സൌദിയില്‍ 18,115 തൊഴില്‍ രഹിതര്‍

October 16th, 2008

സൗദി അറേബ്യയില്‍ വിദേശികളായ 18,115 തൊഴില്‍ രഹിതര്‍ ഉണ്ടെന്നു പഠന റിപ്പോര്‍ട്ട്. ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്ട്ട്മെന്റ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 0.43 ശതമാനമാണ് വിദേശികള്‍ക്ക് ഇടയിലെ തൊഴിലില്ലായ്മ. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്ന രാജ്യം സൗദി അറേബ്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഉണ്ടായത്. ഏതാണ്ട് 50 ലക്ഷത്തോളം വിദേശികളായ പുരുഷന്മാര്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നുവെന്നാണ് കണക്ക്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരളവര്‍മ്മ നാടക ശിലപ്പശാല ഷാര്‍ജയില്‍

October 16th, 2008

ജയപ്രകാശ് കുളൂര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ നേത്യത്വം നല്‍കുന്ന നാടക ശില്‍പ്പ ശാല ഇന്ന് ഷാരജയില്‍ ആരംഭിക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഇന്ന് മുതല്‍ ഒരാഴ്ച്ചയാണ്‍ പരിപാടി. കേരളവര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ്‍ നാടകശില്‍പ്പശാലയുടെ സംഘാടകര്‍

-

അഭിപ്രായം എഴുതുക »

ദുബായ് സെന്‍റ് മേരീസ് വിശുദ്ധ അല്‍ ഫോണ്‍സാമ്മയുടെ തിരുനാള്‍

October 16th, 2008

ദുബായ് സെന്‍റ് മേരീസ് ദേവാലയത്തിലെ മലയാളി കാത്തോലീക് കോണ്‍ഗ്രഗേഷന്‍റെ ആഭിമുഖ്യത്തില്‍ വിശുദ്ധ അല്‍ ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഇന്ന് വൈകീട്ട് 7.45 മുതലുള്ള ആഘോഷ പരിപാടികളില്‍ ലദീഞ്ഞ്, സമൂഹബലി, അല്‍ഫോണ്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവ ഉണ്ടാകും. തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് വലിയമറ്റം മുഖ്യ കാര്‍മികത്വം വഹിക്കും.

-

അഭിപ്രായം എഴുതുക »

പഴുവില്‍ പ്രവാസി ഈദ്-ഓണാഘോഷം വെള്ളിയാഴ്ച

October 16th, 2008

പഴുവില്‍ പ്രവാസി അസോസിയേഷന്‍റെ ഈദ്-ഓണാഘോഷം വെള്ളിയാഴ്ച ഷാര്‍ജയില്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതല്‍ ഷാര്‍ജയിലെ പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്‍ററിലാണ് ആഘോഷ പരിപാടികള്‍. ദുബായിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 8497478 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

ദാര്‍ഫര്‍ : ഖത്തറിന് യു.എന്‍. പിന്തുണ

October 16th, 2008

സുഡാനിലെ ദാര്‍ഫര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് ഐക്യ രാഷ്ട്ര സഭ പിന്തുണ അറിയിച്ചു. ഖത്തര്‍ നടത്തുന്ന നയ തന്ത്ര നീക്കങ്ങള്‍ സ്വാഗതാര്‍ഹം ആണെന്ന് ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ അലൈന്‍ ലീറോയ് അറിയിച്ചു. ഏറെ കാലമായി സുഡാനിലെ ദാര്‍ഫറില്‍ നടക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനായി രാജ്യാന്തര തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഖത്തര്‍ വിദേശ കാര്യ സഹ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദാര്‍ഫറിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. അറബ് ലീഗിന്‍റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഖത്തര്‍ സംഘം സുഡാനില്‍ എത്തിയത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 40 of 157« First...102030...3839404142...506070...Last »

« Previous Page« Previous « ദുബായിലെ കുട്ടികള്‍ക്ക് ഖുശി
Next »Next Page » പഴുവില്‍ പ്രവാസി ഈദ്-ഓണാഘോഷം വെള്ളിയാഴ്ച »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine