല്ലൊരു സാമൂഹിക വിമര്‍ശനമായി കാണാമായിരുന്നു. എങ്കിലും ഇസ്രയേലിലെ കാര്യം പറഞ്ഞിട്ട് നേരേ നമ്മുടെ നാട്ടിലെ വചന പ്രഘോഷണ ക്കാരെക്കുറിച്ച് പറഞ്ഞതില്‍ ഔചിത്യ ക്കുറവുണ്ട്.

ഞാനിത്രയൊക്കെ പറയുമ്പോള്‍ നിങ്ങളൊക്കെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ഈ തെറ്റുകളൊന്നും ഇല്ലാതെ ഒരു ഗാനം എഴുതി ക്കാണിക്കാന്‍ ചുണയുണ്ടോ എന്ന്. ഇതാ അത്തരത്തില്‍ അടുത്ത കാലത്തിറങ്ങിയ അബണ്ട ജടിലമായ ഒരു ഗാനം തെറ്റുകളൊ ന്നുമില്ലാതെ ഞാന്‍ മാറ്റിയൈ ഴുതിയിരിക്കുന്നതു കൂടി ആസ്വദിക്കൂ. പാലപ്പൂവിതളില്‍ എന്ന തിരക്കഥ എന്ന സിനിമയിലെ ഗാനമാണ് അര്‍ത്ഥ സമ്പുഷ്ടമായി ഞാന്‍ പുനര്‍സൃഷ്ടി ച്ചിരിക്കുന്നത്. ആദ്യത്തെ വരികള്‍ ശ്രദ്ധിച്ച ശേഷം എന്തെങ്കിലും തകരാറുണ്ടോ എന്നു പറയുക.

ഹൊയ് ഹൊയ് ഹൊയ് ഹൊയ് ..ഹൊയ്..
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ..ഹൊയ്..
പാലപ്പൂവിന്റെ ഇതളിലും വെണ്ണിലാവിന്റെ പുഴയിലും
ലാസ്യ ഭാവത്തോടെ അടുത്തേക്കു വരികയാണ് സുരഭില രാത്രി
അനുരാഗമുള്ളതു കൊണ്ട് പൂവിട്ട മരക്കൊമ്പുകളില്‍
ശ്രുതിപോലെ പൊഴിയുന്ന ഇളം മഞ്ഞലയുടെ കാതുകളില്‍
കേള്‍ക്കുന്നത് നിന്റെ സ്വരമാണ്..
ഹൊയ് ഹൊയ് ഹൊയ് ഹൊയ് ..ഹൊയ്..

ഇതാണ് കവിത. ഇതില്‍ എവിടെയും ഒരര്‍ത്ഥ ശങ്ക ആര്‍ക്കെങ്കിലു മുണ്ടാവുമെന്നു തോന്നുന്നില്ല. ലാ,ലാ,ലാ എന്നതിനു പകരമാണ് ഞാന്‍ ഹൊയ് ഹൊയ് ചേര്‍ത്തത്. ലാ, ലാ,ലാ കൃത്രിമമാണ്. അതിനു പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. എന്നാല്‍ ഹൊയ് ഹൊയ് എന്നു പറയുന്നത് മലയാളിയുടെ നാടന്‍പാട്ടു സങ്കല്‍പത്തിന്റെ ശ്രുതി സങ്കേതങ്ങളി ലൊന്നാണ്. ഇന്നത്തെ എപ്പിഡോസ് ഇവിടെ അവസാനിക്കുന്നു, വീണ്ടും അടുത്തയാഴ്ച.

ബെര്‍ളി തോമസ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Dowry in Kerala- A bane of womanhood

February 14th, 2009

Haseena sits on the smudged floor at a hospital bed that runs with the help of local Panchayat. She cannot lie down because the skins on both her back and lower abdomen are blistered with severe burns, cruelly inflicted by her husband. The reason ?. Haseena’s parents failed to meet their promise of endowing the remaining portion of dowry to her husband.

But then Haseena is not alone in being victimized to such unscrupulous practice that is still prevalent in India, and particularly Kerala. Revathi, commerce graduate had a job at private company in Cochin when she go married to Raghavan, an automobile work shop owner . Customarily, she tied her knots with him in an arranged marriage in which parents from both the family sanctioned their union. Ironically , Raghavan still demanded a hefty dowry. Revathi’s father who is a mason did not have the means to raise the 2 lakhs he had demanded and the only option he had was to mortgage his small home in a 3 cents plot. Ravath’s father somehow raised Rs1,50000, but was unable to secure the remaining Rs 50000.

And three months after the wedding, Raghavan was a changed man. He threatened Ravethi with a divorce petition unless the balance amount is settled . Soon he started physically abusing her, often inflicting severe wounds with kitchen knives. Ravathi suffered silently for almost two years before returning to her parents. Now she is raising her daughter all by herself. Luckly she still keeps her job.

The incident may pose a prominent question. Why did Ravathi or her family yielded to such a culpable demand in the first place?

“ There were more than a dozen of wedding proposals that had come to us before Revathi was married off. Almost all of them demanded dowries at varying proportions. Among them were two unemployed youths who promised the dowry money would be spent on some business. We could not wait any longer since our daughter was getting past her appropriate age for marriage. Do you honestly think that a good Samaritan would have turned up to marry my daughter without putting forward any demand. ”

Dowry has always been an perennial curse that keeps thrusting its sharp nails into the existence of most families in Kerala who raise daughters. An evil practice as it surely is , the time is way to past to put an end to this social anathema.

But it has never been so easy. There has been isolated voices that raised in protest and so were a number campaigns to create awareness. Most outstandingly, there were few brave women who stood against those wicked men who considered marriage as way of gaining financial needs.

It still comes as a relief , some socially conscious Keralites in the Gulf are coming forward to challenge the practice of dowry. Recently, an over seas Anti -dowry forum in Dubai based held to mark a commemoration get-together to honor founder president of the All India Anti-dowry movement late Mr. Mohammed Ali Padiyath who was a pioneer in running many campaigns against the dowry practice in Kerala . Padiyath was instrumental in facilitating a mass wedding in Kerala for many young couples hailing from poor families in Kerala.

K.A. Jabbari is another senior member of “Vayanakootam” ( a voluntary Socio cultural literary forum) in Dubai & Kerala and the Mg. editor of Salafi times free journal who is tirelessly campaigning against dowry.

The path to realizing a society that is free from materialistic demands is still way to far away. But the relentless work of those who believe in the goodness of humanity cannot go unheard and the benefit that comes along will be a boon to thousands upon thousands of women living in Kerala.

Mohammed Sageer

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

Page 8 of 14« First...678910...Last »

« Previous Page« Previous « "ഒരു ചെമ്പനീര്‍ പൂവിറുത്ത്‌…"
Next »Next Page » ഗാനതര്‍പ്പണം (ഹൊയ്, ഹൊയ്) »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine