ബൂലോഗത്തില്‍ നിന്നും മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. പ്രശസ്ത കവി വിഷ്ണു പ്രസാദിന്റെ കവിതകളുടെ ബ്ലോഗായ പ്രതിഭാഷയില്‍ വന്ന നാല്‍പ്പത്തി ഏഴോളം കവിതകള്‍ ഡി. സി. ബുക്സ് ആണ് “ചിറകുകളുള്ള ബസ്” എന്ന പേരില്‍ പുസ്തകമായി ഇറക്കുന്നത്. നാളെ (2009 ആഗസ്റ്റ് 22 ശനി) വൈകിട്ട് 5.30 നാണ് പ്രകാശനം. പത്തോളം കവിതാ സമാഹാരങ്ങള്‍ ഇതോടൊപ്പം പ്രകാശനം ചെയ്യുന്നുണ്ട്. മോഹന കൃഷ്ണന്‍ കാലടിയുടെ “ഭൂതക്കട്ട”, എസ്. ജോസഫിന്റെ “ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു”, സെബാസ്റ്റ്യന്റെ “ഇരുട്ടു പിഴിഞ്ഞ്”, എന്‍. പ്രഭാകരന്റെ “ഞാന്‍ തെരുവിലേക്ക് നോക്കി”, പി രവി കുമാറിന്റെ “നചികേതസ്സ്”, എം. എസ്. സുനില്‍ കുമാറിന്റെ “പേടിപ്പനി”, കുരീപ്പുഴയുടെ “കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍” എന്നീ മലയാള കവിതാ സമാഹാരങ്ങളാണ് നാളെ പ്രകാശനം ചെയ്യപ്പെടുന്നത്. ഡി. വിനയ ചന്ദ്രന്‍, മധുസൂദനന്‍ നായര്‍, അമൃത ചൌധരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. വൈകിട്ട് 6.00 മണിക്ക് കാവ്യോത്സവവും ഉണ്ടാവും.


ലോകത്തിന്റെ ഏതെല്ലാമോ കോണില്‍ നിന്നും സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പിന്‍വിളി ഉയരുന്ന ആല്‍ത്തറ. സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ ഇവിടെ ഒത്തു ചേരുന്നു. എല്ലാവരേയും കൂട്ടിയിണക്കുന്നത് ഒന്നു മാത്രം – മലയാളം
ചെന്നൈ: ആഘോഷങ്ങളുടെ കാലം കഴിഞ്ഞെന്നും അതിനാല്‍ പുതിയ എഴുത്തുകാര്‍ എഴുതുന്നതില്‍ വലിയ കഴമ്പില്ലെന്നും പറഞ്ഞ് അവരെ എപ്പോഴും കുറ്റപ്പെടു ത്തുന്നതില്‍ വലിയ അര്‍ത്ഥ മില്ലെന്ന് പ്രശസ്ത മലയാള നിരൂപക എസ്. ശാരദക്കുട്ടി പറഞ്ഞു. ആഘോഷങ്ങള്‍ കഴിഞ്ഞു പോയതിന് പുതു തലമുറയെ കുറ്റം പറയാനൊക്കില്ല. പുതിയ കാലത്തിന്റെ സന്ദിഗ്ധതകളെ പുതു ഭാഷയില്‍ ആവിഷ്കരിക്കാനുള്ള സത്യസന്ധമായ ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്. ഇതിനെ കാണേണ്ടതിനു പകരം പുതു തലമുറ എഴുതുന്നതില്‍ കഴമ്പില്ലെന്നു പറയുകയല്ല വേണ്ടത്, ശാരദക്കുട്ടി പറഞ്ഞു. പുതു തലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത് വി. എച്ച്. നിഷാദിന്റെ “മിസ്സ്ഡ് കോള്‍” എന്ന ചെറു കഥകളുടെ സമാഹാരം ഏറ്റു വാങ്ങി ക്കൊണ്ട് സംസാരിക്കു കയായിരുന്നു അവര്‍.
നല്ല പുസ്തകങ്ങളുടെ പ്രസാധനവും വിതരണവും പരമ്പരാഗത രീതിയില്‍ നിന്നു മാറ്റി അവതരിപ്പിച്ചു കൊണ്ട് ആറു മാസങ്ങള്‍ക്കു മുന്‍പ് നിലവില്‍ വന്ന സമാന്തര പുസ്തക പ്രസാധന സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. വായാനാ നുഭവങ്ങളെ കാലോചിതമായി എങ്ങനെ മാറ്റി മറിക്കാം എന്ന ലക്ഷ്യവുമായി മുന്നോട്ട് വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗേഴ്സ് ചേര്‍ന്ന് രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പുസ്തകം, ദേവദാസ് എഴുതിയ ‘ഡില്‍ഡോ – ആറു മരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠ പുസ്തകം’ എന്ന നോവല്‍ ഓഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് പ്രകാശനം ചെയ്യും.
സംഘമിത്ര ഫൈനാര്‍ട്സ് സൊസൈറ്റിയുടേയും കാണി ഫിലിം സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ ചങ്ങരം കുളത്തു നടന്ന സാംസ്കാരി കോത്സവത്തിന്റെ ഭാഗമായി വി. മോഹന കൃഷ്ണന്റെ ‘വയനാട്ടിലെ മഴ’ എന്ന കവിതാ സമാഹാരം മഹാ കവി അക്കിത്തം പ്രകാശനം ചെയ്തു. കവയത്രി അഭിരാമി പുസ്തകം ഏറ്റു വാങ്ങി. ആലങ്കോട് ലീലാ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. 
