വടകര പ്രവാസി ഫോറം ധന സഹായം നല്‍കി

October 20th, 2008

കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ഫെന്‍സിംഗ് (വാള്‍പ്പയറ്റ്) മത്സരത്തിലേക്ക് ഇന്ത്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട വടകര മടപ്പള്ളി കോളജ് രണ്ടാം വര്‍ഷ ബി. കോം. വിദ്ധ്യാര്‍ത്ഥിനി കുമാരി അമ്പിളിക്ക് “വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ.” അബുദാബി ഘടകം അനുവദിച്ച ധന സഹായം, ഫോറം മുന്‍ പ്രസിഡന്ട് ശ്രീ. ബഷീര്‍ അഹമ്മദ് കൈ മാറി.

ഒക്ടോബര്‍ 24 നു കൊറിയയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനായി പഞ്ചാബിലെ ഇന്ത്യന്‍ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും ഒക്ടോ. 22 നു അമ്പിളി യാത്ര തിരിക്കുമെന്ന് വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി ഘടകം ജനറല്‍ സെക്രട്ടറി അറിയിച്ചു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ജൈറ്റെക്സിന് തുടക്കമായി

October 20th, 2008

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി പ്രദര്‍ശനമായ ജൈടെക്സ് ഇന്ന് ദുബായില്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നുള്ള സംഘവും ഈ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി. പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. ദുബായ് ഇന്‍റര്‍നാ ഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന് 33 രാജ്യങ്ങളില്‍ നിന്നുള്ള 3300 ലധികം കമ്പനികളാണ് എത്തിയിരിക്കുന്നത്. നിരവധി ഇന്ത്യന്‍ കമ്പനികളും പ്രദര്‍ശനത്തിന് ഉണ്ട്. കേരളത്തില്‍ നിന്ന് ഐ.ടി. സെക്രട്ടറി ഡോ. അജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും ജൈടെക്സിന് എത്തിയിട്ടുണ്ട്.

ഈ പ്രദര്‍ശനത്തോട് അനുബന്ധിച്ച് സെമിനാറുകളും അരങ്ങേറുന്നുണ്ട്. 35 വിഷയങ്ങളിലായി വിവിധ ചര്‍ച്ചകളും നടക്കും.

വിവിധ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ജൈടെക്സില്‍ പുറത്തിറക്കുന്നുണ്ട്.

ഇതിനോട നുബന്ധിച്ച് ജൈടെക്സ് ഷോപ്പര്‍ എന്ന പേരില്‍ വിപണന മേളയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് വിപണന മേള നടക്കുന്നത്. നിരവധി ഓഫറുകളും വില ക്കുറവുകളുമാണ് ഐ.ടി. ഉത്പന്നങ്ങള്‍ക്ക് കമ്പനികള്‍ പ്രഖ്യാപി ച്ചിരിക്കുന്നത്. ജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയ മാവുകയാണ് ജൈടെക്സ്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിഷന്‍ 2016 കൂടുതല്‍ വിപുലീകരിക്കുമെന്ന്

October 20th, 2008

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുടങ്ങിയ വിഷന്‍ 2016 കൂടുതല്‍ വിപുലീകരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 40 കോടിയോളം രൂപ ചെലവ് പ്രതീക്ഷികുന്ന വിവിധ പദ്ധതികളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ഭാരാവഹികള്‍ പറഞ്ഞു. തൊഴില്‍ , വിദ്യാഭ്യാസം, ആതുര ശുശ്രൂഷ എന്നീ വിഷയങ്ങള്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമാണ് പദ്ധതി നടപ്പിലാക്കുക. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളും ദളിതുകളും പ്രയാസം നേരിടുന്ന സംസ്ഥാനങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കാന്‍ മുന്‍ഗണന നല്‍കുകയെന്നും ഇവര്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് പ്രൊഫ. സിദ്ധീഖ് ഹസന്‍, അസിസ്റ്റന്‍റ് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി.

October 20th, 2008

കഥാകൃത്ത് സി.വി ശ്രീരാമന് പ്രണാമം അര്‍പ്പിച്ച് ഖത്തറിലെ സംസ്കൃതി സംഘടിപ്പിച്ച ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. കോരള ചലച്ചിത്ര അക്കാദമി, ഖത്തര്‍ ഇന്ത്യന്‍ എംബസി എന്നിവയുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സജ്ഞീവ് കോഹ്ലി മേള ഉദ്ഘാടനം ചെയ്തു. സി.വി ശ്രീരാമന്‍ അനുസ്മരണ പ്രഭാഷണം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ മോഹനന്‍ നിര്‍വഹിച്ചു. പുരുഷാര്‍ത്ഥമായിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം. ചിദംബരം, വാസ്തുഹാര, പൊന്തന്‍മാട, പുലിജന്മം തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്വ്

-

അഭിപ്രായം എഴുതുക »

ചിരാക് ദുബായില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു

October 20th, 2008

സതേണ്‍ തൃശൂര്‍ പ്രവാസി അസോസിയേഷന്‍- ചിരാക് ദുബായില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഈ മാസം 31 ന് രാവിലെ 10 മുതല്‍ ദേരാ ദുബായ് ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലിലാണ് പരിപാടി. വിവിധ കലാപരിപാടികള്‍ അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6889052 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

Page 36 of 157« First...102030...3435363738...506070...Last »

« Previous Page« Previous « ഷാര്‍ജ തൊഴില്‍ പ്രശ്നം ഒത്തുതീര്‍ന്നു
Next »Next Page » ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine