മലബാര്‍ ഗോള്‍ഡിന്റെ പുതിയ ഷോറൂം ബര്‍ദുബായില്‍

October 23rd, 2008

മലബാര്‍ ഗോള്‍ഡിന്റെ ഗള്‍ഫിലെ നാലാമത് ഷോറൂം ഇന്നലെ വൈകീട്ട് അഞ്ച് മണിയ്ക്ക് ഇന്ത്യന്‍ സിനിമയിലെ ഡ്രീം ഗേളും മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസ്സഡറുമായ ഹേമ മാലിനി ഉല്‍ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പിന്റെ 25ആമത് ഷോറൂം കൂടി ആണ് ഇത്.

നാലായിരം സ്ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന അതി വിശാലമായ പുതിയ ഷോറൂമില്‍ ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ലോകോത്തര ഡിസൈനുകളില്‍ ഉള്ള ട്രെന്‍ഡി കളക്ഷനാണ് ഒരുക്കിയിരിയ്ക്കുന്നത്.

പ്രമുഖ വജ്രാഭരണ നിര്‍മ്മാതാക്കളുടെ നൂതന ഡിസൈനുകളില്‍ ഉള്ള ഡയമണ്ട് ആഭരണങ്ങള്‍ക്ക് മാത്രമായി “മൈന്‍” എന്ന പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് വാച്ചുകളുടെ അമൂല്യ ശേഖരവും ബര്‍ ദുബായ് ഷോറൂമില്‍ സജ്ജമാക്കിയിട്ടുണ്ട്.

കേരളം, കര്‍ണ്ണാടകം, ആന്ധ്ര, തമിഴ് നാട് സംസ്ഥാനങ്ങളിലും ഗള്‍ഫിലുമായി 24 ജ്വല്ലറി ഷോറൂമുകള്‍ ഉള്ള മലബാര്‍ ഗോള്‍ഡ് ഗുണ നിലവാരവും മികച്ച സേവനവും കാരണമായി ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും പിടിച്ചു പറ്റിയിട്ടുമുണ്ട്. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളില്‍ ഹോള്‍ സെയില്‍ ഡിവിഷനുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എല്ലാ ജി. സി. സി. രാജ്യങ്ങളിലും റീട്ടെയില്‍ ഷോറൂമുകള്‍ ആരംഭിയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖത്തറിലെ പരാതിക്കാരില്‍ രണ്ടാമത് ഇന്ത്യക്കാര്‍

October 22nd, 2008

ഖത്തറില്‍ തൊഴില്‍ പരാതികളുമായി എത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത് ആണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രായലയ ത്തിന്‍റെ പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റ് വരെ മന്ത്രാലയത്തിനു ലഭിച്ച പരാതികളില്‍ 14 ശതമാനത്തോളം ഇന്ത്യക്കാരില്‍ നിന്നാണ്. 32 ശതമാനം പരാതികളുമായി ഫിലിപ്പൈന്‍സ് സ്വദേശികളാണ് ഒന്നാം സ്ഥാനത്തുള്ളത്. ശമ്പളം വൈകിയതും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിഷേധിക്ക പ്പെട്ടതുമായ പരാതികളാണ് മന്ത്രാലയത്തില്‍ അധികവും ലഭിച്ചത്

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രണയം സമകാലികം പ്രകാശനം

October 22nd, 2008

ചിരന്തന സാംസ്കാരിക വേദി പ്രസിദ്ധീകരിച്ച ലത്തീഫ് മമ്മിയൂരിന്‍റെ പ്രണയം സമകാലികം എന്ന കഥാസമാഹാരം ദുബായില്‍ പ്രകാശനം ചെയ്തു. മസ്ഹറിന് ആദ്യ പ്രതി നല്‍കി അഡ്വ. അബ്ദുല്ല ഹസന്‍ അല്‍ അലി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബഷീര്‍ തിക്കോടി പുസ്തകം പരിചയപ്പെടുത്തി. ചിരന്തന പ്രസിദ്ധീകരിക്കുന്ന ഏഴാമത്തെ പുസ്തകമാണ് പ്രണയം സമകാലികം.

-

അഭിപ്രായം എഴുതുക »

സൌദിയില്‍ ഭീകരര്‍ക്കെതിരെയുള്ള വിചാരണ ആരംഭിച്ചു

October 22nd, 2008

സൗദി അറേബ്യയില്‍ അടുത്ത കാലത്ത് നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ അല്‍ഖായിദ ബന്ധമുള്ളവരുടെ വിചാരണ ആരംഭിച്ചു.

റഇയാദിലെ ജനറല്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വദേശികളും വിദേശികളുമായ എഴുപത് പേരുടെ വിചാരണ ഇതിനായി പ്രത്യേകം രൂപീകരിച്ച പത്തംഗ ബഞ്ചാണ് കൈകാര്യം ചെയ്യുന്നത്. അടുത്ത കാലത്ത് നടന്ന ഭീകരാക്രമണങ്ങളില്‍ 70 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 200 ലധികം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

-

അഭിപ്രായം എഴുതുക »

യു.എ.ഇ ക്ക് 42.2 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റ്

October 22nd, 2008

42.2 ബില്യണ്‍ ദിര്‍ഹത്തിന്‍റെ ബജറ്റിന് യു.എ.ഇ മന്ത്രിസഭ അനുമതി നല്‍കി. വിദ്യാഭാസ-സേവന മേഖലകള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ബജറ്റ് തുകയുടെ 23 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കും 37 ശതമാനം സേവന മേഖലയ്ക്കും നീക്കി വയ്ക്കും.

സേവന മേഖലയില്‍ ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. യു.എ.ഇ മന്ത്രിസഭയുടെ അസാധാരണ യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ശതമാനം വര്‍ധനവാണ് ഈ ബജറ്റിലുള്ളത്.

-

അഭിപ്രായം എഴുതുക »

Page 34 of 157« First...1020...3233343536...405060...Last »

« Previous Page« Previous « ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ ദുബായില്‍
Next »Next Page » സൌദിയില്‍ ഭീകരര്‍ക്കെതിരെയുള്ള വിചാരണ ആരംഭിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine