അല്‍ഫോണ്‍സാമ്മയെക്കുറിച്ച് പവിത്രത എന്ന പേരില്‍ പ്രത്യേക പതിപ്പ്

October 19th, 2008

പ്രവാസി മാസികയായ റീ ഡിസ്കവര്‍ കേരള വിശുദ്ധ അല്‍ഫോണ്‍സാമ്മയെക്കുറിച്ച് പവിത്രത എന്ന പേരില്‍ പ്രത്യേക പതിപ്പ് പുറത്തിറക്കി. ജി.സി.സി രാജ്യങ്ങളിലെ വിതരണോദ്ഘാടനം ഒമാനിലെ റൂവി സെന്‍റ്പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളി വികാരി ഫാ. റൗള്‍ റമോസ് നിര്‍വഹിച്ചു. ഫാ. ജോര്‍ജ്ജ് വടുക്കൂട്ട് ആദ്യപ്രതി ഏറ്റുവാങ്ങി. കേരളത്തിന്‍രെ മുന്‍ അക്കൗണ്ടന്‍റ് ജനറല്‍ കുര്യന്‍ വിതയത്തില്‍, റീഡിസ്കവര്‍ കേരള മാനേജിംഗ് എഡിറ്റര്‍ സേവ്യര്‍ കാവാലം, കെ.ജി സാമുവല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ 8 അക്ക ടെലഫോണ്‍ നമ്പര്‍

October 18th, 2008

കുവൈറ്റില്‍ എട്ട് അക്ക ടെലഫോണ്‍ നമ്പറുകള്‍ നിലവില്‍ വന്നു. മുന്‍പ് ഉണ്ടായിരുന്ന 7 അക്ക ടെലഫോണ്‍ നമ്പറിന് മുമ്പില്‍ ഒരു അക്കം കൂടി ചേര്‍ത്താണ് പുതിയ നമ്പര്‍ നിലവില്‍ വന്നിരിക്കുന്നത്. എല്ലാ ലാന്‍ഡ് ലൈന്‍ ടെലഫോണ്‍ നമ്പറുകള്‍ക്ക് മുമ്പിലും 2 ചേര്‍ക്കണം. വതനിയ മൊബൈല്‍ ഫോണ്‍ നമ്പറിന് മുമ്പില്‍ 6 ഉം സൈന്‍ മൊബൈല്‍ നമ്പറിന് മുമ്പില്‍ 9 ഉം ചേര്‍ത്താണ് വിളിക്കേണ്ടത്. നിലവിലുളള ആറ് അക്ക സര്‍വീസ് ടെലഫോണ്‍ നമ്പറുകള്‍ക്ക് മുമ്പില്‍ 1 കൂടെ ചേര്‍ത്ത് ഏഴ് അക്കം ആക്കിയിട്ടുണ്ട്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്‍മോഹന്‍ സിംഗ് ഗള്‍ഫ് സന്ദര്‍ശിക്കുന്നു

October 18th, 2008

പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ് അടുത്ത മാസം സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കും. ഇതാദ്യമായാണ് മന്‍മോഹന്‍ സിംഗ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ എട്ടിന് സന്ദര്‍ശനം ആരംഭിക്കും. സൗദി അറേബ്യയില്‍ റിയാദില്‍ ആയിരിക്കും പ്രധാന മന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ദിരാ ഗാന്ധി 1982 ല്‍ റിയാദില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി സൗദിയില്‍ എത്തുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.

അറബ് ലോകവുമായി വിവിധ മേഖലകളില്‍ ഉള്ള സഹകരണം ദൃഢ മാക്കുന്നതിന്റെ ഭാഗമായാണ് പ്രധാന മന്ത്രിയുടെ ഈ സന്ദര്‍ശനം. സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തും.

ഊര്‍ജ്ജം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ചില കരാറുകളില്‍ ഈ സന്ദര്‍ശന വേളയില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 30 ശതമാനവും നല്‍കുന്ന സൗദി അറേബ്യയുമായി ഊര്‍ജ്ജ രംഗത്ത് തന്ത്ര പരമായ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ഈ സന്ദര്‍ശന ലക്ഷ്യം.

ഖത്തറില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിലും ഊര്‍ജ്ജ മേഖലയിലെ സഹകരണമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 7.5 മില്യണ്‍ ടണ്‍ ലിക്വിഫൈഡ് ഗ്യാസ് ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടിരുന്നു.

ഏതായാലും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ഈ സന്ദര്‍ശനം കൂടുതല്‍ കരാറുകളിലേക്കും സഹകരണത്തിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷ.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാര്‍ജയില്‍ പാക്കിസ്താനികളും മലയാളികളും തമ്മില്‍ സംഘര്‍ഷം

October 18th, 2008

ഷാര്‍ജ സജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്വകാര്യ ഇലക്ടോ മെക്കാനിക്കല്‍ കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി മലയാളികള്‍ക്ക് മര്‍ദ്ദനമേറ്റു.

പാക്കിസ്ഥാന്‍ സ്വദേശികളായ തൊഴിലാളികളാണ് തങ്ങളെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിച്ചതെന്ന് മലയാളികളായ തൊഴിലാളികള്‍ പറഞ്ഞു. ക്യാമ്പിലെ പാക്കിസ്ഥാനിയായ സെക്യൂരിറ്റി ജീവനക്കാരന്‍ മലയാളിയായ തൊഴിലാളിയെ മര്‍ദ്ദിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. സെക്യൂരിറ്റി ജീവനക്കാരനെ മലയാളികള്‍ വളഞ്ഞ് വച്ച് ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പാക്കിസ്ഥാനികള്‍ കൂട്ടമായി മലയാളികളെ ക്രൂരമായി മര്‍ദ്ദിച്ചത്.

അക്രമണത്തെ തുടര്‍ന്ന് കുറേപ്പേര്‍ ക്യാമ്പില്‍ നിന്ന് ഓടിപ്പോയി. 14 ഓളം മലയാളികളെ പാക്കിസ്ഥാനികള്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി പഴയ ക്യാമ്പില്‍ വച്ച് മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.

-

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനവും പ്രഭാഷണവും

October 18th, 2008

റിനയ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പണ്ഡിതന്മാരുടെ പ്രഭാഷണവും അല്‍ ഖൂസില്‍ ഉള്ള അല്‍ മനാര്‍ സെന്ററില്‍ 2008 ഒക്ടോബര്‍ 23 വ്യാഴാഴ്ച രാത്രി 8 മണിയ്ക്ക് നടത്തും. പണ്ഡിതന്മാരും മാധ്യമ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

യു.എ.ഇ. യിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡന്റായ അബ്ദുസമദ് എ. പി. അധ്യക്ഷനായ ചടങ്ങില്‍ അസ്ലം സി. എ. സ്വാഗതം നിര്‍വഹിയ്ക്കും.

സമാധാനം സ്നേഹത്തിലൂടെ, ബന്ധങ്ങളുടെ മനശ്ശാസ്ത്രം, ദുഖങ്ങളില്ലാത്ത ജീവിതം എന്നീ പുസ്തകങ്ങള്‍ ആണ് പ്രകാശനം ചെയ്യുക. വി. സി. അഷ്രഫ്, കരീം സലഫി, ആരിഫ് സൈന്‍ എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരി, ഷരീഫ് പി. കെ. എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിയ്ക്കും.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

Page 38 of 157« First...102030...3637383940...506070...Last »

« Previous Page« Previous « ഐ.എസ്.സി.സി. യുടെ ഓണം – ഈദ് ആഘോഷം
Next »Next Page » ഷാര്‍ജയില്‍ പാക്കിസ്താനികളും മലയാളികളും തമ്മില്‍ സംഘര്‍ഷം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine