ഷാര്‍ജ തൊഴില്‍ പ്രശ്നം ഒത്തുതീര്‍ന്നു

October 20th, 2008

ഷാര്‍ജ സജയിലെ ലേബര്‍ ക്യാമ്പില്‍ ഇന്ത്യന്‍-പാക്കിസ്ഥാനി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും ഒത്തുതീര്‍ന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പണി മുടക്കിയിരുന്ന തൊഴിലാളികള്‍ ഇന്ന് മുതല്‍ ജോലി തുടരും. ഇന്ത്യന്‍ കോണ്‍സുല്‍ റെയ്നയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീമും സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമനയും അടങ്ങുന്ന സംഘം കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒത്തു തീര്‍പ്പുണ്ടായത്. പ്രശ്നക്കാരായ പാക്കിസ്ഥാനി തൊഴിലാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതായി അഡ്വ. വൈ.എ റഹീം പറഞ്ഞു.

-

അഭിപ്രായം എഴുതുക »

യു.എ.ഇ. വിസയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍

October 19th, 2008

വിസിറ്റ് വിസ നിയമത്തില്‍ യു.എ.ഇ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യക്തിക ള്‍ക്കുള്ള വിസിറ്റ് വിസകള്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. 30 ദിവസത്തേയോ 90 ദിവസത്തേയോ വിസിറ്റ് വിസകള്‍ക്ക് അപേക്ഷി ക്കാമെങ്കിലും ഇവ പുതുക്കി നല്‍കില്ല. അതേ സമയം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ വിസിറ്റ് വിസ വീണ്ടും 30 ദിവസത്തേക്ക് കൂടി പുതുക്കാനുള്ള അവസരവും ഉണ്ട്.

ഒരു മാസത്തേക്കുള്ള ഷോര്‍ട്ട് എന്‍ട്രി വിസിറ്റ് വിസയ്ക്ക് 500 ദിര്‍ഹമാണ് ഫീസ്. 3 മാസത്തേക്കുള്ള ലോംഗ് എന്‍ട്രി വിസിറ്റ് വിസയ്ക്ക് 1000 ദിര്‍ഹമായും ഫീസ് നിശ്ചയിച്ചിട്ടുണ്ട്.

ബിസിനസ് യാത്രക്കാര്‍ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 2000 ദിര്‍ഹമാണ് ഫീസ്. ഈ വിസ ഉപയോഗിച്ച് നിരവധി തവണ രാജ്യത്ത് പ്രവേശിക്കാം. പക്ഷേ ഒരു സന്ദര്‍ശനത്തില്‍ 14 ദിവസത്തില്‍ കൂടുതല്‍ യു.എ.ഇ. യില്‍ തങ്ങാന്‍ അനുവദിക്കില്ല.

അതേ സമയം ഏത് രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്താം. നേരത്തെ 79 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നില്ല. 30 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസ വീണ്ടും 30 ദിവസത്തേക്ക് കൂടി പുതുക്കാനുള്ള അവസരം ഉണ്ട്.

എല്ലാ വിസകള്‍ക്കും 1000 ദിര്‍ഹത്തിന്‍റെ റീഫണ്ടബിള്‍ ഡിപ്പോസിറ്റ് നല്‍കണം. ഒപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരി ക്കണമെന്ന നിബന്ധനയും ഉണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജൈടെക്സിന് ഇന്ന് തുടക്കം

October 19th, 2008

ദുബായ് : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി. പ്രദര്‍ശനമായ ജൈടെക്സ് ഇന്ന് ദുബായില്‍ ആരംഭിക്കും. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് പ്രദര്‍ശനവും സെമിനാറുകളും നടക്കുക. കേരളത്തില്‍ നിന്നുള്ള സംഘവും ഈ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. അതേ സമയം ഇതിനോട നുബന്ധിച്ചുള്ള ജൈടെക്സ് ഷോപ്പര്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് ജൈടെക്സ് ഷോപ്പര്‍ നടക്കുന്നത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാപ്പിളപ്പാട്ടുകള്‍ക്ക് മൗലികതയും ഭാവനയുമില്ല

October 19th, 2008

മൗലികതയും ഭാവനയുമില്ലാത്തതിനാലാണ് അധുനിക പാട്ടുകളെ മാപ്പിളപ്പാട്ടായി അംഗീകരിക്കാത്തതെന്ന് മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി അഹ് മദ് പി. സിറാജ് പറഞ്ഞു. മതപ്രചരണത്തിന് മാപ്പിളപ്പാട്ട് ഒരു കാലത്ത് ഉപയോഗിച്ചിരുന്നുവെന്ന വസ്തുത അറിയാതെയാണ് പുതിയ തലമുറ പഴയ പാട്ടുകളെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു. സര്‍ഗതീരം പബ്ലിക്കേഷന്‍സിന്‍റെ ബാലസാഹിത്യ കൃതികളായ 21 സദാചാര കഥകള്‍ എന്ന പുസ്ത പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലീല്‍ കണ്ണമംഗലത്തിന് ആദ്യ പ്രതി നല്‍കി എ. ഫാറൂഖ് പുസ്തകം പ്രകാശനം ചെയ്തു.

-

അഭിപ്രായം എഴുതുക »

ഖത്തറില്‍ പച്ചക്കറി ക്യഷി

October 19th, 2008

ഡല്‍ഹിയിലെ ടെറി ഇ‍ന്‍സ്റ്റ്റ്റ്യൂട്ടുമായി സഹകരിച്ച് ഖത്തറിലെ തരിശുഭൂമികളില്‍ വ്യാപകമായി പച്ചക്കറി കൃഷി തുടങ്ങുന്ന പദ്ധതി ആരംഭിച്ചു. ഖത്തറിലെ പ്രമുഖ ബയോ ടെക് നോളജി ഗവേഷണ സ്ഥാപനമായ സദര്‍ മെഡിക്കല്‍സിന്‍റെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമായത്. ഇതിന്‍റെ ആദ്യഘട്ടമായി ദോഹയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ദുക്കാനില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മരുഭൂമിയിലെ മണ്ണില്‍ പ്രത്യേക സാങ്കേതി വിദ്യയുടെ പിന്‍ബലത്തോടെ ഇവിടെ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ ഗവണ്‍ മെന്‍റ് പദ്ധതിക്ക് അംഗീകാരം നല്‍കുന്നതോടെ ചെലവുകുറഞ്ഞ രീതിയില്‍ രാജ്യമെങ്ങും കൃഷി നടത്താനാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

Page 37 of 157« First...102030...3536373839...506070...Last »

« Previous Page« Previous « കുവൈറ്റില്‍ 8 അക്ക ടെലഫോണ്‍ നമ്പര്‍
Next »Next Page » മാപ്പിളപ്പാട്ടുകള്‍ക്ക് മൗലികതയും ഭാവനയുമില്ല »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine